ഞാൻ ഒരു മുണ്ടു എടുത്തുടുത്തു അവളുടെ കഴിയാൻ വേണ്ടി പുറത്തു റൂമിൽ കാത്തിരുന്നു. പെട്ടെന്ന് തന്നെ കുളിച്ചു മഞ്ജുസ് പുറത്തിറങ്ങി . പിന്നാലെ ഞാനും കയറി . ഞാൻ തിരിച്ചു ഇറങ്ങി വരുമ്പോഴേക്കും മഞ്ജുസ് ഡ്രസ്സ് ഒകെ മാറിയിരുന്നു . എന്റെ അലമാരയിൽ നിന്നും ഒരു കറുത്ത ടി-ഷർട്ടും ഷോർട്സും എടുത്തിട്ട് അവൾ ബെഡിൽ കൂനിപിടിച്ചു ഇരിപ്പുണ്ട് .
ആ ഇരുത്തം കണ്ടിട്ട് എനിക്കെന്തോ പന്തികേട് തോന്നി .ഞാൻ അവളെ ശ്രദ്ധിച്ചുകൊണ്ട് തന്നെ വേഷം മാറി . ഒരു മുണ്ടും ഷർട്ടും എടുത്തിട്ട് ഞാൻ മഞ്ജുസിനടുത്തായി ബെഡിൽ വന്നിരുന്നു . കാൽമുട്ടുകൾ വട്ടം പിടിച്ചു അവൾ ബെഡിൽ കയറി തല താഴ്ത്തി ഇരിപ്പുണ്ട്. കുളി കഴിഞ്ഞു അഴിച്ചിട്ട മുടിയിലെ ഈറൻ ശരിക്കു ഉണങ്ങിയിട്ടില്ല .
ഞാൻ അവളെ പയ്യെ തട്ടി വിളിച്ചു .
“ഡോ..”
ഞാൻ പയ്യെ വിളിച്ചതും അവൾ മുഖം ഉയർത്തി . വലിയ തെളിച്ചം ഒന്നും മുഖത്തില്ല . എന്നാൽ കാഴ്ചക്ക് വല്യ കുഴപ്പവും ഇല്ല.
“എന്താ ഇങ്ങനെ ഇരിക്കുന്നെ ? ഫുഡ് കഴിക്കണ്ട ?’
ഞാൻ സംശയത്തോടെ അവളെ നോക്കി .
“എനിക്ക് വേണ്ടെടാ..നീ കഴിച്ചോ..നിക്ക് ഒരു സുഖം ഇല്ല..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു .
“ഇത് നീ കുറച്ചു നേരം ആയല്ലോ പറയുന്നേ..എന്താ ശരിക്കു പ്രെശ്നം ..തലവേദന ആണോ ?”
ഞാൻ അവളുട എനെറ്റിയിൽ കൈത്തലം ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു .
എന്റെ കൈ നെറ്റിയിൽ പതിഞ്ഞതും മഞ്ജുസ് ഒന്ന് കണ്ണ് ചിമ്മി. പിന്നെ ഒന്നുമില്ലെന്ന് തലയാട്ടി . പക്ഷെ നേരിയ ചൂട് അവളുടെ നെറ്റിയിൽ അവശേഷിച്ചിരുന്നു .
“ഏയ് ഇത് നോർമൽ ചൂടെ ഉള്ളു..”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു അവളെ ബലമായി താഴെയിറക്കി .
“കവി ഞാനില്ല..നീ കഴിച്ചോ..”
ഞാൻ പിടിച്ചു വലിക്കുന്നതിനിടെ അവൾ ചിണുങ്ങി .
“അതൊന്നും പറഞ്ഞാൽ പറ്റില്ല..നീ കുറച്ചേലും കഴിക്കണം..പിന്നെ ആർക്കു വേണ്ടിയാ ഈ കണ്ട ചപ്പാത്തിയും കറിയും ഒകെ വാങ്ങിയത് ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .
“അത് ബാക്കി ഉള്ളത് ഫ്രിഡ്ജിൽ വെച്ചോ ..നാളെ എടുക്കാലോ”
മഞ്ജു പയ്യെ പറഞ്ഞു . മൊത്തത്തിൽ ആളുടെ എനർജി ഒന്ന് കുറഞ്ഞിട്ടുണ്ട് ! സംസാരത്തിനു പോലും ഒരു പവർ ഇല്ല .
“അങ്ങനെ ഇപ്പൊ എടുക്കണ്ട..മഞ്ജുസ് വന്നേ ..”
ഞാൻ ബലമായി അവളെ പിടിച്ചു വലിച്ചു അടുക്കളയിലേക്ക് കൂട്ടികൊണ്ടു പോയി , ഒരു കയ്യിൽ പാഴ്സൽ കവറുകളും എടുത്തു പിടിച്ചു .
അങ്ങനെ ഞാൻ നിര്ബന്ധിച്ചിട്ട് കക്ഷി രണ്ടു ചപ്പാത്തി വേണോ വേണ്ടയോ എന്ന ഭാവത്തിൽ എങ്ങനൊക്കെയോ കഴിച്ചു തീർത്തു . സാധാരണ ചിക്കനൊക്കെ വാരിവലിച്ചു കഴിക്കുന്ന മഞ്ജുസ് അന്ന് ആ സാധനം തൊട്ടു നോക്കിയില്ല .
“ഇതെന്താ നീ ഒന്നും കഴിക്കാത്തത് ?’
അവൾ പെട്ടെന്ന് ഫുഡ് കഴിക്കുന്നത് നിർത്തിയപ്പോൾ ഞാൻ അത്ഭുതത്തോടെ ചോദിച്ചു .
“ഒന്നും ഇല്ലെടാ കഴിക്കാൻ തോന്നുന്നില്ല “