വർഷങ്ങൾ കഴിഞ്ഞിട്ടും അതിനു ഒരു മാറ്റവുമില്ല. രഘു സുന്ദരനാണ്.. ആരും കൊതിയ്ക്കുന്ന പുരുഷൻ. അങ്ങനെ നാട്ടിലെ പെണ്ണുങ്ങളുടെയെല്ലാം കൊതി തീർക്കാനായി ഇറങ്ങി തിരിച്ച രഘുവിന് നാട്ടിൽ നല്ല ചീത്തപ്പേരായി. നോക്കി ഗർഭം ഉണ്ടാക്കുന്ന ജാതി എന്നൊക്കെ പലരും പറയാറുണ്ടെങ്കിലും രഘു ഇതുവരെ ആരെയും ഗർഭിണിയാക്കിയിട്ടില്ല. പക്ഷേ നാട്ടുകാർക്കിടയിലുള്ള രഘുവിന്റെ ചീത്തപ്പേര് കൂടി കൂടി വന്നതേയുള്ളു. അത് കൊണ്ട് തന്നെ വിവാഹ പ്രായം കഴിഞ്ഞിട്ടും രഘുവിന് നാട്ടിൽ പെണ്ണ് കിട്ടുന്നില്ലെന്ന സ്ഥിതിയായി.
“ഇതെന്താ ചേട്ടാ നമ്മുടെ മോനു മാത്രം പെണ്ണ് കിട്ടാത്തെ? “
ഒരു കട്ടനും നീട്ടി ജാനകി പലപ്പോളും പ്രഭാകരനോടു പരിഭവം പറയും.
“എങ്ങനെ പെണ്ണ് കിട്ടാനാ.. അത്രയ്ക്കുണ്ടല്ലോ മകന്റെ മാഹാത്മ്യം.. ഏതേലും തേവിടിശികളുടെ കാലിന്റെ ഇടയിൽ നിന്നു ഇറങ്ങി വരാൻ സമയമുണ്ടോ നിന്റെ മകന്. “
ചൂട് പോലും വക വയ്ക്കാതെ പ്രഭാകരൻ എന്നിട്ട് ഒറ്റ വലിയ്ക്കു കട്ടൻ തീർക്കും.
“ഞാൻ ഒരു കാര്യം പറഞ്ഞാൽ നിങ്ങള് കേൾകുവോ “
ജാനകിയുടെ അനുരഞ്ജന ശ്രെമം ആണ് ഇനി അടുത്തത്.
“ഉം.. കേൾക്കട്ടെ.. നിന്റെം കൂടി മോനല്ലേ.. ഇനി നിന്റെ വാക്ക് കെട്ടില്ലാന്നു വേണ്ട.. “
“അതെ നമ്മുടെ മോനിത്രേം പ്രായമായില്ലേ..? “
പ്രഭാകരന്റെ നരച്ച മുടികളിൽ കൈ വിരലുകൾ ഓടിച്ചു കൊണ്ട് ജാനകി ഒന്നുടെ ചേർന്ന് നിന്നു.
“അതിനു.. “
“നമുക്ക് ആ പെണ്ണുങ്ങളിൽ ആരേലും കൊണ്ട് അവനെ കെട്ടിച്ചാലോ.. !”
ആ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുൻപേ ജാനകി ഒരു കൈ അകലം പാലിച്ചു..
“ഭാ….. ഇനി അതിന്റെ കുറവും കൂടിയേയുള്ളു. കണ്ട അറവാണിച്ചികളെയൊക്കെ എന്റെ വീട്ടിൽ കയറ്റി പൊറുപ്പിക്കാം . “
അങ്ങേർക്ക് അങ്ങനെ പറഞ്ഞിട്ട് ചാരു കസേരയിൽ ചാരി കിടന്നാൽ മതി. നീറുന്നത് ജാനകിയുടെ നെഞ്ചാണ്. ഒറ്റ മകനേയുള്ളു. അത് കൊണ്ട് ഇതിനു എന്തെങ്കിലും പോം വഴി കണ്ടു പിടിയ്കാതെ ജാനകി അടങ്ങില്ല.
അതിനുള്ള പോം വഴിയുമായെത്തിയത് മറുനാടിന്റെ മണമുള്ള അത്തറ് വിൽപ്പനക്കാരൻ കുഞ്ഞൂഞ്ഞാണ്.