ജയിച്ചുകയറുന്നതും.ഗോവിന്ദ് എന്റെ വിഷയമല്ല.അവൻ നാറിയാലും,ഇനി ചത്താലും എനിക്ക് പ്രശനമല്ല.എന്റെ
ആകുലത മുഴുവൻ ഇവനെക്കുറിച്ചാ,
എന്റെ ശംഭുനെക്കുറിച്ച്.അതിനായി ഏതറ്റം വരെയും പോകും സാവിത്രി.
അതുകൊണ്ട് നിന്റെ കളികൾ നിർത്തി സ്വന്തം കാര്യങ്ങൾ നോക്ക്.
അമ്മക്ക് അറിയാം,ന്യായം എന്റെ ഭാഗത്താ.പക്ഷെ എന്റെ ശംഭു ഇടക്ക് നിൽക്കുന്നതുകൊണ്ട് സമ്മതിച്ചു തരാൻ പറ്റുന്നില്ലല്ലെ.പക്ഷെ ഒന്ന് ഓർമ്മ വേണം,എന്റെയാ ഇവൻ. ഇവന് വേണ്ടി ഞാൻ എന്തും ചെയ്യും.
ഓഹ് വാശിയാണോ… ആരുടെ വാശി ജയിക്കും എന്ന് നോക്കാം.അത് നീ ആവാൻ ഞാൻ സമ്മതിച്ചുതരില്ല ഈ സാവിത്രി.
എന്റെ ന്യായം വാശിയായി തോന്നിയാ
ഞാനെന്ത് പറയാൻ.നോക്കാം
ആരുടെ വാശി ജയിക്കുമെന്ന്.
ആര് ജയിച്ചാലും ഇന്നത്തോടെ നിന്റെയിവിടെയുള്ള പൊറുതി ഞാൻ നിർത്തിക്കും.മാഷ് വരുന്നവരെയെ നീയിവിടെ കാണു.
എന്നാ ഒന്നുകൂടി അമ്മ അറിഞ്ഞ് വച്ചോ.പോകുന്നതിന് മുൻപ് ഗായത്രി അറിയാത്ത ഒരു കഥ കൂടി അവൾ
അറിയും.പിന്നെ ഇറങ്ങുമ്പോ ഇവനും
ഒപ്പം കാണും.
മനസിലായില്ല…….
ഭർത്താവിന്റെ അനുവാദത്തോടെ അരങ്ങേറിയ അവിഹിതത്തിന്റെ കഥ
…..എന്താ പറയട്ടെ അവളോട്.
“വീണേ……. നീ……. “സാവിത്രി അലറി വിളിക്കുകയായിരുന്നു.അവരുടെ വാക്കുകൾ കേട്ട് പകച്ചു ശംഭുവും.
അതെ വീണയാണ്.ഇവൻ എന്റെയാ, എനിക്ക് അവകാശമുള്ള എന്റെ ചെക്കൻ.ഇനി ഇവനൊപ്പം ജീവിച്ചു തീർക്കാനാ തീരുമാനവും.വെറുതെ
ഇടക്ക് കയറരുത്.എന്റെ ലക്ഷ്യം നേടുന്നത് വരെ ഞാനിവിടെ കാണും.
സ്വന്തം കുഴി തോണ്ടാതിരിക്കുന്നത് ആവും അമ്മക്ക് നല്ലത്.
“ശംഭു നീയും…….”പൊട്ടിക്കരഞ്ഞാണ് സാവിത്രി അത് ചോദിച്ചത്.അവൻ തല കുനിഞ്ഞു നിൽക്കുകയാണ്.
അവർക്കിടയിൽ ഒന്നും പറയാൻ കഴിയാതെയവൻ മൂകസാക്ഷിയായി.
പിടിവിട്ടുപോയ സാവിത്രി നിറ കണ്ണുകളോടെ താഴേക്ക് നടന്നു.ഒപ്പം എതിരെ ഗായത്രി മുകളിലേക്കും.
അവളുടെ കയ്യിലൊരു പഴ്സിരിപ്പുണ്ട്
കണ്ണു ചുവന്നു കലങ്ങി താഴേക്ക്
വരുകയായിരുന്ന സാവിത്രിയുമായി അവളൊന്ന് മുഖാമുഖം വന്നു.പക്ഷെ ഒന്നും മിണ്ടാതെ സാവിത്രി തന്റെ മുറിയിലേക്ക് നടന്നു.കട്ടിലിലേക്ക് കമിഴ്ന്നു കിടന്ന് കരച്ചിലടക്കാൻ തുടങ്ങിയിരുന്നു സാവിത്രി.
കാര്യമെന്തെന്ന് അറിയാതെ അവൾ എന്ത് ചെയ്യണമെന്ന് ശങ്കിച്ചുനിന്നു.
അവൾ സാവിത്രിയുടെ മുറിയിലേക്ക് നടന്നു.പക്ഷെ അകത്തുനിന്നും പൂട്ടിയിരിക്കുകയാണ്.അകത്തു കരച്ചിലിന്റെ ശബ്ദം കേൾക്കുന്നുണ്ട്.
വിളിച്ചിട്ടും തുറക്കുന്നില്ലെന്ന് കണ്ട ഗായത്രി നേരെ മുകളിലെത്തി.