ഒരാളിലും അനക്കമില്ലായിരുന്നു…നാലുപേരും എപ്പോഴേ മരണത്തെ പുൽകി കഴിഞ്ഞു…അസീസ് ആ കാഴ്ച കണ്ട് കിടുകിടാ വിറച്ചു…അവൻ ആ നാലുപേരെയും പേടിയോടെ നോക്കിയതിനുശേഷം ഇതെങ്ങനെ എന്ന ഭാവത്തിൽ സമറിനെ നോക്കി…സമർ ഒരു പുഞ്ചിരി അവന് സമ്മാനിച്ചു…
“പെണ്ണുമ്പിള്ളയോട് സംസാരിക്കുമ്പോ ചുറ്റും എന്താ നടക്കുന്നത് എന്ന് ശ്രദ്ധിക്കണ്ടേ അസീസെ…”…സമർ അസീസിനോട് പറഞ്ഞു…അവൻ പേടിച്ചു തലതാഴ്ത്തി…ഭയം അവനിൽ നിറഞ്ഞുനിന്നു…നിശബ്ദത…ഇടയ്ക്ക് അസീസ് സമറിനെ നോക്കിയപ്പോൾ അവൻ അസീസിനെ തന്നെ നോക്കിക്കൊണ്ട് നിൽക്കുന്നത് അസീസ് കണ്ടു…അവൻ പേടിച്ചു പിന്നെയും തലതാഴ്ത്തി…സമറിനെ നോക്കാൻ പോലും അസീസ് ഭയന്നു…നിശബ്ദത ഭേദിച്ചുകൊണ്ട് സമർ സംസാരിച്ചു തുടങ്ങി…
“ബിസിനസ്സ് എന്ന് പറഞ്ഞു വിളിച്ചപ്പോ നിനക്ക് മനസ്സിലായില്ല അല്ലെ…”…സമർ പറഞ്ഞു നിർത്തി…
അസീസ് ചോദ്യഭാവത്തിൽ അവനെ നോക്കി…
“ദിസ് ബിസിനസ്സ് ഈസ് വിത്ത് ദി ഡെവിൾ…(ഈ കച്ചവടം ചെകുത്താനുമായാണെന്ന്)…”…സമർ അവന്റെ കട്ടിയുള്ള ശബ്ദത്തിൽ പറഞ്ഞു…അതൊരു പേമാരി പോലെ അസീസിന്റെ ചെവിയിൽ വന്നിറങ്ങി…
“സമർ പ്ലീസ്… എന്നെയൊന്നും ചെയ്യരുത്..പ്ലീസ് എന്നെ വെറുതെ വിടണം…”…അസീസ് അവനോട് അപേക്ഷിച്ചു…
ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള ഉത്തരം…സമർ ഇരിപ്പിടത്തിൽ നിന്ന് എണീറ്റു…അസീസിന്റെ അടുത്തെത്തി…
“സമർ..പ്ളീസ്…എന്നെ കൊല്ലരുത്…ഞാൻ എന്ത് വേണേലും തരാം..എന്നെ ഒന്നും ചെയ്യരുത്…”…അസീസ് അവനോട് കെഞ്ചി…സമർ അവനെ നോക്കി നിന്നു…
“സമർ പ്ളീസ്…എനിക്ക് ഭാര്യയും മക്കളും ഉണ്ട്…അവരെ ഓർത്തെങ്കിലും എന്നോട് പൊറുക്കണം…എന്നെ വെറുതെ വിടണം…”…അസീസ് കരഞ്ഞുകൊണ്ട് അപേക്ഷിച്ചു…
“പശ്ചാത്തപിക്കുന്നവർക്ക് അവരുടെ പാപം പൊറുത്തു നൽകാൻ ഞാൻ ദൈവം അല്ലാ……നിന്റെയൊക്കെ ചോര ഊറ്റിക്കുടിക്കാൻ വന്ന