രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]

Posted by

ഞാൻ കളിയായി പറഞ്ഞു .

“അയ്യടാ ..അത്രക്കൊന്നും ഇല്ല..”
മഞ്ജു ചിരിയോടെ പറഞ്ഞു .

“മ്മ്…അമ്മേം അഞ്ജുവും ഒക്കെ കിടന്നോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ആഹ്…കിടന്നു കാണും..ഞാൻ എന്റെ പണിയൊക്കെ കഴിഞ്ഞപ്പോ ഇങ്ങു പോന്നു..”
മഞ്ജുസ് ശബ്ദം താഴ്ത്തി പറഞ്ഞു .

“ഓഹ്..അതിനു നിനക്കെന്താ പണി…കമ്പ്ലീറ്റ് ജോലിയും അമ്മയല്ലേ ചെയ്യുന്നേ..’
ഞാനവളെ കളിയാക്കാനായി പറഞ്ഞു .

“പോടാ …അമ്മ എന്നെകൊണ്ട് ഒന്നും ചെയ്യിക്കാത്തതു എന്റെ കുറ്റമാണോ ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് ചോദിച്ചു .

“നീ ചെയ്തിട്ട് ഇരട്ടിപ്പണി ആകുമോ എന്ന് പേടിച്ചിട്ടാവും അമ്മ ഒന്നും ചെയ്യിക്കാത്തതു ..അത്രക് ബുദ്ധി ആണല്ലോ..”
ഞാൻ അവളെ വീണ്ടും കളിയാക്കി .

“ഓഹ്…ദേ കവി നീ ഇങ്ങനെ ചൊറിയൻ പുഴു ആവല്ലേ..എപ്പോ നോക്കിയാലും എന്നെ കളിയാക്കിയില്ലേൽ നിനക്കു ഉറക്കം വരില്ലല്ലേ ..”
മഞ്ജുസ് പല്ലിറുമ്മി എന്നെ ശകാരിച്ചു .

“ഹി ഹി ഇതൊരു രസം അല്ലെ മഞ്ജു …. എന്ന പിന്നെ നേരം കളയാതെ കിടന്നോ..നാളെ ജോലിക്കു പോണ്ടേ ”
ഞാൻ അവളുടെ തിരക്കോർത്തു സംഭഷണം അവസാനിപ്പിക്കാമെന്നു കരുതി .

“അതൊക്കെ ഞാൻ പൊക്കോളാം ..നീ നിന്റെ കാര്യം മര്യാദക്ക് നോക്കിയ മതി..”
മഞ്ജുസ് കടുപ്പിച്ചു തന്നെ പറഞ്ഞു .

“മ്മ്….”
ഞാനൊന്നു അമർത്തി മൂളി .

“നിന്നെ പ്രേമിച്ചു നടക്കുമ്പോഴും ഞാൻ കോളേജിൽ പോയിരുന്നല്ലോ ..ഒരുമണി രണ്ടുമണി വരെ ഒക്കെ ചാറ്റ് ചെയ്യുമ്പോ ഇല്ലാത്ത സ്നേഹം എന്താ ഇപ്പൊ പെട്ടെന്ന് ?”
മഞ്ജു എന്റെ ചോദ്യം കേട്ട് അതിശയത്തോടെ തിരക്കി .

“അന്നെനിക് നല്ല ഇൻട്രോ ആയിരുന്നു സംസാരിക്കാൻ..ഇപ്പൊ ഇല്ല…കയ്യിൽ കിട്ടി കഴിഞ്ഞപ്പോ ആ ത്രില്ല് പോയി മഞ്ജുസേ ”
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പയ്യെ പറഞ്ഞു .

“ആഹ് ..എനിക്കും അങ്ങനെ തന്നെയാ ..”
അവളും വിട്ടില്ല..

“ഓഹ് ..ആയിക്കോട്ടെ …”
ഞാൻ ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *