വില്ലൻ 5 [വില്ലൻ]

Posted by

“കീപ് സ്മൈലിങ്…ചില ചിരികൾ പിന്നെയും പിന്നെയും കാണാൻ തോന്നും…നിന്റേത് പോലെ…”…സമർ പുഞ്ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു…എന്നിട്ട് അവൻ റൂമിലേക്ക് പോയി…അവൾ അത് കേട്ട് ചിരിച്ചു…എന്നിട്ട് അവളുടെ പണികൾ തുടർന്നു….

】【】【】【】【】【】【】【】【

സമയം പത്തര…(രാവിലെ)…

ഡിജിപി ഓഫീസ്…

ശാന്തത…

നിശബ്ദത…

രണ്ട് വാക്കും ഏകദേശം സാമ്യമുള്ളതാണ്…കാരണം രണ്ടിലും ഉള്ളത് സമാധാനം…നമ്മുടെ മനസ്സിന്റെ ഉള്ളിലേക്ക് ചിറകടിച്ചു വരുന്ന വെള്ളരിപ്രാവ് തരുന്ന സമാധാനം അല്ലാ…സമാധാനം…മനസ്സിലും പുറത്തും യുദ്ധമില്ലാത്ത അവസ്ഥ…സമാധാനം അതിന്റെ പരമാർത്ഥത്തിൽ…

സമാധാനം അക്ഷരാർത്ഥത്തിൽ നിറഞ്ഞുനിന്നു അവിടെ…

പക്ഷെ ആ സമാധാനം അവിടുത്തെ തൂണിനും തുരുമ്പിനും മാത്രമേ അനുഭവിക്കാൻ സാധിച്ചുള്ളൂ…സുനാമി വരാൻ പോകുന്നു എന്നറിഞ്ഞാൽ കടൽ തീരത്തുള്ളവരുടെ അവസ്ഥ എങ്ങനെ ഉണ്ടാകും…അതായിരുന്നു അവിടെ ഉള്ള ഓരോ പൊലീസുകാരന്റെയും മനസ്സിലെ അവസ്ഥ…കാരണം അവിടെ ഒരു സുനാമി വരാൻ പോകുവാണ്… അവിടെയുള്ളവരെ മുഴുവൻ വിഴുങ്ങാൻ പാകത്തിലുള്ള ഒരു സുനാമി…

പൊലീസുകാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു…പക്ഷെ ഓരോരുത്തരുടെയും കണ്ണിന്റെ ലക്ഷ്യസ്ഥാനം ആ ഓഫീസിന്റെ ഗേറ്റ് ആയിരുന്നു…ശാരീരികബലം ഉള്ളവരാണ് പൊലീസുകാർ…പക്ഷെ മനബലം ആണ് എല്ലാം നിയന്ത്രിക്കുക…അത് എല്ലാവരിലും ചോർന്ന് പോയാൽ….ഓരോരുത്തരുടെയും കയ്യും കാലും ഒക്കെ വിറക്കുന്നുണ്ടായിരുന്നു…സമയം കടന്നുപോയിക്കൊണ്ടേയിരുന്നു…പക്ഷെ എന്നത്തേയും പോലെ അല്ലാ… ഒരുമാതിരി അമൽ നീരദിന്റെ പടം പോലെ…ഫുൾ സ്ലോമോഷൻ…ഒച്ചിഴയുന്നതിനേക്കാൾ പതുക്കെ സമയം മുന്നോട്ട് നീങ്ങി…ഓഫീസിൽ ഡിജിപി യശ്വന്ത് സിൻഹയും കിരണുമായിരുന്നു ഉണ്ടായിരുന്നത്…അവരും നല്ല ചർച്ചകളിൽ ആയിരുന്നു..വരാൻ പോകുന്ന സുനാമി എങ്ങനെ അഭിമുഖീകരിക്കും എന്നുള്ള ചർച്ചയിൽ…ഒരാളെ മുഖത്തു പോലും ഭയമല്ലാത്ത ഒരു വികാരം കാണാൻ കഴിഞ്ഞില്ല…

Leave a Reply

Your email address will not be published. Required fields are marked *