വില്ലൻ 5 [വില്ലൻ]

Posted by

“ഇത് വേട്ടയാണ്…സമർ അലി ഖുറേഷിയുടെ മരണവേട്ട…വേട്ടയിൽ അവൻ അഗ്രഗണ്യനാണ്… അതുകൊണ്ട് അവന്റെ കത്തിയുടെ മുന്നിൽ ചെന്ന് പെടേണ്ട എന്ന് അറിയിച്ചോ അറിയിക്കേണ്ടവരെ എല്ലാം…”…മൂന്നാമൻ അജയന് നിർദ്ദേശം നൽകി…

“അവൻ അങ്ങനെ കൊല്ലാനായി തുനിഞ്ഞിറങ്ങിയിട്ടുണ്ടെങ്കിൽ ചിലപ്പോ ദൈവം പോലും നമ്മുടെ കൂടെയുണ്ടെങ്കിലും മതിയാകാതെ വരും…”..അജയൻ പറഞ്ഞു…അവർ അതിനെ എതിർത്ത് ഒന്നും പറഞ്ഞില്ല…അവരിൽ എല്ലാവരിലും പേടി നിറഞ്ഞുനിൽക്കുകയായിരുന്നു…അവരിലെ ആ പേടിയുടെ പുതിയ നാമം…

സമർ അലി ഖുറേഷി☠️?☠️

■■■■■■■■■■■■■■■

ഷാഹിയും ഗായത്രിയും അനുവും രാവിലെ കോളേജിലേക്ക് കവാടത്തിൽ നിന്നും നടക്കുകയായിരുന്നു…ഓരോ സൊറകൾ പറഞ്ഞുചിരിച്ചു അവർ മുന്നോട്ട് നീങ്ങി…റോഡിന് സൈഡിൽ ഉള്ള കോൺക്രീറ്റ് റോഡിലൂടെ ആയിരുന്നു അവരുടെ നടത്തം…ഓരോ തമാശകളിൽ മുഴുകി അവർ മുന്നോട്ട് നടന്നു…പെട്ടെന്ന് അവർ മൂന്നുപേരും റോഡിലേക്ക് കടന്നു…ഷാഹിയായിരുന്നു റോഡിൻറെ സൈഡിൽ…അവർ റോഡിലേക്ക് ഇറങ്ങിയതും ഒരു ബൈക്ക് ബ്രേക്കും പിടിച്ചു ഷാഹിയുടെ മുന്നിൽ ഞരങ്ങി നിന്നതും ഒരുമിച്ചായിരുന്നു…അവർ മൂന്നുപേരും പേടിച്ചു…ഷാഹി പേടിച്ച് തല താഴ്ത്തി…ഒന്നും പറ്റിയില്ല എന്ന് മനസ്സിലായപ്പോൾ അവൾ തിരഞ്ഞു ബൈക്കിന്മേലേക്ക് നോക്കി…പഴയ ഒരു വിന്റേജ് മോഡൽ ബുള്ളറ്റ് ആയിരുന്നു അത്…അവൾ അതിന്മേൽ ഇരിക്കുന്ന ആളുടെ അടുത്തേക്ക് നോക്കി…വെളുത്ത് നല്ല കട്ട താടിയും വെച്ച് നല്ല മുടിയുള്ള ഒരാളായിരുന്നു ബൈക്കിന്മേൽ…അയാൾ അവളെ തന്നെ നോക്കി നിന്നു…അവളും അവനെ നോക്കി…വളരെ സുന്ദരനായിരുന്നു അവൻ…നല്ല ചൊറുക്കുള്ള മുഖം…നെറ്റിയിന്മേൽ വീണു കിടന്ന മുടിയിഴകൾ അവന്റെ സൗന്ദര്യം വർധിപ്പിച്ചു…അവന്റെ പുരികത്തിന്റെ ഇടത്തെ സൈഡിൽ ചെറിയ ഒരു പാട് ഉണ്ടായിരുന്നു പക്ഷെ അത് വരെ അവന്റെ ഭംഗിക്ക് മാറ്റേകിയതെ ഒള്ളു…അവൾ അവന്റെ കണ്ണിൽ നോക്കി…ഒരു നീലയും ഇളംപച്ചയും കറുപ്പും കൂടിയ കണ്ണ്…അവന്റെ നോട്ടത്തിന് കാന്തിക ശക്തി ഉണ്ടോ എന്ന് അവൾക്ക് തോന്നി…അവൾ അവനെ തന്നെ നോക്കിനിന്നു…

അവൾ അവനെ തന്നെ നോക്കി നിൽക്കുന്നത് അവൻ കണ്ടു…അവൻ അവളെ വിരലുകൊണ്ട് ഉച്ചയുണ്ടാക്കി വിളിച്ചു…അവൾ സ്വബോധത്തിലേക്ക് വന്നു…ഷാഹി തിരിഞ്ഞു അനുവിനെയും ഗായുവിനെയും നോക്കി…അവൾ വീണ്ടും തിരിഞ്ഞു നോക്കി…

Leave a Reply

Your email address will not be published. Required fields are marked *