വില്ലൻ 5 [വില്ലൻ]

Posted by

“എന്താ ഇക്ക ഇങ്ങനെ നോക്കി നിക്കുന്നെ…”..ഭാര്യ അയാളോട് ചോദിച്ചു…

“പെണ്ണിനെ സഹനത്തിന്റെയും ക്ഷമയുടെയും പ്രതീകമായാണ് നമ്മൾ എല്ലാവരും കണ്ടുപോന്നിട്ടുള്ളത്….എന്നെങ്കിലും ഒരിക്കൽ ഒരാൾ ഒരു പെണ്ണിനെ അഭിമാനത്തിന്റെയും ചങ്കൂറ്റത്തിന്റെയും പ്രതീകമായി കാണിക്കാൻ പറയുക ആണെങ്കിൽ അന്ന് എന്റെ കൈ ദാ ആ പോകുന്നവളുടെ നേരെയെ ചൂണ്ടൂ… പെണ്ണ് എന്ന രണ്ട് വാക്കിന്റെ അർഥം പടച്ചോൻ ഏതെങ്കിലും പെണ്ണിനെ സൃഷ്ടിച്ചപ്പോൾ മുഴുവനായി കൊടുത്തിട്ടുണ്ടെങ്കിൽ അവളെ സൃഷ്ടിച്ചപ്പോൾ ആകും…”…കടക്കാരൻ അവളുടെ നേരെ കൈ ചൂണ്ടി…

ഒരു സഞ്ചിയും കയ്യിൽ പിടിച്ചു ഒക്കത്ത് തന്റെ പൊന്നോമനയെയും ഇരുത്തി അവൾ നടന്നു…ആ മൺപാതയിലൂടെ…അവൾ അവനെ നോക്കി…മിട്ടായി കിട്ടിയതിന്റെ സന്തോഷം അവന്റെ മുഖത്ത് ഉണ്ടായിരുന്നു…അവൻ അവളുടെ മുഖത്തുനോക്കി ചിരിച്ചു…അവളുടെ ക്ഷീണമൊക്കെ ഇല്ലാതായി ആ ചിരിയിൽ…അവനെ കെട്ടിപിടിച്ചു അവന്റെ കവിളിൽ തന്റെ മുഖം ചേർത്തു അവൾ…അവൻ ഇക്കിളികൊണ്ട് ഇളകി ചിരിച്ചു…അവളും ഒപ്പം ചിരിച്ചു…കുറച്ചുകഴിഞ്ഞു അവൾ അവന്റെ മുഖത്തുനിന്ന് മാറി..അവൻ അവളെ നോക്കി..അവളുടെ നെറ്റിയിൽ നിന്ന് ഒലിച്ചുവന്ന ഒരു വിയർപ്പുതുള്ളി അവൻ തന്റെ കുഞ്ഞുവിരലുകൾ കൊണ്ട് തോണ്ടി എടുത്തു…എന്നിട്ട് അതിൽ നോക്കി… അവൻ അത് നോക്കുന്നത് അവളും ആകാംഷയോടെ നോക്കി…അവൻ അവളുടെ മുഖത്തേക്ക് നോക്കി…അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു…അവൻ എന്താ ചിന്തിക്കുന്നെ എന്ന് അവൾക്ക് മനസ്സിലായില്ല…അവൾ ഒരു ചിരിയോടെ അവനെ തന്നെ നോക്കി നിന്നു…അവൻ പെട്ടെന്ന് ഉയർന്നിട്ട് അവളുടെ വിയർപ്പ് ഒലിച്ചുവന്ന നെറ്റിയിൽ ഉമ്മ കൊടുത്തു…അവന്റെ പ്രവൃത്തിയിൽ അവൾ അന്തംവിട്ടു…അവളുടെ മനസ്സിലേക്ക് എന്തൊക്കെയോ ഇരച്ചുകയറി…അവൾ അവനെ കെട്ടിപ്പിടിച്ചു തുരുതുരാ അവനെ ഉമ്മ വെച്ചു…അവൻ ചിരിച്ചു അവളുടെ പ്രവൃത്തിയിൽ..അവന്റെ ചിരി കണ്ടു അവളും…അവർ രണ്ടുപേരും ചിരിച്ചു…പരസ്പരം മുഖം നോക്കി അവർ രണ്ടുപേരും ചിരിച്ചുകൊണ്ടേയിരുന്നു…

“ഇമ്മച്ചീ….ഇമ്മച്ചീ…”…കുറുമ്പോടെ അവൻ വിളിച്ചുകൊണ്ടിരുന്നു…

പെട്ടെന്ന്….

അവൻ ഞെട്ടി ഉണർന്നു…അവൻ ഇരുന്ന് കിതച്ചു…ഇമ്മച്ചീ… ഇമ്മച്ചീ…ആ വാക്കുകൾ അവന്റെ ചെവിയിൽ അലയടിച്ചു…അവന്റെ ശ്വാസം ക്രമാതീതമായി ഉയർന്നു…അവൻ എണീറ്റ് ബാൽക്കണി ലക്ഷ്യമാക്കി നടന്നു…

Leave a Reply

Your email address will not be published. Required fields are marked *