” പറ്റിയാൽ നോക്കാൻ നീ ഇല്ലേ….. “
അവൾ അത് പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപേ ഞാൻ പറഞ്ഞു നിർത്തി. അറിയാതെ വായിൽ നിന്ന് ചാടിയ വാക്കുകൾ തിരിച്ചെടുക്കാനാവാതെ ഞാൻ അവളെ നോക്കി. പറഞ്ഞതിനർദ്ധം മനസിലാവാത്തതു പോലെ ദേവു എന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി..
” ദേവു….. “
പെട്ടന്നണ് ഏടത്തി റൂമിലേക്ക് കയറി വന്നത്. എന്നേ ആ റൂമിൽ കണ്ടപ്പോൾ ഏടത്തി ആദ്യം ഒന്ന് അത്ഭുതപ്പെട്ടു ..
” നീ എന്താടാ ഇവിടെ? “
” അത് ഞാൻ… വെറുതെ….. “
” അതിനെ കരയിപ്പിച്ചു മതിയായില്ലേ നിനക്കു… “
” ഞാൻ ഒന്നും ചെയ്തിട്ടില്ല ഏടത്തി..”
” നീ ഒന്നും ചെയ്യാതെ ആണോ അവൾ ഇരുന്നു കരയുന്നത്.. ഇതിന് മാത്രം ഈ കൊച്ചു നിന്നോട് എന്ത് തെറ്റ് ചെയ്‌തേടാ…. നീ ആദ്യം ഈ മുറീന്ന് ഒന്ന് പുറത്തു പോയെ ….. “:
മറുത്തൊന്നും പറയാൻ നിൽക്കാതെ ഞാൻ വേഗം മുറിക്കു പുറത്തേക്കിറങ്ങി.. അയാളുടെ ഓർമ്മകളിൽ നിന്നും കുറച്ചു നേരത്തേക്കെങ്കിലും ദേവുവിനെ മോചിപ്പിച്ചു എന്ന ആശ്വാസത്തോടെ……
…… #…. ###…… ##…….. ##………
പിറ്റേന്ന് തന്നെ ദേവുവിനോടു പോലും അനുവാദം ചോദിക്കാതെ അച്ഛനെ കാണാനില്ലെന്നും പറഞ്ഞു പോലീസിൽ ഒരു പരാതി കൊടുത്തു. അന്ന് രാഘവനെ പേടിച്ചു വേണ്ടെന്നു വച്ചതാണ്.. പക്ഷെ ഇന്നെന്തോ അയ്യളോടെനിക്ക് ഭയം ഒന്നും തോന്നുന്നില്ല. അയാളോടുള്ള വെറുപ്പെല്ലാം മനസിലടിഞ്ഞു കൂടി എന്തും വരട്ടെ എന്നൊരു ധൈര്യമായി മാറിയിരിക്കുന്നു ..
പിറ്റേന്ന് രാവിലെ വീട്ടിൽ പോലീസ് വന്നപ്പോളാണ് ദേവു പോലും കാര്യം അറിയുന്നത്. ആവശ്യമുള്ള എന്തൊക്കെയോ അവളോടു ചോദിച്ചറിഞ്ഞു പോലീസ്കാരു പോയപ്പോൾ ദേവു വീണ്ടും എന്റെ അടുത്തേക്ക് വന്നു
” നന്ദുവേട്ടനെന്തു പണിയാ കാട്ടിയത്.. കേസ് കൊടുക്കേണ്ടന്നു ഞാൻ അന്നേ പറഞ്ഞതല്ലേ…. “
” താൻ പേടിക്കാതിരിയെടോ…. ഒന്നും സംഭവിക്കില്ല…. “
ദേവുവിൻറെ മുഖത്തു നിഴലിച്ച ഭയം തെല്ലു പോലും അപ്പൊഴേന്നിൽ ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. അന്ന് ആശുപത്രിയിൽ നടന്ന സംഭവം കൊണ്ട് എനിക്കയാളെ എതിർക്കാൻ കഴിയുമെന്നൊരു അഹങ്കാരം എനിക്കുണ്ടായിരുന്നു ..എങ്കിലും .. ആ…. രാഘവനെ ഞാൻ ഒരുപാടു വിലകുറച്ചു കണ്ടു എന്ന് മനസിലാക്കാൻ അയാളെ ഒന്നു കൂടി കാണേണ്ട ആവശ്യമേ എനിക്ക് ഉണ്ടായിരുന്നുള്ളു..