“ഞാൻ ചത്തുപോയ നിന്റെ തന്ത ബീരാന്റെ അടുത്തുണ്ട്… എന്തെ അയാൾക്ക് ഫോൺ കൊടുക്കണോ…”…അസീസ് ദേഷ്യത്തോടെ ചോദിച്ചു…ഓരോ നിലകൾ അവർ കേറിക്കൊണ്ടിരുന്നു…ലക്ഷ്യം പതിനൊന്ന്….
“വേണ്ടാ…”..അവൾ മറുപടി പറഞ്ഞു…
“നീ വിളിച്ചത് എന്തിനാന്ന് പറ…”…അസീസ് ചോദിച്ചു…
“നിങ്ങൾ കഴിക്കാൻ വരുന്നില്ലേ…”…അവൾ ചോദിച്ചു…
“എന്ത് ഭക്ഷണമോ അതോ നിന്നെയോ…”…അസീസ് ഒരു കള്ളച്ചിരിയോടെ ചോദിച്ചു…
“ഒന്ന് പോ ഇക്കാ…എപ്പളും ആ വിചാരം തന്നെ മനസ്സിലുള്ളൂ…”…അവൾ ഇളകിച്ചിരിച്ചുകൊണ്ട് മറുപടി നൽകി…
“എടീ ഞാൻ വരാൻ കുറച്ചു സമയം എടുക്കും…നീ വേണേൽ കഴിച്ചിട്ട് കിടന്നോ…”…അസീസ് അപ്പോഴേക്കും പതിനൊന്നാം നിലയിൽ എത്തിയിരുന്നു…അവൻ അവിടെ ഒരു തൂക്കിയിട്ട ലാംപ് കത്തുന്നത് കണ്ടു…അതിന്റെ അടുത്തേക്ക് നടന്നു…
“ഇക്ക ഇപ്പൊ എവിടാ…”…അവൾ ചോദിച്ചു…ലാമ്പിന് താഴെ ഒരു മേശ ഇട്ടിരുന്നു…രണ്ട് സൈഡിലും ഓരോ കസേരയും…അപ്പുറത്തെ സൈഡിലെ കസേരയിൽ ഒരാൾ ഇരിക്കുന്നത് അസീസ് കണ്ടു…പക്ഷെ അവന്റെ മുഖം വെളിവായില്ല…അവൻ ഇരുട്ടിൽ ഇരിക്കുകയായിരുന്നു…
“ഞാൻ ഇവിടെ അടുത്തുണ്ട്… നീ ഫോൺ വെക്ക്…ഞാൻ ഒരു മീറ്റിംഗിൽ ആണ്…”..എന്ന് പറഞ്ഞു അസീസ് ഫോൺ കട്ട് ചെയ്ത് മറ്റേ കസേരയിൽ ഇരുന്നു…അപ്പോഴും അവൻ വെളിച്ചത്തിലേക്ക് അവന്റെ മുഖം കൊടുന്നില്ല…ഇരുട്ടിൽ തന്നെ അവൻ ഇരുന്നു…
“അപ്പോ ബിസിനസ്സ് തുടങ്ങല്ലേ…”…അസീസ് അപ്പുറത്തിരിക്കുന്ന ആളോട് ചോദിച്ചു…
“നീ വന്ന സ്ഥിതിക്ക് തുടങ്ങിയേക്കാം…”…ഇരുട്ടിലുള്ളവൻ പറഞ്ഞു…
അസീസിന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയി..അവൻ ആകെ ഞെട്ടി…ആ വാക്കുകൾ… അല്ലാ…ആ ശബ്ദം..അത് താൻ എവിടെയോ കേട്ടിട്ടുണ്ട്…അസീസിന്റെ ശ്വാസക്രമം ചടുലമായി… അവൻ വിയർക്കാൻ തുടങ്ങി…