ഇതുവരെ കണ്ട അച്ചന്മാരും കന്യാസ്ത്രീകളുമൊക്കെ
പരിശുദ്ധാത്മാവിന്റെ പ്രതീകങ്ങളാണ് അവൾക്ക് .
ചെറുപ്പം മുതലേ, ഒരു വിധം പിള്ളാരെപ്പോലെ തന്നെ ‘കാമം പരിശുദ്ധമല്ല’ എന്ന ചിന്തയിൽ വളർത്തപ്പെട്ടതിനാൽ പ്രത്യേകിച്ചും!.
എന്തായാലും അടുത്ത ഞായറാഴ്ച മുതൽഡിപ്ലോമ ക്ളാസിൽ പഠിപ്പിക്കുന്നത്അച്ഛനാണ്..
ജോബിനച്ചൻ കഴിഞ്ഞയാഴ്ച വന്ന് ഉടനെ പറഞ്ഞ തീരുമാനങ്ങളിലൊന്നാണത്…….
നല്ല കഴിവുള്ള ‘പേഴ്സണാലിറ്റി ഡെവലപ്പർ’
ഒക്കെ ആയ അച്ഛന്റെ തീരുമാനങ്ങളെ
എല്ലാവരും കൈയ്യടിച്ച് സ്വാഗതം ചെയ്തു.
“പിന്നെ..,.ഇനി മുതൽ എനിക്ക് ആഹാരം
ഓരോ വീടുകളിൽ നിന്നാണ് …..!
നിങ്ങളുണ്ടാക്കുന്ന എന്തായാലും ഓരോ
ആഴ്ചയിൽ ഒരു വീട്ടുകാരായി കൊണ്ട് വരണം. അത് വഴി എല്ലാവരുമായിട്ടുള്ള
ബന്ധം ദൃഢപ്പെടും!..””
അച്ഛന്റെ ആ തീരുമാനം മാത്രം എല്ലാവർക്കും ഒരു പോലെ സ്വീകാര്യമായില്ല എങ്കിലും….,
കുശിനിക്കാരനെ പറമ്പിലെ
ജോലിയിലേക്ക് മാറ്റി, അച്ചൻ ആ തീരുമാനവും നടപ്പിലാക്കി….!
ഈ ഞായറാഴ്ച മുതൽ ഭക്ഷണം കൊടുക്കേണ്ടത് ആശമറിയയുടെ
വീട്ടിൽ നിന്നുമാണ്…..
മില്ലിൽ നിന്ന് അരിപൊടിപ്പിച്ച് വെച്ചിട്ടുണ്ട്.
രാവിലെ പുട്ടും എത്തപ്പഴം പുഴുങ്ങിയതും;
ഉച്ചയ്ക്ക് പോത്തിറച്ചി വരട്ടിയതും ചോറും കറികളുമാണ്.
ഞായറാഴ്ച പോത്തിറച്ചി വാങ്ങാത്ത ക്രിസ്ത്യാനി….. ,
അച്ചായൻമാരിൽ പെടില്ലല്ലോ …….!
ഫ്ളാസ്കിൽ പാൽകാപ്പിയും
രാവിലത്തേക്കും ഉച്ചയ്ക്കുമുള്ള ഭക്ഷണവുമായി അലോഷി ഒൻപതു മണിക്ക് ചെന്നു. ആദ്യത്തെ കുർബാന കഴിഞ്ഞ ഇടവേളയിൽ അച്ചൻ കാത്തിരിക്കുന്നുണ്ടായിരുന്നു.
“ആരൊക്കെയുണ്ട് വീട്ടിൽ അലോഷീ”