മഞ്ജുസ് പയ്യെ പറഞ്ഞു എഴുനേറ്റു. പിന്നെ ഒന്നും മിണ്ടാതെ കൈകഴുകി റൂമിലേക്ക് പെട്ടെന്ന് പോയി .
എന്തോ പണി വരുന്നുണ്ടെന്നു എനിക്ക് തോന്നി . അത് പനിയുടെ രൂപത്തിൽ ആയിരുന്നു ! രാത്രി കുറച്ചു കഴിഞ്ഞപ്പോൾ മഞ്ജുസിനു നല്ല എ ക്‌ളാസ് പനി തുടങ്ങി ! അതിന്റെ ലക്ഷണം ആയിരുന്നു അവളുടെ വിശപ്പില്ലായ്മയും ക്ഷീണവും ഒകെ !
ഞാൻ എന്റെ ഫുഡ് കഴിക്കുന്നത് കഴിഞ്ഞു , ബാക്കിയുള്ളതൊക്കെ ഫ്രിഡ്ജിൽ വെച്ചു റൂമിനകത്തേക്ക് കടന്നു . മഞ്ജുസ് അപ്പോഴേക്കും ബെഡിൽ ചുരുണ്ടു കൂടി കിടന്നിരുന്നു !
“കവി ആ ലൈറ്റ് ഒകെ ഓഫ് ചെയ്തേ ..എനിക്ക് വെളിച്ചം കാണുമ്പോ തലവേദനിക്കുന്നു”
മഞ്ജുസ് പുതപ്പെടുത്തു മുഖം മറച്ചു എന്നോടായി പറഞ്ഞു .
“മ്മ്…വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ ?”
അവളുടെ കിടത്തം കണ്ടു സംശയം തോന്നിയ ഞാൻ പയ്യെ ചോദിച്ചു .
“ഇല്ലെടാ ..നീ അത് ഓഫ് ചെയ്തു വന്നു കിടന്നേ ”
അവൾ തീർത്തു പറഞ്ഞു പുതപ്പു വലിച്ചു കയറ്റി .
ഞാൻ ഒന്നും മിണ്ടാതെ ലൈറ്റ് ഒകെ ഓഫ് ചെയ്തു . പിന്നെ റൂമിലെ സീറോ ബൾബ് തെളിയിച്ചുകൊണ്ട് ബെഡിലേക്ക് കയറി. ഓഫ് ചെയ്തിട്ടിരുന്ന എ.സി ഓണാക്കിയിട്ടു ഞാൻ അവളുടെ അടുത്തേക്കായി കിടന്നു .
“അപ്പൊ മഞ്ജുസേ ഗുഡ് നൈറ്റ് ”
ഞാൻ പയ്യെ പറഞ്ഞു പുതപ്പു വലിച്ചു കയറ്റി.
“മ്മ്…’
അവൾ അതിനു മറുപടി ആയി പയ്യെ മൂളി . പിന്നെ തണുത്തിട്ടെന്നോണം ഒന്ന് ചുരുണ്ടു കൂടി .
“കവി എ.സി വേണ്ടെടാ ..എനിക്ക് തണുക്കുന്നുണ്ട്..”
മഞ്ജുസ് എ.സി യുടെ തണുപ്പ് പരന്നതും പയ്യെ പറഞ്ഞു എന്റെ നേരെ ചെരിഞ്ഞു കിടന്നു .
“തണുപ്പോ?.ഇത് ഏറ്റവും ലോവെസ്റ്റ് ലു ആണ് കിടക്കുന്നത്..നിനക്കിതെന്താ ”
ഞാൻ അവളെ അത്ഭുതത്തോടെ നോക്കി .
അതിനു അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു . ചെറിയൊരു ദേഷ്യം എന്നോടുണ്ടെന്നു എനിക്ക് തോന്നി !ആഹ്..എന്തെങ്കിലും ആവട്ടെ ! ഞാൻ പയ്യെ ചിരിച്ചു തിരിഞ്ഞു കിടന്നു .
പിന്നെപ്പോഴോ ഞാൻ ഉറങ്ങി പോയി. പിന്നെ പാതിരാത്രി ഒകെ കഴിഞ്ഞു എന്തോ അനക്കം അനുഭവിച്ചറിഞ്ഞപ്പോഴാണ് ഉറക്കം ഉണർന്നത് .
മറ്റൊന്നുമല്ല . മഞ്ജുസ് എന്റെ പുതപ്പിനടിയിലേക്ക് വലിഞ്ഞു കേറിയതാണ് ! പക്ഷെ അവൾ എന്റെ ദേഹത്ത് തൊട്ടപ്പോൾ തന്നെ കക്ഷിക്ക് നല്ല പണിയാണ് കിട്ടിയിരിക്കുന്നതെന്നു എനിക്ക് ബോധ്യം ആയി.
നല്ല ചുട്ടു പൊള്ളുന്ന പനി!
“കവി ..എനിക്ക് വയ്യെടാ ..എന്തോപോലെ ”
അവൾ എന്നെക്കൂടി പേടിപ്പിച്ചുകൊണ്ട് പയ്യെ മുരണ്ടു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. കൈകൊണ്ട് എന്നെ കെട്ടിപിടിച്ചു അവൾ അങ്ങനെ കിടന്നു . ഒരാശ്വാസം പോലെ എന്നെ തേടി വന്നതാണ് . അവളുടെ ശ്വാസത്തിന് പോലും നല്ല ചൂട് ആണ് .
“പടച്ചോനെ …നല്ല ചൂട് ഉണ്ടല്ലോ മോളെ..”