ഞാൻ ബെഡിലേക്കിരുന്നു അവളെ എന്നിലേക്ക് അണച്ച് പിടിച്ചു . ക്രാസിയിൽ ചാരിയിരുന്നു എന്റെ നെഞ്ചിലേക്ക് തലചായ്ച്ചു മഞ്ജു ഇരുന്നു .ഞാൻ പയ്യെ അവളുടെ പുറത്തു തഴുകി..
“കവി നാളെ ഞാൻ കോളേജിൽ പോയി തുടങ്ങും…നീ എന്ന അങ്ങോട്ട് പോണേ?”
അവൾ പെട്ടെന്ന് പഴയതൊക്കെ മറന്നു ഭാവിയെ പറ്റി സംസാരിക്കാൻ തുടങ്ങി .
“രണ്ടു ദിവസം കൂടി കഴിയട്ടെ ..എനിക്ക് നീ ഇല്ലാതെ അധികം പിടിച്ചു നിക്കാൻ പറ്റില്ലാട്ടോ ”
ഞാൻ പയ്യെ പറഞ്ഞു അവളുടെ നെറുകയിൽ ചുംബിച്ചു .
“ഒലക്കയാണ് ..എന്നിട്ട് ഇങ്ങനെ വഴക്കിടാൻ അല്ലെ ”
അവൾ ശുണ്ഠിയോടെ പറഞ്ഞു എന്റെ കയ്യിൽ നുള്ളി .
“ഹി ഹി…നിനക്കിപ്പോഴും അതിന്റെ ദേഷ്യം പോയില്ലേ?”
ഞാനവളെ ഇറുക്കികൊണ്ട് പയ്യെ തിരക്കി .
“പോടാ…അങ്ങനെ ഒന്നുമില്ല..പിന്നെ എന്റെ ടൈം ആകാറായി ”
മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു എന്നെ മുഖം ഉയർത്തി നോക്കി .
“എന്ത് ടൈം ?”
ഞാനവളെ ഒന്നുമറിയാത്ത ഭാവത്തിൽ നോക്കി .
“എടാ പൊട്ടാ പിരീഡ്‌സ് ആവാറായി എന്ന് ”
മഞ്ജു പല്ലിറുമ്മി പയ്യെ പറഞ്ഞു .
“ഓ ..അങ്ങനെ ..അപ്പൊ പിണക്കം മാറ്റാൻ രാത്രി നേരത്തെ കാലത്തേ വന്നു ചേട്ടനെ സ്നേഹിച്ചു തുടങ്ങിക്കോ…. ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .
“അയ്യടാ …ഇപ്പോഴും നീ തന്നെ അല്ലെ എന്റെ പുറകെ വന്നത്..”‘
മഞ്ജു ഗമയിൽ പറഞ്ഞു .
“ഓ പിന്നെ…എനിക്ക് പാവം തോന്നിയിട്ടാ..കുറച്ചു നേരം കൂടി ഞാൻ ദേഷ്യം കാണിച്ചിരുന്നേൽ കാണായിരുന്നു ഇവിടെ കിടന്നു കരഞ്ഞു മെഴുകുന്നത് ”
ഞാൻ അവളെ കളിയാക്കികൊണ്ട് മഞ്ജുവിന്റെ ചന്തിക്ക് പിടിച്ചു ഞെക്കി .
“ശേ …എന്താടാ ഇത്..’
അവൾ ചിരിയോടെ എന്നെ നോക്കി .ഞാൻ ഒന്നുമില്ലെന്ന ഭാവത്തിൽ കണ്ണിറുക്കി ചിരിച്ചു .
“അപ്പൊ കവി ..നാളെ കഴിഞ്ഞാൽ കമ്പനിയിൽ പോയി തുടങ്ങിക്കോ ട്ടോ..അച്ഛൻ ചോദിച്ചു നിങ്ങടെ കെട്ടിത്തിരിച്ചിലൊക്കെ കഴിഞ്ഞില്ലേ എന്ന് ..’
മഞ്ജു ഗൗരവത്തിൽ പറഞ്ഞു എന്നെ നോക്കി .
“ആ കിളവന് വേറെ പണിയൊന്നുമില്ല. ശല്യം !.”
ഞാൻ സ്വല്പം ശബ്ദം താഴ്ത്തി പറഞ്ഞു മഞ്ജുവിനെ നോക്കി .
“ഞാൻ കേട്ടു…നീ നോക്കുവൊന്നും വേണ്ട .”
മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ നുള്ളി.
“ആഹ്…തന്തയെ പറഞ്ഞപ്പോ നിനക്ക് പൊള്ളി അല്ലെടി ‘
ഞാൻ ചിരിയോടെ എന്നാൽ വേദനയോടെ അവളെ നോക്കി വാ പൊളിച്ചു .
“ആഹ് പൊള്ളി …. ..”
അവൾ ചിരിയോടെ എന്ത് കവിളിലെ തൊലി നുള്ളിപ്പറിച്ചു .