ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ടു കാര്യങ്ങളൊക്കെ പറഞ്ഞു . വൈറൽ ഫീവർ ആണെന്നും പേടിക്കാൻ മാത്രം ഒന്നുമില്ലെന്നും അയാൾ മഞ്ജുസിനെ പരിശോധിച്ചുകൊണ്ട് പറഞ്ഞു . മരുന്നുകളും കുറിച്ച് നൽകി . അവളുടെ ക്ഷീണം കാരണം ഒരു ഡ്രിപ് ഇട്ടിട്ടു പോകാമെന്നു പറഞ്ഞു . അങ്ങനെ ഒരു ഇന്ജെക്ഷനും , ഒരു കുപ്പി ഗ്ലൂക്കോസും അവളുടെ ശരീരത്തിലേക്ക് കേറ്റിവിട്ടു!
കുറച്ചു സമയം പിടിച്ചു അവിടെ നിന്നും ഒഴിവാകാൻ . രാവിലെ ഒന്നും കഴിക്കാത്തതുകൊണ്ട് ഹോസ്പിറ്റൽ കാന്റീനിൽ നിന്ന് തന്നെ ഞങ്ങൾ ചായയും ദോശയും കഴിച്ചു . മഞ്ജുസ് ജസ്റ്റ് അതൊന്നു ടേസ്റ്റ് നോക്കിയതല്ലാതെ കഴിച്ചില്ല !
ഫുഡ് കഴിച്ചു കഴിഞ്ഞതും ഞങ്ങൾ തിരിച്ചു വാസ സ്ഥലത്തേക്ക് നീങ്ങി . അരമണിക്കൂറിനകം ഞങ്ങൾ തിരിച്ചെത്തി . വന്നയുടനെ ഗുളികയൊക്കെ എടുത്തു കഴിച്ചു മഞ്ജുസ് ബെഡിലേക്കു ചെന്ന് വീണു കമിഴ്ന്നു കിടന്നു .
” നീ ഒന്നും കഴിക്കാതെ ഈ ഗുളിക ഒകെ എന്ത് കണ്ടിട്ടാ എടുത്തു തിന്നുന്നെ മഞ്ജുസേ ?”
അവളുടെ കോപ്രായം കണ്ടു ഞാൻ സ്വല്പം ദേഷ്യത്തോടെ ചോദിച്ചു .
“അവിടന്ന് ചായ കഴിച്ചില്ലേ..അതൊക്കെ മതി..”
അവൾ പതിയെ പറഞ്ഞു തലയിണയിൽ മുഖം പൂഴ്ത്തി .
“ചായ മാത്രം മതിയോ ? ഒന്നും കഴിക്കണ്ടേ ? ”
ഞാൻ സംശയത്തോടെ ചോദിച്ചു .
“എനിക്ക് വേണ്ട..കഴിക്കാൻ തോന്നുന്നില്ല..”
അവൾ നിരാശയോടെ പറഞ്ഞു കിടന്നു .
“മ്മ്…ന്തായാലും ഇത് നന്നായി എന്നെ ഞാൻ പറയൂ..നിന്റെ കൊമ്പു ഒടിഞ്ഞു കണ്ടല്ലോ ..അല്ലേൽ എന്തൊക്കെ ജാഡ കാണണം ”
അവളുടെ വയ്യാതെയുള്ള കിടത്തം കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു . അതിനു മറുപടിയായി അവളെന്നെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു .
ആ സമയമാണ് മാതാശ്രീ വീണ്ടും വിളിക്കുന്നത് . മഞ്ജുവിന്റെ വിവരം തിരക്കാൻ വേണ്ടിയാണു ! ഞാൻ ഫോണുമായി ഉമ്മറത്തേക്ക് നടന്നു . പിന്നെ കാര്യങ്ങളൊക്കെ വിശദീകരിച്ചു . ഭേദമുണ്ടെന്നും ഡോക്ടറെ കാണിച്ചെന്നും പറഞ്ഞപ്പോൾ അമ്മക്ക് ആശ്വാസം ആയി .
ഫോൺ വിളി കഴിഞ്ഞു ഞാൻ തിരികെ എത്തി . പാന്റ്സ് അഴിച്ചിട്ടു ഒരു മുണ്ടു എടുത്തുടുത്തു മഞ്ജുസിന്റെ അടുത്തേക്കായി കട്ടിലിലേക്ക് കയറി കിടന്നു .
ഒരു വശം ചെരിഞ്ഞു കിടക്കുന്ന അവളുടെ പുറകിലായി ഞാനും ചെരിഞ്ഞു കിടന്നു , മുന്നിലേക്ക് കൈ ഇട്ടു അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു .
ശരീരത്തിൽ നല്ല ചൂട് ഉണ്ടെങ്കിലും ഞാനത് കാര്യമാക്കിയില്ല. അവളെ തൊട്ടുരുമ്മി കിടന്നു ഞാൻ പയ്യെ ആ കഴുത്തിൽ ചുംബിച്ചു . ചുട്ടു പൊള്ളുന്ന അവളുടെ കഴുത്തിൽ എന്റെ ചുംബനമേറ്റതും മഞ്ജുസ് ഒന്ന് ചിണുങ്ങി .
“കവി…ഒന്ന് ചുമ്മാ ഇരിക്കെടാ ”
ഞാൻ ഉമ്മവെച്ചതും മഞ്ജു പയ്യെ മുരണ്ടു .
“എന്തിനാ പന്നി നീ ഇങ്ങോട്ടു എഴുന്നള്ളിയെ ? അവിടെ എങ്ങാനും ഇരുന്ന പോരായിരുന്നോ.. “