“എന്റെ കുഞ്ഞിനെ നീ ചതിക്കില്ല എന്ന് എന്താ ഉറപ്പ്”ഒരു മൗനത്തിന് ശേഷം എടുത്തടിച്ചതുപോലെയാണ് സാവിത്രിയത് ചോദിച്ചത്.അവളത് അറിഞ്ഞുകൊണ്ട് ചോദിച്ചതുമല്ല.
ശംഭുവിനോടുള്ള വത്സല്യവും,വീണ ഗോവിന്ദിനെ എന്ത് ചെയ്യുമെന്ന് ഊഹമുള്ളതുകൊണ്ടും പെട്ടന്ന് വായിൽ നിന്ന് വീണതാണത്.
അപ്പൊ സമ്മതിക്കുന്നു സ്വന്തം ചോര ആണെന്ന്.നോക്ക് ഈ താലി സത്യം, നെറുകയിലെ കുങ്കുമം സത്യം ഞാൻ മനസറിഞ്ഞു കൂടെ ജീവിച്ചതിവന്റെ കൂടാ.എന്റെ അവസാന ശ്വാസം വരെ ഇവന്റെ നെഞ്ചിൽ തലചായ്ക്കും ഈ വീണ.അതാ അതിന്റെ ഉറപ്പ്…
വീണ രണ്ടും കല്പ്പിച്ചു തന്നെയാണ്.
സാവിത്രിക്കത് മനസിലായി.എന്നാൽ അവൾക്കത് അംഗീകരിക്കാൻ കഴിയുന്നില്ല താനും.”ഇതെങ്ങാനും മാഷ് അറിഞ്ഞാൽ…..നിനക്ക് ഞാൻ പറഞ്ഞു തരണ്ടല്ലോ”ഒപ്പം സാവിത്രി കൂട്ടിച്ചേർത്തു.
മാഷിനെ അറിയിക്കും,അതിന് സമയമാകുമ്പോൾ.എനിക്കുറപ്പുണ്ട്, അച്ഛൻ അംഗീകരിക്കും.
അവസാന ശ്വാസം വരെ ആത്മവിശ്വാസം നല്ലതാ.എന്റെ കുഞ്ഞിനെ കറക്കിയെടുത്തതും പോരാ,അതും നാടറിഞ്ഞു താലി കെട്ടിയ ഒരുത്തൻ നിക്കുമ്പോൾ.
താലി കെട്ടിയതുകൊണ്ട് ഭർത്താവ് ആകില്ല.അതിന് ഭാര്യയെ അറിയണം,
അവളുടെ ഇഷ്ട്ടങ്ങളറിയണം.
അവളുടെ ആഗ്രഹത്തിനൊത്തു ജീവിക്കാൻ അവളെ അനുവദിക്കുന്ന
ആളാവണം.എന്നാലേ അയാൾ നല്ല ഭർത്താവാകൂ.
നിന്റെ കാര്യം കാണാൻ ഇത്ര ചീപ്പായ വഴിതേടിയ നീ വലിയ വർത്താനം പറയരുത്.മഷിങ് വരട്ടെ പറയുന്നുണ്ട് ഞാൻ.
എന്ത് പറയും…..ഗോവിന്ദ് എന്നെ കൂട്ടി
കൊടുത്തെന്നോ.അതോ ഞാൻ ഇവന്റെ ഭാര്യയായി ജീവിക്കുന്നതോ.
രണ്ടായാലും തത്കാലം ഞാൻ കൈ മലർത്തും.
ആരൊക്കെയൊ ചേർന്ന് നശിപ്പിച്ച നീയിനി ഇവിടെ വേണ്ടന്ന് പറഞ്ഞാൽ
“അമ്മാ………..”കടുപ്പിച്ചു തന്നെയാണ് വീണ വിളിച്ചത്
“എന്താ……..”വിടാൻ ഭാവമില്ലാതെ സാവിത്രിയും.
പറഞ്ഞാൽ…….ഗോവിന്ദൻ എന്ന ചെറ്റയെ നാട്ടുകാർ അറിയും.
ഈ തറവാട് തല കുനിക്കേണ്ടിവരും അല്ലെ…….എടി മോളെ നാട്ടുകാർക്ക് ഒരു സ്വഭാവം ഉണ്ട്,പുതിയതെന്തെലും കിട്ടിയാൽ മുന്നത്തെയങ് സൗകര്യം പോലെ മറക്കും അതുകൊണ്ടല്ലെയീ രാഷ്ട്രീയക്കാരൊക്കെ വളരുന്നതും