അങ്ങനെ വർഷങ്ങളായി തുറന്നു കിടന്ന കല്യാണിയുടെ വാതിൽ കുഞ്ഞൂഞ്ഞിന് മുൻപിൽ തുറന്നു കിട്ടി. മാപ്പിളയുടെ അത്തറിൽ വശീകരണം ഉണ്ടെന്നു തോറ്റു പിന്മാറിയ പുരുഷ കേസരിമാർ നാട് മുഴുവൻ പാടി നടന്നു. അതോടെ കുഞ്ഞൂഞ്ഞിന്റെ ആ നാട്ടിലെ അത്തറ് കച്ചവടം പൂട്ടി.
പിന്നെ കുഞ്ഞൂഞ്ഞു മല കയറിയതൊക്കെ കല്യാണിയെ കാണാനായിരുന്നു. അങ്ങനെയുള്ള ഒരു വരവിലാണ് മീനാക്ഷിയ്ക് പ്രായം തികഞ്ഞ കാര്യം കല്യാണി പറയുന്നത്.
“പെണ്ണിനെ വേഗം പിടിച്ചു കെട്ടിക്കണം. നാട്ടുകാർ അതും ഇതും പറഞ്ഞ് തുടങ്ങി. അവനാണേൽ ഒരു ഭാര്യേം കുട്ടിയും ഉള്ളതാ.. “
കല്യാണിയുടെ ദണ്ണം മൂർച്ഛിച്ചപ്പോൾ ആ ബാധ്യത കൂടി കുഞ്ഞൂഞ് ഏറ്റെടുത്തു. കടി മുട്ടി നിൽക്കുന്ന മീനാക്ഷിയ്കും കടി മാറാത്ത രഘുവിനും വേണ്ടി ഒരൊറ്റ കുരുക്കിൽ കുഞ്ഞൂഞ് പണി നടത്തി.