രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]

Posted by

“ഹോ…അളിയാ..കവിനെ നിന്റെ ഒക്കെ യോഗം..ഹോ…”
ഓരോരുത്തന്മാർ വെള്ളപുറത്തു കമന്റടി കൂടി തുടങ്ങിയതോടെ ഞാനും ഉഷാറിലായി .
സമയം പോയതും അറിഞ്ഞില്ല . വെള്ളമടിയും കളിചിരിയും പാട്ടും കൂത്തുമൊക്കെ ആയി ഞങ്ങൾ അന്നത്തെ ദിവസം ആഘോഷമാക്കി, അവര് വല്ലാതെ നിര്ബന്ധിച്ചപ്പോ ഒരു പെഗ്ഗും കാച്ചി . അതിനിടെ മഞ്ജുസ് പറഞ്ഞ സമയവും അടുത്ത് തുടങ്ങി . അവൾ നാലര മണി ആയിട്ടും എന്റെ അനക്കം ഇല്ലാത്തതു കണ്ടു വിളി തുടങ്ങി .

അങ്ങനെ ഒരു ബഹളത്തിനിടക്ക് ഫോൺ എടുത്താൽ കുഴപ്പം ആകുമെന്ന് ഭയന്ന് ഞാൻ ഫോൺ ഒന്ന് രണ്ടു വട്ടം എടുത്തില്ല. തുടരെ തുടരെ പക്ഷെ മഞ്ജുസിന്റെ വിളി എത്തിയതോടെ ഞാൻ ത്രിശങ്കുവിലായി . അതിന്റെ ഒക്കെ കലിപ്പ് വീട്ടിൽച്ചെന്നാണ് അറിയുന്നത് !

“ശ്യാമേ ഞാനിപ്പോ വരാം..മഞ്ജുസ് വിളിക്കുന്നുണ്ട്..”
ഞാൻ അവന്മാരോടായി പയ്യെ പറഞ്ഞു റൂമിനു വെളിയിലിറങ്ങി കൊണ്ട് ഫോൺ എടുത്തു .

മറുവശത്തു നല്ല ദേഷ്യത്തിൽ ആയിരുന്നു മഞ്ജു .

“നീ എന്താ ഫോൺ എടുക്കാത്തത്..ഞാൻ എത്ര നേരം ആയി വിളിക്കുന്നു ..”
ഫോൺ എടുത്തയുടനെ അവളുടെ കടുപ്പിച്ചുള്ള സ്വരം ആണ് കാതിലെത്തിയത്‌ .

“ഞാനിവിടെ ഫ്രെണ്ട്സിനെ കൂടെയായിരുന്നു അതാ ..”
ഞാൻ പയ്യെ പറഞ്ഞു നാവു കടിച്ചു .

“ആരുടെ കൂടെ ആയാൽ എന്താ നിന്റെ നാവു ഇറങ്ങിപോയിട്ടൊന്നും ഇല്ലല്ലോ..ഫോൺ എടുത്തൂടെ ? സമയം എത്ര ആയെന്ന വിചാരം, നീ വരുന്നില്ലേ? ഞാൻ നിന്നോട് പറഞ്ഞതല്ലേ അഞ്ചു മണിക്ക് പോണം എന്ന് ..”
മഞ്ജുസ് പല്ലിറുമ്മി ദേഷ്യത്തോടെ പറഞ്ഞു .

ഞാൻ ഒന്നും മിണ്ടാതെ എല്ലാം മൂളി കേട്ടു.

“എന്തേലും ഒന്ന് പറ..ഞാൻ ഒരുങ്ങിക്കെട്ടി നിക്കാൻ തുടങ്ങീട്ട് നേരം കുറെ ആയി ..നീ വരുന്നുണ്ടോ കവി ..?”
മഞ്ജുസ് സ്വല്പം നിരാശയോടെ ചോദിച്ചു .

“ആ വരാം ..കുറച്ചു വൈകിപോയാലും കുഴപ്പം ഒന്നും ഇല്ലല്ലോ..അവിടെ എത്തിയാൽ പോരെ ”
അവളുടെ ഈ ആവശ്യമില്ലാതെ തിടുക്കം കണ്ടു സ്വല്പം ചൊറിച്ചിൽ വന്നപ്പോ ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു . അതാണ് കൂടുതൽ കുഴപ്പം ആയത് ..അതോടെ അവൾക്കും ദേഷ്യം പിടിച്ചു .

“ആഹാ…അങ്ങനെ നിന്റെ സൗകര്യം മാത്രം നോക്കിയാൽ പോരല്ലോ ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ആ തല്ക്കാലം അങ്ങനെയൊക്കെ മതി..അല്ലെങ്കി നീ ഒറ്റയ്ക്ക് പൊക്കോ ..”
ഞാനും അപ്പോഴത്തെ മൂഡിൽ പയ്യെ അങ്ങ് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *