വില്ലൻ 5 [വില്ലൻ]

Posted by

“തുടൽ പൊട്ടിച്ചുപോയ പശുവായിരുന്നേൽ ഞാൻ കെട്ടികൊണ്ടു വന്നേനെ..പക്ഷെ ഇത് പോകുന്ന ഇടമെല്ലാം അവന്റെ സാമ്രാജ്യമാക്കുന്ന കാട്ടിലെ സിംഹരാജാവ് ആണ്… കെട്ടി കൊണ്ടുവരാൻ നോക്കിയാൽ എന്നെ വെള്ള പുതപ്പിച്ചു കെട്ടി കൊണ്ടുവരേണ്ടി വരും…”..അജയൻ അവനോട് മറുപടി പറഞ്ഞു…

“അജയാ…”…മൂന്നാമൻ ശബ്ദമുയർത്തി വിളിച്ചു…അജയൻ മിണ്ടാതിരുന്നു…നിശബ്ദത പടർന്നു..മൂന്നാമൻ എന്തൊക്കെയോ കണക്കുകൂട്ടി…

പെട്ടെന്ന് ഒരു ഭ്രത്യൻ അവിടേക്ക് ഓടി വന്നു…

“എന്താടാ…”..രണ്ടാമൻ അവനോട് ചോദിച്ചു…

“അയ്യാ…രാംദാസ് സർ…”…അവൻ നിന്ന് വിക്കി…

“എന്താടാ…”..

“ന്യൂസ് ചാനൽ പൊടുങ്കെ”…അവൻ പറഞ്ഞു…

അവർ ന്യൂസ് ചാനൽ വെച്ചു…

“അശ്വതി…സംഭവം നടക്കുന്നത് ഇന്നലെ രാത്രിയാണ്…അഡ്വ.രാംദാസിന്റെ ഫ്ലാറ്റിൽ വെച്ച് ആണ് സംഭവം…കൂടെ കൊല്ലപ്പെട്ടത് വനിതാകമ്മിഷൻ സെക്രട്ടറി ലളിതാ മേനോൻ ആണ്…വളരെ കൊടൂരമായി ആണ് ഇവർ കൊല ചെയ്യപ്പെട്ടിട്ടുള്ളത്…അതിൽ രാംദാസിന്റെ കൊലപാതകം വളരെ പൈശാചികമാണ്…കൊലപാതകി കത്തി കൊണ്ട് ഹൃദയത്തിന്റെ സൈഡിൽ ചെറിയ ഒരു പോറൽ ഉണ്ടാക്കി അതിലൂടെ രക്തം പതുക്കെ പതുക്കെ കളഞ്ഞാണ് കൊന്നിട്ടുള്ളത്…മരണത്തിന്റെ മുന്നേ രാംദാസിന്റെ ശരീരം മുഴുവനും സ്‌ട്രോക്കിന് അടിമയായിരുന്നു…വളരെ ക്രൂരമായ ഒരു കൊലപാതകം…രാംദാസ് ഈയിടെ ഒരു പീഡനക്കേസിൽ പ്രതി ആയിരുന്നു…ആ കേസ് വനിതാ കമ്മീഷന് കീഴിലാണിപ്പോൾ ഉള്ളത്…അതിന്റെ ചർച്ചയ്ക്ക് ആയിട്ടാണ് ലളിതാ മേനോൻ രാംദാസിന്റെ ഫ്ലാറ്റിൽ എത്തിയത് എന്ന് അനുമാനിക്കാം…ബോഡി പോസ്റ്റുമോർട്ടത്തിനായി….”

രണ്ടാമൻ ടിവി ഓഫാക്കി…അവരെല്ലാം ഭയന്നിരുന്നു രാംദാസിന് വന്ന ഗതിയിൽ…അവർ തലയിൽ കൈവെച്ചിരുന്നു…കുറച്ചുനേരത്തെ നിശബ്ദത…

പ്രിയപ്പെട്ടവരുടെ സാധാരണ മരണം പോലും നമ്മിൽ ഒരു വിങ്ങലുണ്ടാക്കും.. അപ്പോൾ അവർ മരിക്കുന്നത് മരണത്തിന്റെ ക്രൂരത തന്റെ ഓരോ അണുവിലും ബോധ്യപ്പെടുത്തുന്ന പൈശാചികമായ കൊലപാതകങ്ങളിലാണെങ്കിലോ അത് തീർച്ചയായും അവന്റെ സമനില തെറ്റിക്കും…മൂന്നാമൻ കണക്കുകൂട്ടലുകളിലായിരുന്നു…കുറച്ചു കഴിഞ്ഞു മൂന്നാമൻ അജയനോട് ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *