വിക്രമൻ ………. അവന്റെ അച്ഛനും അമ്മയും മരിച്ചുപോയി ………. പിന്നെ ആദ്യത്തെ കെട്ടിൽ ഒരു കുട്ടിയുണ്ട് ….. അതിനിപ്പോൾ ഒരു ഏഴ് വയസായി ………..ഇപ്പൊ അവൻ അതിനെ നന്നയി തന്നെ നോക്കുന്നുണ്ട് ……….. പരിചയപ്പെടാൻ മറന്നു നിങ്ങളൊക്കെ പെണ്ണിന്റെ ആരൊക്കെയാ ………
ഋഷി ……….. ഞാൻ അവരുടെ ചേട്ടനാ പേര് ഋഷി………..ഇത് രണ്ടാമത്തെ അമ്മാവന്റെ മൂത്ത മകളുടെ ഭർത്താവ് … രാജീവ് ……..രാജേഷിന്റെ വൈഫിനെന്തു പറ്റി
വിക്രമൻ ………. ഒരു ആക്‌സിഡന്റിൽ …….. നമ്മളെ വിട്ടുപോയി ………അവനു ഇനി കല്യാണം വേണ്ടെന്ന പറയുന്നത് …………ഈ കുട്ടിയൊന്നു പ്രായമായിവന്നാൽ കൂട്ടിനൊരാൾ വേണ്ടേ ………… അമ്മയുടെ സ്ഥാനത്തു അമ്മതന്നെ വേണം ………..അച്ഛന് പെൺകുഞ്ഞിനെ നോക്കാൻ ഒരു പരിധിയുണ്ട് ………..
ഋഷി ……….യെന്ത ചെറുക്കന്റെ പേര് ………
വിക്രമൻ ……….. രാജേഷ് ………
ഋഷി ………രാജീവും ……..രാജേഷും കൊള്ളാം ………..
അപ്പോയെക്കും രാജേഷ് അവിടെയെത്തി ………സുമുഖനായ ഒരു ചെറുപ്പക്കാരൻ …………
വിക്രമൻ ………..ഡാ ഞാൻ പറഞ്ഞില്ലേ ………. നിന്റെ കാര്യം സംസാരിക്കാൻ വരുമെന്ന് ……..അവരാ ………
രാജേഷ് ചിരിച്ചുകൊണ്ട് വീടിനകത്തെക്ക് കയറിവന്നു ……….
ഋഷിയും രാജീവനും അവനെ വിഷ് ചെയ്തു ………….
രാജേഷ് …………. കുറച്ചുസമയം ആയോ വന്നിട്ട് ………….
രാജീവൻ ……….ഇല്ല ഇപ്പൊ വന്നതേയുള്ളു ……….
രാജേഷ് ……….അമ്മാവൻ കാര്യങ്ങളൊക്കെ പറഞ്ഞല്ലോ …………..ഞാൻ മെക്കാനിക്കാ ഇവിടിത്തെക്കെ ഉള്ളു ………. വലിയ സാമ്പത്തിക സ്ഥിതിയൊന്നും ഇല്ല ………… ഇങ്ങനെ ഒരു ആലോചന വന്നപ്പോയെ ഞാൻ അമ്മാവനോട് പറഞ്ഞതാണ് ……….ഇതൊന്നും വേണ്ടന്ന് ……. ഒരേ ഒരു കണ്ടിഷനെ എനിക്കുള്ളൂ എന്റെ മോളെ സ്വന്തം മോളെപ്പോലെ നോക്കണം …….. നിങ്ങൾ ആലോചിച്ചു ഒരു തീരുമാനം എടുത്താൽ മതി ……….. വലിയ വീട്ടിലെ സൗകര്യങ്ങൾ ഒന്നും ഇവിടില്ല ……… മോളെ നോക്കാനും ആഹാരം ഉണ്ടാക്കാനും ഒരു വല്യമ്മ ദിവസവും വരും ……… ഞാൻ മോളെ സ്കൂളിൽ ആക്കി വൈകുന്നേരം ആ വല്യമ്മയാണ് തിരിച്ചുവിളിച്ചുകൊണ്ട് വരുന്നത് …….. വല്യമ്മയെന്നുപറഞ്ഞാൽ ഒരു 65 വയസേ ഉള്ളു ……. മോള് വിളിക്കുന്നതുകൊണ്ടാണ് ഞാനും വല്യമ്മയെന്നു പറഞ്ഞത് ………. എന്റെ അമ്മയ്ക്കും അതെ പ്രായമാണ്
അപ്പോയെക്കും വിക്രമന്റെ ഭാര്യ വത്സല ചായയുമായെത്തി ……….. ചായകുടിച്ചു പോകാനിറങ്ങുമ്പോൾ ഋഷി രാജേഷിനോടായി പറഞ്ഞു ……… ജാതകമൊക്കെ നോക്കിയിട്ടുണ്ട് പൊരുത്തവും ഉണ്ട് ……..ഒരു ദിവസം വീട്ടിലേക്കൊന്നു വരണം നിങ്ങള്ക്ക് തമ്മിൽ കാണണ്ടേ ………….
രാജീവൻ …….. അതെ പറ്റുമെങ്കിൽ ഇന്ന് വൈകുന്നേരം തന്നെ വരണം ……….