കണ്ണുകൾ തുടച്ചു ഹേമ ഡോക്ടർ എൻെറ അരികിലേക്കു വന്നു അവർ എൻെറ പൾസ് നോക്കി. പതിയെ ചിരിച്ചെന്നു വരുത്തി ,സാനിയയോടു കഞ്ഞി കോടുക്കാം
ഞാൻ : വേണ്ട വെളളം മതി
ഹേമ : സാനീ നീ എൻെറ റൂമിൽ വെളളമുണ്ട് എടുത്തോണ്ടു വാ
അവർ എന്നെ ബഡ്ഡിൽ ചാരിഇരിക്കാനുളളസംവിധാനമോരുക്കി മുതുകിൽ മുറിപ്പാടിൻെറ വേദന മിന്നലായി വന്നിരുന്നൂ, സാനിയ ഫ്ളാസ്കിൽ നിന്ന് ചായ പകർന്നു കപ്പ് എൻെറ ചുണ്ടോടു ചേർത്തു തന്നു, വലതു കെെ അനക്കാൻ വയ്യ പതിയ ചായ കുടിച്ചിറക്കി.
വാതിൽ തളളി തുറന്നു മൂന്ന് പേർ ഉളളിലേക്കു കടന്നു വന്നു, വെളിച്ചം മുഖത്തു അടിച്ചപ്പോൾ കണ്ണുകൾ താനേ അടഞ്ഞു,
ഞാൻ ഇമ ചിമ്മിത്തുറന്നു , ഭാസ്ക്കരൻ വിദൃയുടെ പേരപ്പൻ!, സനൂപും രാധാകൃഷ്ണനും കൂടെ
ഭാസ്ക്കരൻ :കളള പന്നി നീ ഇവിടാണല്ലേ വന്നു കിടക്കുന്നതു !:
ഹേമ ഡോക്ടർ എൻെറ കട്ടിലിൻെറ മുൻപിൽ പരിച പോലെ നിന്നു, സാനിയ പേടിച്ചു പിന്നോട്ടു മാറി, ഒരാക്രമണം വന്നാൽ അതു തടയാൻ പോലും കെല്പില്ലെകിലും മനസ്സ് അതിൻെറ രക്ഷാ മാർഗങ്ങൾ തേടിയിരിക്കും, ഞാനും അതു കണ്ടു ,ഡ്രിപ്പ് ബോട്ടിൽ സാൻഡിൽ ഇടം കെെ പതിയെ അമർന്നു,
ഭാസ്ക്കരൻ പോരു കോഴിയെപ്പോലെ എന്നെ നോക്കി, പതീയെ താടി തടവി കഴുത്തിലെ ബാൻഡ് എജിലും,
ഹേമ ഡോക്ടർ: ഹേ മിസ്റർ നിങ്ങൾ പുറത്തു പോണം, ഗെറ്റ് ഒൗട്ട്
ചെറഞ്ഞു വന്ന രാധാകൃഷ്ണനെ ഭാസ്ക്കരൻ തടഞ്ഞു
ഡീ നീ ഇവനെ വച്ചു കളിക്കാൻ ഇറങ്ങിയാൽ ഒാർമ്മയുണ്ടല്ലോ പണ്ടു കെട്ടിയവൻ ചത്തു മലച്ചു കിടന്ന റോഡ്, അതിന്നും അവിടെത്തന്നെ ഉണ്ട് …
ഹേമ ഡോക്ടർ: തൻെറ ഭീഷണി ഇവിടെ ചിലവാകില്ല, ഇറങ്ങടൊ പുറത്തു
സനൂപു: ഡീ ഇവനെ നീ വിട്ടേരു ശവം പോലും മിച്ചം കിട്ടില്ല
ഹേമ ഡോക്ടർ: പോടാ നാറീ നിൻെറ ചേട്ടൻ കണ്ണു തുറന്നോ, അതോ ചത്തോ കിട്ടിയല്ലോ ഇന്നലെ ശരിക്കും
ഭാസ്ക്കരൻ ഹേമയുടെ കഴുത്തിൽ കുത്തിപിടിച്ചു ഹേമ ഡോക്ടർ അയാളെ കുടഞ്ഞറിയാൻ ശ്രമിച്ചുകോണ്ടിരുന്നു സനൂപു രാധാകൃഷ്ണനെ നോക്കി ആ കതകടച്ചേക്കു തീർത്തേക്കാം പറഞ്ഞതും സാനിയ അലറി വിളിച്ചതും ഒരുമിച്ചായിരുന്നു, കതകടക്കാൻ വന്നരാധാകൃഷ്ണനെ തളളി മാറ്റി ഒരു പെൺകുട്ടി കയറി വന്നു, ഞാനാവട്ടെ ഡ്രിപ്പ് സാൻഡിൽ പിടിച്ചു വീശിയടിക്കാൻ തുടങ്ങുകയായിരുന്നു
അവൾ കെെ ചുരുട്ടി ഒറ്റ വെട്ടു
രാധാകൃഷ്ണൻെറ കഴുത്തിൽ വെട്ടിയിട്ട പോലെ അവൻ വീണു
ഹേമ ഡോക്ടറെ തളളി കോണ്ടു ഭാസ്ക്കരൻ തിരിഞ്ഞു