അവൻ ചാടി എന്റെ തോളിൽ വീണു.. ഞാൻ അവനെ എടുത്തു കൊണ്ടു കഴിക്കാൻ ഇരുന്നു. അപ്പോഴേക്കും അശ്വതിയും വന്നു. അവൾ ഇപ്പോഴും എന്റെ മുഖത്തേക്ക് നോക്കുന്നില്ല. ഒന്നുകിൽ പേടിച്ചിട്ട് ഇല്ലെങ്കിൽ അവൾ ചെയ്തത് തെറ്റാണെന്നു മനസ്സിലാക്കിയിട്ട്…. എന്തോ അവൾ കുനിഞ്ഞു തന്നെ ഇരിക്കുകയാണ്. ഞാനും കൂടുതൽ മൈൻഡ് ചെയ്യാൻ പോയില്ല.. പുല്ല് ഇതിങ്ങനെ തീരുന്നെങ്കിൽ അങ്ങനെയങ്ങു തീരട്ടെ. ഞാനും ചേച്ചിയും ഇരുന്നു കഴിക്കാൻ ഇത്ത വന്നു വിളമ്പി തന്നു. ടി ഷെമി വരണേടി വീട്ടിൽ വെള്ളിയാഴ്ച താരച്ചേച്ചി ഇത്തയെ ഒന്നുകൂടി ഓർമ്മിപ്പിച്ചു. മഹ്മ്മ് വരാം താരേ…. വന്നില്ലേൽ ഉണ്ടല്ലോ..വരാടി.. എല്ലാരും കഴിച്ചു എഴുനേറ്റു. അപ്പോഴേക്കും അമ്മ വന്നു അക്കുവിനെ എടുത്തോണ്ട് അടുക്കളയിലേക്കു പോയി. ഇല്ലേൽ അവൻ കിടന്നു നിലവിളിക്കും ഇവരുടെ കൂടെ പോകാൻ.അമ്മാ ഞാൻ ഇന്നു കോളേജിൽ പോകുന്നില്ല താരചേച്ചിയെ കൊണ്ടാക്കിയിട്ട്ഇപ്പൊ വരും…അച്ചു ചേട്ടാ..എന്നോട് പിണക്കം ആണോ… എല്ലാവരും അവിടെനിന്നും മാറിയപ്പോൾ അശ്വതി അവൾ എന്റെ കൈയ്യിൽ പിടിച്ചു കൊണ്ടു ചോദിച്ചു. സോറി…. ഹ്മ്മ് എനിക്ക് പിണക്കം ഒന്നും ഇല്ല നിന്നോട് പക്ഷേ ഇനി മേലിൽ ആവർത്തിക്കരുത് ഞാൻ അവൾക്കു താക്കീതു കൊടുത്തു. അവൾ ഒന്നും മിണ്ടിയില്ല. ശരി നീ പോകാൻ നോക്കു കോളജിലേക്ക്.അപ്പൊ അച്ചു ചേട്ടൻ വരുന്നില്ലേ. എനിക്ക് നല്ല മൂഡില്ല ഇന്നു. ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. ഞാൻ ഇന്നു ആന്റിയുടെ കൂടെയാ പോകുന്നെ അവൾ പറഞ്ഞു.. ഓഹ് അത് മറന്നു… ആന്റി ഇന്നാണല്ലേ ജോയിൻ ചെയ്യുന്നത് മറന്നു…. എന്തായാലും ഒന്ന് വിളിച്ചു വിഷ് ചെയ്തേക്കാം. ഞാൻ ഫോൺ എടുത്ത് ആന്റിയെ വിളിച്ചു ഒറ്റ റിങ്ങിൽ തന്നെ ആന്റി ഫോൺ എടുത്തു…. താങ്ക് യൂ വാവേ….. അവൾ എന്തിയേ അശ്വതി ഇങ്ങോട്ട് വരാൻ പറ… ഇത്ര നേരത്തെ എന്തിനാ പോണേ ആന്റി. അമ്പലത്തിൽ കേറണം വാവേ അതാ.. ഓകെ ആന്റി… വാവ പോണില്ലേ കോളേജിൽ. ഇല്ല ആന്റി ഞാൻ ഇന്നു ലീവാണ്… എന്തേ പനി മാറിയില്ലേ… മാറി ആന്റി… പിന്നെന്താ… ഒരു ഉഷാർ ഇല്ല.. മഹ്മ് വാവ വൈകിട്ട് വീട്ടിലോട്ട് വരുവോ? എന്താ ആന്റി… അപ്പൊ ആന്റിയുടെ അമ്മ ഇന്നു വരില്ലേ…. എനിക്കൊരു ഭയം തോന്നി നാശം ഇനി ഇന്നും കിടക്കാൻ വിളിക്കുമോ? വരും കുട്ടാ… താമസിക്കും ചെക്ക്അപ്പ് കഴിയുമ്പോൾ… ചിറ്റപ്പൻ കൊണ്ടാക്കും അമ്മയെ. ഓഹ് ആശ്വാസമായി അത് കേട്ടപ്പോൾ. വരാം ആന്റി…. എന്താ ലാപ് വീണ്ടും പോയോ? ഇല്ല വാവേ റൂമിൽ ഒരു ടീവി വക്കണം… ഓകെ ആന്റി ഞാൻ വൈകിട്ട് വരാം. ടാ അച്ചൂ അകത്തു നിന്നും അമ്മയുടെ വിളി… ഇവിടെ വാടാ…. എന്റമ്മോ അമ്മയുടെ വിളി അത്രക്ക് പന്തി അല്ലല്ലോ…. അശ്വതി ഇനി അവൾ വല്ലതും അമ്മയോട് പറഞ്ഞോ. എന്റെ നെഞ്ചൊന്നു കാളി… എന്താ അമ്മേ ഞാൻ അടുക്കളയിലേക്കു ചെന്നു. താര ചേച്ചി അമ്മയെ കെട്ടിപിടിച്ചു കിടന്നു കരയുകയാണ്.ഇവൾക്കിതു എന്തു പറ്റി… എന്തിനാ അമ്മേ ഇവൾ ഈ കിടന്നു കരയുന്നത്… അപ്പോഴേക്കും ഇത്തയും അങ്ങോട്ട് വന്നു. എന്താടി താരേ എന്തു പറ്റി…. നീ എന്തിനാ ഇങ്ങനെ കിടന്നു കരയുന്നത്…എനിക്ക് കാര്യം പിടികിട്ടി.. എന്റമ്മേ ഇവൾ ദേ അതിരാവിലെ എഴുനേറ്റു എന്നെ കെട്ടിപിടിച്ചു ഒരു റൗണ്ട് മോങ്ങൽ കഴിഞ്ഞതേ ഉള്ളു..
ടീച്ചർ ആന്റിയും ഇത്തയും 14 [MIchu]
Posted by