“അയ്യടാ ..അപ്പൊ എന്നോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല ..അയ്‌നാണ് അല്ലെ ”
മഞ്ജു എന്റെ തുടയിൽ പിച്ചി വേദനിപ്പിച്ചുകൊണ്ട് പല്ലിറുമ്മി .
“സ്സ്…എടി എടി പയ്യെ..അഞ്ജു കാണും ”
ഞാൻ ആകാതിരിക്കുന്നു ടി.വി കാണുന്ന അഞ്ജുവിനെ നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.
“മ്മ്…”
അവളൊന്നു അമർത്തി മൂളി എന്റെ തുടയിൽ നിന്നുള്ള പിടിവിട്ടു . ഹോ…ഞാനാരാശ്വാസത്തോടെ നെടുവീർപ്പിട്ടു തുടയിൽ തഴുകി ഇരുന്നു .
“നീ ഇങ്ങനെ ആണേൽ അവിടെ ഫുഡ് ഉണ്ടാക്കാൻ വരുന്ന പവിഴവുമായി ഞാൻ അവിടെ അങ്ങ് സെറ്റിൽ ആവും എന്ന തോന്നണേ ”
ഞാൻ അവളുടെ ദേഷ്യം കണ്ടു പുഞ്ചിരിയോടെ പറഞ്ഞു .
“ആഹ്…നീ അതും ചെയ്യും അതിലപ്പുറവും ചെയ്യും ..”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു മുഖം തിരിച്ചു .
“ഹോ ..അപ്പോഴേക്കും മോന്ത ഒരു കൊട്ട ആയല്ലോ ..ദേ മഞ്ജുസെ നീ ആവശ്യമില്ലാതെ സീൻ ഉണ്ടാക്കുന്നുണ്ട് ട്ടോ ”
ഞാൻ അവളുടെ തോളത്തു കയ്യിട്ടു പയ്യെ പറഞ്ഞു .
“ഓഹ്..പിന്നെ നീയും ആ കാര്യത്തിൽ മോശം ഒന്നുമല്ല …”
ഉമ്മറത്താണെന്ന ബോധം വന്നപ്പോൾ മഞ്ജുസ് ആ കൈ തട്ടിക്കളഞ്ഞു എന്നെ നോക്കിപറഞ്ഞു .
“ഞാൻ കൊച്ചു പയ്യനല്ലേടി ..നീ എന്റെ മഞ്ജു ചേച്ചി അല്ലെ ..അപ്പൊ നീയല്ലേ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണ്ടത് ”
ഞാനാരും കാണാതെ അവളുടെ കവിളിൽ പയ്യെ ഒരുമ്മ നൽകികൊണ്ട് പറഞ്ഞു .
“ച്ചും..”
എന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞതും മഞ്ജുസ് ഒന്ന് ഞെട്ടി . പിന്നെ ചുറ്റും നോക്കി ആശ്വസിച്ചു എന്നെ നോക്കി കണ്ണുരുട്ടി .
“ചുമ്മാ ഇരിക്കെടാ . ഒരു കൊച്ചു പയ്യൻ വന്നേക്കുന്നു ഹ്മ്മ് ! പിന്നെ നിന്റെ ഈ ചേച്ചി വിളി എനിക്കത്ര പിടിക്കുന്നില്ല ട്ടോ ”
മഞ്ജുസ് ദേശ്യപ്പെട്ടുകൊണ്ട് പറഞ്ഞു .
“ഹി ഹി…നീ പ്രായം കൊണ്ട് എന്നേക്കാൾ മൂത്തത് അല്ലെ അപ്പൊ ബഹുമാനിക്കണ്ടേ?”
ഞാൻ ചിരിയോടെ തിരക്കി .
“ഓഹ് വേണ്ട ..ഇപ്പോഴേ ബഹുമാനിച്ചു ബഹുമാനിച്ചു ഒരു വിധം ആക്കിയിട്ടുണ്ട്..”
അവൾ ആരോടെന്നില്ലാതെ പറഞ്ഞു എന്റെ കയ്യിൽ നുള്ളി .
“ഹി ഹി..”
ഞാൻ പയ്യെ ചിരിച്ചു എഴുനേറ്റു . പിന്നാലെ അവളും .
“നീ എങ്ങോട്ടാ ?”