എന്റെ നിലാപക്ഷി 9 [ ne-na ]

Posted by

എന്റെ നിലാപക്ഷി 9
Ente Nilapakshi Part 9 | Author : Ne-NaPrevious part

 

വീടിന് മുന്നിൽ കാർ നിർത്തി ശ്രീഹരി ജീനയുടെ മുഖത്തേക്ക് നോക്കി. അത്രയും നേരം എസിയിൽ യാത്ര ചെയ്തിട്ടും ജീനയുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പറ്റിപ്പിടിച്ച് ഇരിക്കുന്നു. മുഖത്ത് ചെറിയൊരു ഭയം താളം കെട്ടി നിൽക്കുന്നത് പോലെ.
വീടെത്താറായപ്പോഴുള്ള അവളുടെ നിശബ്‌ദത ശ്രീഹരിയും ശ്രദ്ധിച്ചിരുന്നു. മുന്നാറിൽ നിന്നും യാത്ര തിരിക്കുമ്പോൾ വാ തോരാതെ സംസാരിച്ച് കൊണ്ടിരുന്നവളാണ് പെട്ടെന്ന് നിശ്ശബ്ദതയായത്.
ജീനയുടെ തോളിൽ തട്ടികൊണ്ട് അവൻ ചോദിച്ചു.
“ഏയ്.. എന്ത് പറ്റി?”
അവൾ പെട്ടെന്ന് എന്തോ ആലോചനയിൽ നിന്നും ഞെട്ടി ഉണർന്നു.
“എന്താ ഇച്ചായാ?”
“എന്ത് പറ്റി നിനക്ക്.. മുഖം വല്ലാതെ ഇരിക്കുന്നു.”
“ഇത് ശരിയാകുമോ ഇച്ചായാ.. ‘അമ്മ എന്നെ കുറിച്ച്‌ എന്ത് വിചാരിക്കും.”
അവളുടെ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാക്കിയ ശ്രീഹരി പറഞ്ഞു.
”അമ്മ നിന്നെ കുറിച്ച്‌ മോശമായി ഒന്നും വിചാരിക്കില്ല.. ഇത് കേൾക്കുമ്പോൾ സന്തോഷിക്കത്തെ ഉള്ളു.”
ജീന അത് കേട്ടിട്ടും അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.
അവളുടെ നെറ്റിയിൽ ഒട്ടിച്ചിരുന്ന ബാൻഡേജിൽ വിരലോടിച്ച് കൊണ്ട് അവൻ പറഞ്ഞു.
“ഞാൻ പറഞ്ഞിരുന്നതല്ലേ.. അമ്മയാണ് ഈ കാര്യത്തെ പറ്റി നിന്നോട് സംസാരിക്കാൻ എന്റടുത്തു പറഞ്ഞത്.”
ജീന ചെറിയൊരു അപേക്ഷ എന്ന പോലെ പറഞ്ഞു.
“എങ്കിലും ഞാൻ സമ്മതിച്ചുന്നു എന്റെ മുന്നിൽ വച്ച് അമ്മയോട് പറയണ്ട.”
“ഓഹ്.. സമ്മതിച്ചു.”
അത് പറയുമ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി തങ്ങി നിന്നിരുന്നു.
ശ്രീഹരി കാറിൽ നിന്നും ഇറങ്ങിയപ്പോൾ അവനൊപ്പം തന്നെ ജീനയും ഡോർ തുറന്ന് പുറത്തിറങ്ങി.
ശ്രീഹരി കാറിന്റെ ഡിക്കി തുറന്ന് ബാഗ് എടുക്കുന്ന സമയം ജീന ഡോർ ബെൽ അടിച്ചു.
വാതിൽ തുറന്ന ‘അമ്മ കണ്ടത് മുന്നിൽ നിൽക്കുന്ന ജീനയെ ആണ്.
അവളുടെ നെറ്റിയിലെ ബാന്റെജ് കണ്ട്‌ ‘അമ്മ ആദ്യം തന്നെ ചോദിച്ചു.
“മോളുടെ നെറ്റിക്ക് എന്ത് പറ്റി?”
എന്ത് മറുപടി നൽകണമെന്ന് അറിയാതെ അവൾ ഒരു നിമിഷം അറച്ച് നിന്നപ്പോൾ ബാഗുമായി അവിടേക്ക് വന്ന ശ്രീഹരി പറഞ്ഞു.
“ഒരു കല്ലിൽ തട്ടി മറിഞ്ഞു വീണത്.. അതെങ്ങനെ നിലത്തു നോക്കി നടക്കണ്ടേ.. തുള്ളിചാട്ടമല്ലേ..”
ഒരു കാരണവുമില്ലാതെ തനിക്കിട്ട് പാര വയ്ക്കുന്ന ശ്രീഹരിയെ ജീന തുറിച്ച്‌ നോക്കി.
അവന്റെ കൈയിൽ പതുക്കെ അടിച്ച്‌ കൊണ്ട് ‘അമ്മ ജീനയോടു പറഞ്ഞു.
“അവൻ അങ്ങനെ പലതും പറയും.. മോള് അകത്തേക്ക് കയറി വാ.”
അവർ അകത്തേക്ക് കയറിയപ്പോൾ അമ്മ ആരോടെന്നില്ലാതെ ചോദിച്ചു.
“നിങ്ങൾ ഇവിടന്ന് പോകുമ്പോൾ പറഞ്ഞിരുന്നത് പ്രകാരം നാളെ ആയിരുന്നല്ലോ വരേണ്ടിയിരുന്നത്.. ഇതെന്താ ഒരു ദിവസം നേരത്തെ വന്നത്?”

Leave a Reply

Your email address will not be published. Required fields are marked *