ഞാൻ ചിരിയോടെ പറഞ്ഞു മാറിൽ കൈപിണച്ചു നിന്നു .
“പിന്നെ ..അഞ്ജു പറഞ്ഞതോ …നീ ഇവിടുന്നു പോയപ്പോ റൂമിൽ കേറിയതാ അവള് …ഇതുവരെ പുറത്തോട്ടു വന്നിട്ടില്ല ..ഞാൻ ചെന്ന് വിളിച്ചപ്പോ തലവേദന ആണെന്ന് പറഞ്ഞു അവിടെ തന്നെ കിടന്നു..”
മാതാശ്രീ ആകുലതയോടെ പറഞ്ഞു എന്നെ നോക്കി .
“ആ ചിലപ്പോ ശരിക്കും തലവേദന ഉണ്ടാകും അമ്മാ …അല്ലാണ്ടെ ഞങ്ങള് തമ്മിൽ ഒന്നും ഇല്ല..ചുമ്മാ നിസാര കാര്യത്തിന് അത് പിണങ്ങി ഇരിക്കുവാ….”
ഞാൻ ചിരിയോടെ പറഞ്ഞെങ്കിലും അമ്മക്ക് അതത്ര വിശ്വാസം ആയില്ല.
“മ്മ്….എന്തായാലും നീ ചെന്ന് അതിനെ വിളിച്ചോണ്ട് വാ…എന്നിട്ട് മതി ഇനി ബാക്കിയൊക്കെ ”
അമ്മ കട്ടായം പറഞ്ഞു എന്നെ നോക്കി .
“ഞാനെന്ത് വിളിക്കാൻ ..അത് തോന്നുമ്പോ ഇങ്ങു പോന്നോളും ..കൊച്ചു കുട്ടി ഒന്നുമല്ലല്ലോ ..ഒന്നുമല്ലെങ്കി ഒരു ടീച്ചർ അല്ലെ.പിന്നെ എന്നേക്കാൾ പ്രായവും അറിവും ഒക്കെ ഉണ്ട് ”
ഞാൻ സ്വല്പം ബലം പിടിച്ചു പറ്റില്ലെന്ന ഭാവത്തിൽ പറഞ്ഞു .
“കണ്ണാ ..നീ അമ്മ പറയുന്നത് കേൾക്കു…പോയി അതിനെ ഒന്ന് ആശ്വസിപ്പിക്ക്..ടീച്ചറൊക്കെ കോളേജിൽ അല്ലെ..ഇവിടെ അത് നിന്റെ ഭാര്യ ആണ്..ആ ബോധം ഉണ്ടായിക്കോട്ടെ ”
ഞാനെന്തോ ചെയ്തിട്ടാണ് അവൾ പിണങ്ങി കിടക്കുന്നതെന്ന ഭാവത്തിൽ മാതാശ്രീ എന്നെ കുറ്റപ്പെടുത്തി .
“ആഹ്..പോവാം..ആദ്യം ചായ താ..എന്നിട്ട് മതി ബാക്കി ഒകെ”
ഞാൻ കസേരയിലേക്കിരുന്നുകൊണ്ട് പറഞ്ഞു .
“ചായ ഒകെ അവളോട് എടുത്തു തരാൻ പറ ..എന്നെ വിളിക്കണ്ട ”
അമ്മ അതെല്ലാം മഞ്ജുസിന്റെ ചുമതലയാണെന്ന ഭാവത്തിൽ ഉള്ളിലേക്കും വലിഞ്ഞു .
അതോടെ എനിക്ക് ചൊറിഞ്ഞു കയറാൻ തുടങ്ങി . ഈ പണ്ടാരം കാരണം വീട്ടിലാകെ സ്വസ്ഥത ഇല്ലാതെ ആയി . ഞാൻ സ്വല്പം ദേഷ്യത്തിൽ ചവിട്ടി തുള്ളി മുകളിലേക്ക് കയറി . അമ്മയും അഞ്ജുവും എന്നെ പ്രതീക്ഷയോടെ നോക്കുന്നുണ്ട് . ഞാനതു മൈൻഡ് ചെയ്യാതെ സ്വല്പം വേഗത്തിൽ പടികൾ ഓടിക്കയറികൊണ്ട് റൂമിനു മുൻപിലെത്തി .