“നിങ്ങൾ ആരാ…”…അസീസ് വിറച്ചുകൊണ്ട് ചോദിച്ചു…പക്ഷെ അവിടെ നിന്നും മറുപടി ഒന്നും വന്നില്ല…നിശബ്ദത…അസീസിന്റെ പാതി ജീവൻ ചോർന്നൊലിച്ചുപോയി ആ നിശബ്ദതയിൽ…
പെട്ടെന്ന് ഇരുട്ടിൽ നിന്ന് ആ ശരീരം അനങ്ങി…മെല്ലെ അവൻ മുന്നോട്ട് വന്നു…പതിയെ..പതിയെ…അവൻ അവന്റെ മുഖം വെളിച്ചതിനുമുന്നിൽ കൊണ്ട് വന്നു…ആ മുഖം കണ്ട മാത്രയിൽ അസീസിന്റെ ശ്വാസം നിലച്ചു…അവന്റെ എല്ലാ ഇന്ദ്രിയങ്ങളും നിലച്ചുപോയി…പക്ഷെ അവന്റെ ചുണ്ടുകൾ ചെറുതായി പ്രവർത്തിച്ചു…ഒരു പേര് അവനിൽ നിന്ന് അറിയാതെ പുറത്തുവന്നു…
“സമർ?…”
“സമർ അലി ഖുറേഷി☠️☠️…”
സമർ അവനൊരു പുഞ്ചിരി നൽകി…അസീസിൽ ബാക്കിയുണ്ടായിരുന്ന പാതി ജീവൻ ഒലിച്ചുപോയി…അസീസ് അവനെ തന്നെ നോക്കിനിന്നു…
“സുഖമല്ലേ അസീസ്…”…സമർ അവനോട് ചോദിച്ചു…അസീസ് അതിനുത്തരമായി പേടിച്ചിട്ട് നാലുവഴിക്ക് തലയാട്ടി…സമർ അത് കണ്ട് പുഞ്ചിരിച്ചു…അസീസിന് കുറച്ചു സ്ഥലകാലബോധം വന്നു…അവൻ പെട്ടെന്ന് തിരിഞ്ഞുനോക്കി…
“ബോയ്സ്… കിൽ ഹിം…”…എന്ന് അസീസ് പിന്നിലെ ഇരുട്ടിൽ നോക്കി പറഞ്ഞു..പക്ഷെ അവിടെ ആരും ഇല്ലായിരുന്നു…അസീസ് നിസ്സഹായനായി സമറിന്റെ മുഖത്തേക്ക് നോക്കി…അവർ എവിടെ പോയി എന്ന് അസീസിന് മനസ്സിലായില്ല…താൻ തീർത്തും നിസ്സഹായൻ ആണെന്ന് അസീസിന് മനസ്സിലായി…
സമർ അവനെ നോക്കി ചിരിക്കാൻ തുടങ്ങി…അസീസിനെ നോക്കി പൊട്ടിച്ചിരിച്ചു…ഒരു ഒന്നൊന്നര കൊലചിരി..എന്നിട്ട് അവൻ രണ്ടുകയ്യും കൂടി ഒന്ന് കൈകൊട്ടി…സമർ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലാകുന്നതിനുമുന്നേ അസീസിന്റെ നാലു ബോഡിഗാർഡ്സ് ആ മേശയുടെ രണ്ട് സൈഡിലൂടെ മുകളിൽ തൂങ്ങിനിന്നു…ചോരയൊലിപ്പിച്ചു നാലുപേരും തൂങ്ങി നിന്നു…