രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]

Posted by

അതിനു മറുപടിയായി അവളൊന്നു പുഞ്ചിരിച്ചു . ആ ക്ഷീണം പിടിച്ച മുഖത്തിന് ആ പുഞ്ചിരി ഒരു തിളക്കം സമ്മാനിച്ചു! ഞാനവളെ പെട്ടെന്ന് കെട്ടിപിടിച്ചു . സാമാന്യം ചൂടുള്ള മഞ്ജുവിന്റെ ശരീരം ഞാൻ പയ്യെ പുണർന്നു കവിളിൽ ചുംബിച്ചു ഉണർത്തി  .

“നിനക്കിപ്പോഴും എന്നെ സംശയം ആണല്ലേ ?”
ഞാൻ കളിയായി ചോദിച്ചു അവളുടെ കവിളിൽ പയ്യെ കടിച്ചു .

“ആഹ്…സ്സ്…കവി…”
ഞാൻ പയ്യെ കടിച്ചതും മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ പുറത്ത് കൈ നഖങ്ങൾ അമർത്തി , അതോടെ ഞാൻ ആ കടിവിട്ടു .

“ആഹ് ഹ ..അത് ഞാൻ തമാശക്ക് ചോദിച്ചതാ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ കെട്ടിപിടിച്ചു .

“മ്മ് എന്റെ മിസിനെ അല്ലാണ്ടെ ഞാൻ പിന്നെ ആരെയാടി സ്നേഹിക്ക്യാ ..പിന്നെ എന്തിനാ ഇങ്ങനെ കുത്തികുത്തി ചോദിക്കണേ ?”
അവളുടെ പുറത്തു തഴുകി ഞാൻ വാത്സല്യത്തോടെ ചോദിച്ചു .

“ചുമ്മാ..നിന്റെ വായിന്നു ഇങ്ങനെ വല്ലോം കേൾക്കുമ്പോ ഒരു സുഖം ആണ്  ..അല്ലാത്തപ്പോ കവി ഫുൾ ചൊറിച്ചിൽ അല്ലെ  …”
മഞ്ജുസ് അടഞ്ഞ ശബ്ദത്തിൽ ഇടറിക്കൊണ്ട് പറഞ്ഞു .

“അതിനിടക്ക് നീ കരഞ്ഞോ പന്നി?…അയ്യേ..”
അവളുടെ കണ്ണീരു എന്റെ തോളിൽ ഇറ്റിവീണതും ഞാൻ ചിരിയോടെ ചോദിച്ചു ഇറുക്കി .

“അത് ഹാപ്പി ആയതുകൊണ്ടാ ..”
മഞ്ജുസ് ചിരിയോടെ എന്നെ കെട്ടിപ്പുണർന്നു . പനിയൊക്കെ മറന്നു അവളെന്റെ കഴുത്തിൽ കൈകൾ വട്ടം ചുറ്റി പിടിച്ചു എന്റെ തോളിൽ തല ചായ്ച്ചു കിടന്നു .

സ്വല്പ നേരം അങ്ങനെ ഇരുന്ന ശേഷം ഞാനവളെ അകത്തി മാറ്റി . ആ നിറഞ്ഞ കണ്ണിലെ തിളക്കം എന്നോടുള്ള അവളുടെ ഇഷ്ടക്കൂടുതൽ എടുത്തു കാണിക്കുന്നുണ്ട്. അത് മനസിലാക്കികൊണ്ട് തന്നെ ഞാനവളുടെ കൈത്തലം മുറുകെ പിടിച്ചു .

“നീ അത് കഴിക്ക്…എന്നിട്ട് കുറച്ചു നേരം കിടന്നോ..നല്ല ക്ഷീണം ഉണ്ട് ! കാണുമ്പോൾ തന്നെ എന്തോ പോലെ ”
അവളെ അടിമുടി നോക്കി ഞാൻ പയ്യെ പറഞ്ഞു .

“മ്മ്…പിന്നെ ഇത് കുടിക്കാൻ പറ്റുമോ ? നീ ഉണ്ടാക്കിയത് കൊണ്ട് സ്വല്പം പേടിയും ഉണ്ട് .ഇപ്പൊ പനിയെ ഉള്ളു ..കുറച്ചു കഴഗിഞ്ഞാൽ വയറ്റിന്നു പോവോ  ”
അവളെ എന്റെ കൈവിട്ടു കഞ്ഞി പത്രം എടുത്തു പിടിച്ചു മടിയിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *