“എന്നിട്ടെന്താ..കണ്ട കിളവന്മാരെ വരെ ഐ ലവ് യു എന്ന് പറഞ്ഞു കെട്ടിപിടിച്ചു കിസ് അടിച്ചു . അത് കഴിഞ്ഞപ്പോ പിന്നെ മദാമ്മമാരെ പോലെ ബിക്കിനി ഉടുത്തു നടക്കണം എന്ന് പറഞ്ഞു ഉടുത്തിരുന്ന ഫ്രോക്കും അഴിച്ചിട്ട് ബീച്ചിൽ കിടന്നു ഉരുളുവായിരുന്നു .കുറച്ചു കഴിഞ്ഞപ്പോ വാളുവെക്കാനും തുടങ്ങി. പിടിച്ചു കൊണ്ട് പോകാൻ നോക്കിയാൽ ഞങ്ങളെ തെറി വിളിക്കും..വല്ലാത്തൊരു കേസ് ആയിരുന്നു. ഓർക്കുമ്പോ എനിക്കിപ്പോഴും ചിരി വരും…ഹി ഹി ഹി.”
മീര അതെല്ലാം ഓർത്തു ചിരിച്ചുകൊണ്ട് എന്നെ നോക്കി .
എന്തോ വല്യ അഭിമാനക്ഷതം ഏറ്റപോലെ നെറ്റിയിലടിച്ചു മഞ്ജുസും മുഖം താഴ്ത്തി ഇരിപ്പുണ്ട് . എല്ലാം കേട്ടിട്ട് അവൾക്കും ചിരിയൊക്കെ വരുന്നുണ്ടെങ്കിലും പുറമെ ഒന്നും ഭാവിച്ചില്ല.
“അന്ന് നൈറ്റ് ഫുൾ ഇവളുടെ കോപ്രായവും സഹിച്ചു കാവലിരിക്കുന്നതായിരുന്നു ഞങ്ങളുടെ മെയിൻ ഡ്യൂട്ടി , ഛർദിച്ചു ഛർദിച്ചു ഇവള് ആ റൂം ഒക്കെ ആകെ വൃത്തികേടാക്കി ..ഒടുക്കം സ്വിമ്മിങ് പൂളിൽ കൊണ്ടിട്ടു മുക്കിയെടുത്ത ശേഷമാണ് ഒന്നു ബോധം വെച്ചത്..”
മീര കഥ പറഞ്ഞു നിർത്തി മഞ്ജുവിനെ നോക്കി .
“എന്നിട്ടിപ്പോ നോക്കിയേ ? ഒന്നുമറിയാത്ത പോലെ അവളുടെ ഒരു ഇരുപ്പ് ”
മീര ഒന്നും മിണ്ടാതിരിക്കുന്ന മഞ്ജുവിനെ വീണ്ടും കളിയാക്കി.
“ഹ ഹ ..ഇത് കൊള്ളാല്ലോ .അപ്പൊ ഈ കക്ഷി ഡ്രിങ്ക്സ് ഒകെ കഴിക്കും അല്ലെ ?”
ഞാൻ മീരയോട് സംശയത്തോടെ ചോദിച്ചു .
“ഏയ് അന്ന് ചുമ്മാ ഞങ്ങളുടെ ഇടയില് ഷോ കാണിക്കാൻ വേണ്ടി കഴിച്ചതാ..ബീച്ചിലെ കട്ടിലിൽ കിടന്നു സ്മോക്കിങ്ങും ഉണ്ടായിരുന്നു . പിന്നെ വല്ലപ്പോഴും ഒകെ ഞങ്ങള് കൂടുമ്പോ വൈൻ കഴിക്കും..അല്ലാതെ അവള് ഡ്രിങ്ക്സ് ഒന്നും കഴിക്കില്ല..”
മീര പുഞ്ചിരിയോടെ പറഞ്ഞു .
“ഓ..അല്ലെങ്കിലും എനിക്ക് നിന്റെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട ..നീ എന്നെ നാണം കെടുത്താതെ സ്വന്തം കാര്യം പറ..”
മഞ്ജു മുരണ്ടുകൊണ്ട് മീരയെ നോക്കി പേടിപ്പിച്ചു.
“ഹോ..എന്റെ കാര്യം ഒകെ ഇങ്ങനെ പോകുന്നു മോളെ , പുള്ളിക്കാരൻ ആറു മാസം കൂടുമ്പോൾ വരും , ഇടക്കു ഞാൻ അങ്ങോട്ടും വിസിറ്റൊക്കെ നടത്തും..കാര്യങ്ങളൊക്കെ നടക്കണമല്ലോ ..”
മീര ഒളിയും മറയുമില്ലാതെ പറഞ്ഞു ചിരിച്ചു.
അത് കേട്ട് ഞാനും ചിരിച്ചു .
“അപ്പൊ ഹസ്ബൻഡ് എവിടെയാ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .
“മലേഷ്യ ..പുള്ളി അവിടെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ മാനേജർ ആണ് ..”
മീര എന്റെ ചോദ്യത്തിന് ശാന്തമായി മറുപടി നൽകി .
“മ്മ്.”