രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]

Posted by

വാതിൽ തുറന്നു തന്നെയാണ് കിടക്കുന്നത് . മഞ്ജുസ് പിണങ്ങി കിടപ്പുണ്ട് . ബെഡിൽ ചുരുണ്ടുകൂടിയാണ് കിടത്തം ! ഞാൻ ഒന്നും മിണ്ടാതെ റൂമിനകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു . അതൊക്കെ കണ്ടിട്ടും അവൾ കാണാത്ത മട്ടിൽ കിടക്കുന്നുണ്ട് .

ഞാൻ വിയർത്തു നനഞ്ഞ ഷർട്ട് ഉം പാന്റും ഊരിയിട്ട് ഒരു മുണ്ട് എടുത്തടുത്തു . അതഴിക്കുന്ന നേരത്തും ഉടുക്കുന്ന നേരത്തുമൊക്കെ ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ട് . എന്നിട്ടും എന്നെ കണ്ട ഭാവമില്ല .
ഒടുക്കം എനിക്ക് വീണ്ടും ദേഷ്യം വന്നു തുടങ്ങി .

“മഞ്ജുസേ …എണീക്ക്”
ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു അവളെ വിളിച്ചുകൊണ്ട് ഷർട്ടും പാന്റും എടുത്തു അഴയിലേക്കിട്ടു .

അതിനു ബെഡിൽ നിന്നു റിപ്ലൈ ഒന്നും ഇല്ല .

“നിനക്കെന്താ ചെവി കേട്ടൂടെ ..”
ഞാൻ ശബ്ദം ഒന്ന് മയപ്പെടുത്തി ബെഡിനടുത്തേക്ക് നീങ്ങി .

അതിനും മൈൻഡ് ഇല്ല. അവൾ മുഖം വെട്ടിച്ചു തിരിഞ്ഞു കിടന്നു .അതോടെ കണ്ടപ്പോൾ എനിക്ക് വീണ്ടും കലിപ്പ് വന്നു .

“ഡീ …ഇങ്ങെഴുന്നേറ്റെ മതി കിടന്നത് ”
ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു കിടക്കുന്ന അവളുടെ കൈക്കു പിടിച്ചു ഉയർത്തി .കൈമുട്ടിനു മീതെയുള്ള കൊഴുത്ത ഭാഗത്തു പിടിച്ചു ഞാൻ അവളെ ബലമായി എഴുന്നേൽപ്പിച്ചു .

അവൾ ബലം പിടിച്ചു നോക്കിയെങ്കിലും ഞാൻ അതിലേറെ ബലം പിടിച്ചു . അവസാന വിജയം അങ്ങനെ എനിക്ക് തന്നെയായി .അതൊട്ടും ഇഷ്ടമാകാത്ത പോലെ അവൾ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട് .

“നീ എന്താ ഈ നോക്കുന്നെ..ഞാൻ പോയിട്ട് നീ പിന്നെ ഇതിനകത്തുന്നു പുറത്തിറങ്ങിയില്ലേ ?”
ഞാൻ ഗൗരവത്തിൽ അവളെ നോക്കി .

അതിനു മറുപടി ഒന്നുമില്ല .

“നിന്നോടാ ചോദിച്ചത് ..?”
ഞാൻ സ്വല്പം കലിപ്പ് ഇട്ടു പറഞ്ഞപ്പോൾ അവൾ ഒന്നു പേടിച്ചു .

“ഇല്ല ..”
മഞ്ജുസ് പയ്യെ പറഞ്ഞു .

“മ്മ്..എന്താ കാരണം …? ”
ഞാൻ ഗൗരവം വിടാതെ ചോദിച്ചു .

“എനിക്ക് തലവേദന ഉണ്ട് …”

Leave a Reply

Your email address will not be published. Required fields are marked *