അച്ചൻ പരിചയപ്പെട്ട് വെളുക്കെ ചിരിച്ചു.
“ഭാര്യയും മകളുമച്ചോ”
അലോഷി വിനായാന്വിതനായി.
“അലാഷി …, ഉച്ചയ്ക്കുള്ളത് ചൂടോടെ കഴിക്കണമെന്നാ എനിക്ക് ആഗ്രഹം …
നിങ്ങൾക്കും പണി എളുപ്പമല്ലേ …..
ലഞ്ചും രാത്രിയിലേയും ഒരുമിച്ച് കൊണ്ടു വന്നാൽ മതി ….., പിന്നെ …..”
അച്ചൻ സ്വരം താഴ്ത്തി …
” …നിങ്ങൾ ആണുങ്ങൾ തന്നെ കഷ്ട്ടപ്പെട്ട് കൊണ്ടു വരണമെന്നില്ല. ഭാര്യയെയോ മക്കളെയോ വിട്ടാൽ മതി…. ജോലി കളയണ്ട ..!”
“എനിക്ക് അങ്ങനെ ജോലിയൊന്നുമില്ലച്ചോ
പറമ്പിലെ പണിയൊക്കെയേയുള്ളു. “
അലോഷി തല ചൊറിഞ്ഞു.
“മോള് വളർന്നു വരുന്നില്ലേ ….. അപ്പോ കാര്യങ്ങളെകുറച്ച് ചിന്തിക്കണമല്ലേ ….. അലോഷി”
“ഓ… ഈ കൃഷിപ്പണിയൊക്കെയേ അറിയുകയുള്ളു അച്ചോ
വരുന്നിടത്ത് വെച്ച് കാണണം ….”
അലോഷി ഒന്നുകൂടി തല ചൊറിഞ്ഞു.
“അതൊക്കെ നമുക്ക് ശരിയാക്കാം..”
അച്ചൻ ഒരു നിഗൂഢപുഞ്ചിരി പാസ്സാക്കി.
അലോഷിക്ക് അച്ചനോട് ഒരു മതിപ്പൊക്കെ തോന്നി. നല്ല സ്നേഹമുള്ള അച്ചനാണ്.
പള്ളിക്കഴിവുകൾ മാത്രമല്ല.!
“മോള് ഡിപ്ലോമയ്ക്കാ അല്ലേ അലോഷി”
“അതേയച്ചോ…”
“ഇന്ന് മുതൽ ഞാനാ ക്ളാസെടുക്കുന്നത്”
“അത് നന്നായച്ചോ.. മോള് പറഞ്ഞിരുന്നു”
“മോളുടെ ബൈബിൾ വായന നന്നായിരുന്നു… ഞാൻ കഴിഞ്ഞയാഴ്ച തന്നെ പരിചയപ്പെട്ടു.”
“അവളുട മമ്മി പഠിപ്പിച്ചതാ…”
“ആഹാ.. വളരെ നന്നായിരുന്നു”