“തനിക്ക് എന്താ കണ്ണുകണ്ടൂടെ…”…തെറ്റ് തന്റെ ഭാഗത്ത് ആണെന്ന് അവൾക്ക് ഉത്തമബോധ്യം ഉണ്ടായിട്ടും അവളുടെ കുറുമ്പ് ആണ് അവിടെ കൂടുതൽ പ്രവർത്തിച്ചത്…അവളുടെ കൂട്ടുകാരികളും അവളുടെ ചോദ്യം കേട്ട് അന്തം വിട്ടുനിന്നു… അവൻ പക്ഷെ ഒരു മാറ്റവും ഇല്ലാതെ അവളെ നോക്കി നിന്നു…
“തനിക്ക് ആരാ ലൈസൻസ് തന്നത്..കണ്ണ് കാണാതെ ആണോ വണ്ടി ഓടിക്കുന്നെ…എന്റെ ശരീരത്തിൽ നിന്റെ ഈ പാട്ട വണ്ടി തട്ടാഞ്ഞത് നിന്റെ ഭാഗ്യം…”…അവൾ തുടർന്നു…അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി…
“എന്റെ വീട്ടുകാർ വന്ന് നിന്നെ കേറി മേഞ്ഞേനെ…പിന്നെ മോന് ആംബുലൻസിൽ വരേണ്ടി വന്നേനെ…”…എന്ന് പറഞ്ഞു അവൾ കൂട്ടുകാരികളെയും കൂട്ടി മുന്നോട്ട് നടന്നു…അവൻ അപ്പോളും അവളെ തന്നെ നോക്കി നിന്നു…സമർ ആയിരുന്നു അത്…
“നിനക്ക് ഞാൻ തരാമെടി കുഞ്ചുണ്ണൂലി…”…അവൻ സ്വയം മനസിൽ പറഞ്ഞു…
“നീ എന്തിനാ അവനോട് ചൂടാകാൻ പോയത്…”…അനു ഷാഹിയോട് ചോദിച്ചു..
“ചുമ്മാ…ഒരു രസം…”…അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…അത് പറഞ്ഞപ്പോൾ അവളുടെ ഭാവം കണ്ട് അവർ രണ്ടുപേരും ചിരിച്ചു…
“എന്നാലും നീ ചൂടാവേണ്ടി ഇല്ലായിരുന്നു…തെറ്റ് നമ്മുടെ ഭാഗത്ത് ആയിരുന്നു…പോരാത്തതിന് നല്ല ചൊറുക്കുള്ള ചെക്കനും…”..ഗായത്രി പറഞ്ഞു…
“അയ്യയ്യേ…അയ്യയ്യേ…”…അനുവും ഷാഹിയും അവളെ കളിയാക്കി…
“അതിനുമാത്രം ഒരു സൗന്ദര്യവുമില്ല…”..ഷാഹി ഗായത്രിയോട് പറഞ്ഞു…
“എന്നിട്ടാണല്ലോ പെരുച്ചാഴി പന്തം കണ്ടപോലെ അവനെ തന്നെ നോക്കിക്കൊണ്ട് നിന്നത്…”..ഗായത്രി ഷാഹിയെ കളിയാക്കി…ഷാഹി അത് കേട്ട് ചിരിച്ചു…സത്യമായിരുന്നു അവൾ പറഞ്ഞത്…ഒരു നിമിഷത്തേക്ക് ആണെങ്കിൽ കൂടി തന്റെ സ്വബോധം അവന്റെ സൗന്ദര്യത്തിനുമുന്നിൽ പോയിരുന്നു….അവൾ അത് ഓർത്തു ചിരിച്ചു…