“കൊല്ലപ്പെട്ടവനെ കുറിച്ചല്ല…കൊന്നവനെക്കുറിച്ച്….”..അവൾ പറഞ്ഞു…
“എന്താ പറഞ്ഞത്…”..മൂന്നാമൻ പെട്ടെന്ന് ചോദിച്ചു…
“കൊലപാതകി…അവൻ ഒരു സാധാരണ മനുഷ്യൻ അല്ലാ…അവൻ ഒരു പോർവീരനാണ്…അവനെ കീഴ്പ്പെടുത്തുക അസാധ്യം…പക്ഷെ….”…അവൾ പറഞ്ഞുനിർത്തി..
“എന്താ മോളേ…”…മൂന്നാമൻ ചോദിച്ചു…
“എനിക്കവന്റെ മരണം കാണണം…”…അവൾ വാശിയോടെ പറഞ്ഞു…
“കാണിച്ചുതന്നിരിക്കും…”…എന്നുംപറഞ്ഞ് മൂന്നാമൻ ഫോൺ കട്ട് ചെയ്തു…അവരിൽ ഒരു നിശബ്ദത പടർന്നു…അസീസിനുംകൂടി വന്ന ഗതിയിൽ അവർ ശെരിക്കും ഭയന്നു…കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം…
“അപ്പോൾ അവൻ യുദ്ധം തുടങ്ങി…”…രണ്ടാമൻ പറഞ്ഞു…അവർ അവനെ നോക്കി…
“യുദ്ധം അല്ലാ… വേട്ട എന്ന് പറയുന്നതാകും ശെരി…”…മൂന്നാമൻ രണ്ടാമനെ തിരുത്തി…രണ്ടാമൻ ചോദ്യഭാവത്തിൽ മൂന്നാമനെ നോക്കി…
“യുദ്ധത്തിൽ തിരഞ്ഞെടുത്തു കൊല്ലുന്ന പതിവില്ല…എതിരുനിൽക്കുന്നവർ ഓരോരുത്തരുടെയും തല കൊയ്യാനുള്ളതാണ്…പക്ഷെ ഇവിടെ അവൻ ഓരോരുത്തരെയും തിരഞ്ഞെടുത്ത് ഫിൽറ്റർ ചെയ്താണ് കൊല്ലുന്നത്…”…മൂന്നാമൻ അമർഷത്തോടെ തുടർന്നു…
“ഇത് യുദ്ധം അല്ലാ…അവന്റെ വേട്ടയാണ്…അല്ലെങ്കി ഇവനെ കണ്മുന്നിൽ കിട്ടിയിട്ടും അവൻ ഒഴിവാക്കിയത് എന്തിനാണ്…”…അജയനെ ചൂണ്ടിക്കൊണ്ട് മൂന്നാമൻ പറഞ്ഞു…