രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]

Posted by

ഞാൻ പെട്ടെന്ന് കഴിക്കൽ മതിയാക്കി എഴുനേറ്റു .

അവളോടുള്ള ദേഷ്യം കൊണ്ടാണ് ഞാൻ പെട്ടെന്ന് മതിയാക്കിയത് എന്ന് മനസിലായ മഞ്ജു അതോടെ കരച്ചിലിന്റെ വക്കിലെത്തി .

“കവി ..പ്ലീസ് ..പോവല്ലേ ..കുറച്ചൂടെ കഴിക്ക്..ഇന്നലേം ഒന്നും കഴിച്ചില്ലല്ലോ ”
അവൾ എന്റെ കൈപിടിച്ചുകൊണ്ട് ചിണുങ്ങി .

“എനിക്ക് വേണ്ടാഞ്ഞിട്ട …നീ വിട്ടേ”
ഞാൻ അവളുടെ കൈ ചിരിയോടെ വിടുവിച്ചു കൊണ്ട് കൈ കഴുകാനായി നടന്നു .

കൈ കഴുകി ഞാൻ തിരിഞ്ഞപ്പോഴേക്കും മഞ്ജുസ് സ്ഥലം വിട്ടിരുന്നു . സ്റ്റെയർ കേസ് കയറി ഒരു രൂപം ഓടിമറിയുന്നത് കണ്ടപ്പോഴേ അത് മഞ്ജു ആണെന്ന് ഞാൻ ഊഹിച്ചു .

ദൈവമേ ഇനി സീൻ കോൺട്രാ ആവുമോ എന്ന് ഭയന്ന് ഞാൻ പിന്നാലെ ചെന്നു . എന്റെ സംശയം തെറ്റിയില്ല കക്ഷി ബെഡിൽ കമിഴ്ന്നു കിടപ്പുണ്ട് .

ഞാൻ ചെറിയ ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങി . പിന്നെ അവളുടെ അരികത്തതായി ചെന്നിരുന്നു കൊണ്ട് അവളുടെ കാൽപ്പാദത്തിൽ തഴുകി ..

“മഞ്ജു കുട്ടി ..”
ഞാൻ ദേഷ്യമൊക്കെ മാറ്റി പയ്യെ വിളിച്ചു .ഇനിയും നീട്ടികൊണ്ടു പോയാൽ അവള് കരയും . അത് കണ്ടാൽ എന്റെ ചങ്കു പറിയും .

അവള്ക്കു റിയാക്ഷൻ ഒന്നുമില്ല..

“ഏയ് ..എടോ ..”
ഞാൻ അവളുടെ കാൽവെള്ളയിൽ ഇക്കിളിപെടുത്തി ഒന്നുടെ വിളിച്ചതും അവൾ ഒന്ന് ഇളകി .

“ഛീ ..വിടെടാ ”
അവൾ കാലിട്ടടിച്ചുണ്ട് കുതറി പയ്യെ പറഞ്ഞു .

“ഇല്ലെങ്കി?”
ഞാൻ ചിരിയോടെ അവളുടെ കാലിലെ പിടുത്തം ചന്തികൾക്കുമീതേക്ക് നീട്ടികൊണ്ട് ചോദിച്ചതും മഞ്ജുസ് തിരിഞ്ഞു കൊണ്ട് എഴുനേറ്റു . പിന്നെ എന്നെ നോക്കി കണ്ണ് നിറച്ചു ..

“നീ എന്താ കവി ഇങ്ങനെ ..എന്താ ഫുഡ് കഴിക്കാത്തത് ?’
അവൾ ചിണുങ്ങി എന്നെ കഴുത്തിലൂടെ കൈചുറ്റിപിടിച്ചു .

നേർത്ത വിയർപ്പു ഗന്ധം ഉള്ളതുകൊണ്ട് തന്നെ ആ പിടുത്തതിന് ഒരു സുഖം ഉണ്ട് . ഞാനവളെ പയ്യെ ഇറുക്കി ..

“ചുമ്മാ …ഒന്ന് പോസ് ഇട്ടതല്ലേ …എനിക്കറിഞ്ഞൂടെ ഒരു നേരം പട്ടിണി കിടന്ന നീ എന്റെ അടുത്ത് വരുമെന്ന് ”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കവിളിൽ പയ്യെ ചുംബിച്ചു .

“പോടാ ..”

Leave a Reply

Your email address will not be published. Required fields are marked *