“അത് കുറെ പണിപ്പെട്ടിട്ടാ ഇട്ടേ ..നീ ഇതൊന്നു വേഗം ഇട്ടേ ”
അവൾ ചിണുങ്ങിക്കൊണ്ട് എന്റെ മുൻപിൽ വന്നിരുന്നു .
അതോടെ ഞാൻ എഴുനേറ്റു ആ ബ്രാ ഹുക്ക് തമ്മിൽ ചേർത്ത് കൊടുത്തു .
“നല്ല ടൈറ്റ് ..നീ തടിച്ചാ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“ആഹ്…അറിയില്ല…കുറച്ചീസം ആയിട്ട് വർക് ഔട്ട് ഇല്ല…”
മഞ്ജു ചിരിയോടെ പറഞ്ഞു നൈറ്റി എടുത്തിട്ടു .
“വർക് ഔട്ട് ഇല്ലെങ്കിൽ എന്താ…ഒരാഴ്ച ആയിട്ട് നല്ല വർക്ക് അല്ലെ”
ഞാൻ ചിരിയോടെ അർഥം വെച്ചു പറഞ്ഞപ്പോൾ മഞ്ജുസ് ചിരിച്ചു .
“മ്മ്..പിന്നെ കുഴപ്പം ഒന്നുമില്ലല്ലോ എന്നെ കാണാൻ ”
മുടിയൊക്കെ ഒതുക്കി വിയർപ്പൊക്കെ എന്റെ ഷർട്ട് എടുത്തു തുടച്ചു അവൾ സ്റ്റഡി ആയി എന്റെ മുൻപിൽ നിന്നുകൊണ്ട് ചോദിച്ചു .
“ഏയ് …ആ സിന്ധുരം മാഞ്ഞിട്ടുണ്ട് ..അതൊന്നുടെ ഇട്ടോ ”
ഞാൻ ചിരിയോടെ പറഞ്ഞു.
“ഓഹ് ..അത് മറന്നു ..”
അവൾ നാവുകടിച്ചു കൊണ്ട് അലമാര തുറന്നു സിന്ധുര ചെപ് എടുത്തു . പിന്നെ വിരലിൽ തോണ്ടി എടുത്തു സീമന്ത രേഖയിൽ കണ്ണാടിയിൽ നോക്കി അത് ചാർത്തി .
“ഓക്കേ ആയില്ലേ ?”
അവളെന്നെ ചിരിയോടെ നോക്കി .
“മ്മ്…എന്നാലും ആളൊന്നു ചുവന്നിട്ടുണ്ട് ..”
ഞാൻ കളിയായി പറഞ്ഞു .
“അത് ചൂടുകൊണ്ടാ ..”
അവൾ ചിരിയോടെ പറഞ്ഞു മുന്നോട്ട് നീങ്ങി വാതിൽ തുറന്നു . പിന്നെ ഒന്നും സംഭവിക്കാത്ത മട്ടിൽ എന്നെ നോക്കി ചിരിച്ചു താഴേക്കിറങ്ങി പോയി .
“പാവം ”
ഞാൻ മനസിലോര്ത്തുകൊണ്ട് എന്റെ ഷർട്ട് കയ്യെത്തിച്ചെടുത്തു. മഞ്ജുസ് അവളുടെ മുഖവും ദേഹവുമൊക്കെ അതെടുത്താണ് തുടച്ചത്. അതുകൊണ്ട് അവളുടെ മണം ആണ് ആ ഷർട്ടിനു . അത് ഇട്ടു ചെന്നാൽ ശരിയാവില്ലെന്നു തോന്നിഞാൻ പുതിയതൊരെണ്ണം എടുത്തിട്ടു . പിന്നെ പയ്യെ താഴേക്കിറങ്ങി .
“എഡോ ഒരു ചായ ”
ഞാൻ മഞ്ജുസിനോടായി വിളിച്ചു പറഞ്ഞു പതിയെ സ്റ്റെയർകേസ് ഇറങ്ങി മുന്നോട്ടു നീങ്ങി .
അഞ്ജു ആ സമയം ഹാളിൽ ഉണ്ടായിരുന്നു . ഒന്നിന് പിറകെ ഒന്നായി ഞങ്ങൾ ഇറങ്ങുന്നത് കണ്ട അവൾക്ക് കാര്യമൊക്കെ ഊഹിക്കാമായിരുന്നു ! അതിന്റെ ചിരി ആ മുഖത്തുണ്ട് !