റീത്ത : അത് കൊണ്ട് ഒക്കെ ആണ് കെട്ടിച്ചത് പക്ഷെ എന്റെ അമ്മയിഅമ്മ എന്റെ ജീവൻ ആണ് . മറിയാമ്മ എന്നാണ് പേര് . അവർ എന്നെ സ്വന്തം മോളെ പോലെ ആണ് നോക്കുന്നത് .
ഞാൻ : തോമസ് നിന്നെ സ്നേഹിച്ചിരുന്നോ .
റീത്ത : പുള്ളിക്ക് കല്യാണം കഴിഞ്ഞു വന്നപ്പോൾ എന്നോട് ദേഷ്യം ഒന്നും ഇല്ലായിരുന്നു
ഞാൻ : പിന്നെ
റീത്ത : സാറെ എന്നെ കെട്ടി കൊണ്ട് വന്നത് ഈ പറമ്പിന്റെ അറ്റത്തു ഉള്ള വീട്ടിലേക്കു ആണ്. ഈ സ്ഥലത്തു അകെ ആശുപത്രിയും ഈ ക്വാട്ടേഴ്സും പിന്നെ എന്റെ വീടും ഉള്ളു .
ഞാൻ രീത്തയുടെ വീട് ഇവിടെ അടുത്ത് ആണോ .
റീത്ത എന്നെ വിളിച്ചു ജനലിനു അരികിൽ കൊണ്ട് പോയി കൂറേ മാറി ഒരു വെളിച്ചം കണ്ടു
അതാ സാറെ ഞാൻ താമസിക്കുന്ന സ്ഥലം .
ഞാൻ അതെങ്ങനെ റീത്ത ഇവിടെ വീട് ആയി
റീത്ത : സാറെ ഇത് പള്ളിക്കു അലക്സാണ്ടർ മുതലാളിയുടെ അപ്പൻ കൊടുത്ത സ്ഥലം ആണ് . റപ്പായി ചേട്ടൻ ആണ് ഇവിടുത്തെ കൂറേ കാര്യങ്ങൾ ഒക്കെ നോക്കിയിരുന്നത് . അപ്പോൾ റപ്പായി ചേട്ടൻ പള്ളി കപ്യാര് ആയിരുന്നു . അപ്പോൾ പള്ളി റപ്പായി ചേട്ടന് വീട് വെക്കാൻ ഈ പറമ്പിൽ ഒരു പത്തു സെൻറ് സ്ഥലം കൊടുത്തു . അവിടെ ആണ് ഞാൻ താമസിക്കുന്നത് .
ഞാൻ : എന്നിട്ട്
റീത്ത : എന്നെ ഇവിടെ കെട്ടി കൊണ്ട് വന്നു , ആദ്യം രണ്ടു മാസം കൊണ്ട് ഞാൻ ഗർഭിണി ആയി . എന്നിട്ടു 9 ആം മാസം ആയപ്പോൾ എന്റെ മകനെ പ്രസവിച്ചു . കൂറേ ബുദ്ധിമുട്ടുണ്ടായിരുന്നു ഓപ്പറേഷൻ ചെയ്ത അവനെ പുറത്തു എടുത്തത് . അന്ന് കൂറേ ക്യാഷ് ചിലവായി . അപ്പോൾ ഒക്കെ എന്റെ ‘അമ്മ പണി എടുത്തു കൂറേ വീട്ടി . പക്ഷെ ഞാൻ ആശുപത്രിയിൽ കിടക്കുന്ന ദിവസം എന്റെ ‘അമ്മ മരിച്ചു . ‘അമ്മ എന്നെ കാണാൻ വരുന്ന വഴിയിൽ കുഴഞ്ഞു വീണു മരിക്കുക ആയിരുന്നു
ഞാൻ : മനസ്സിൽ വിചാരിച്ചു പാവം റീത്ത
റീത്ത തുടർന്നു : ഞാൻ എൻ്റെ മകനെ കൊണ്ട് വീട്ടിൽ എത്തി . തോമസ് ചേട്ടൻ ഒരു മടിയൻ ആയിരുന്നു . അത് വരെ ഞങ്ങളുടെ സഭ ഇവിടെ വളരെ ശക്തം ആയിരുന്നു; ഇവിടെ മുഴുവൻ പുത്തൻ ചോല പള്ളി കാരായിരുന്നു . പക്ഷേ ആശുപത്രി പൂട്ടി , പിന്നെ തേയില തോട്ടങ്ങൾ പൂട്ടി .