രാജീവൻ ഋഷിയോടായി പറഞ്ഞു …….. തറയാണല്ലോ ….ഈ മോഹൻ രണ്ടെണ്ണം അടിച്ചപ്പോയെ ഈ ഗതി …….. ഇനി ഇതിനെ കുറിച് ആരോടും പറയാൻ നിൽക്കണ്ട ………. എന്റെയിൽ സാധനം ഉണ്ട് നമുക്ക് എന്റെ റൂമിലിരുന്നടിക്കാം …….. നീ വേദികയോട് കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരാൻ പറയ് ……. ഞാൻ പോയാൽ ശരിയാകില്ല …………
ഋഷി …….. ഓക്കേ …… പിന്നെ ഞാൻ ഇപ്പൊ അടിക്കുന്നില്ല ….. ഞാൻ അടിച്ചാൽ അയാളെ ഇന്ന് റെഡിയാക്കും ……..
രാജീവൻ ……… എന്നാൽ പിന്നെ മോഹൻ ഇറങ്ങിയിട്ടടിക്കാം …….യെന്ത …….
ഋഷി ………ഓക്കേ …….. എന്റെ മൂടുപോയി ………. ഇതെല്ലം കേട്ടിട്ട് സജിത്തേട്ടൻ ഒന്നും മിണ്ടിയില്ലല്ലോ ………. അതാ എനിക്ക് വിഷമമായി പോയെ …………
രാജീവൻ …… സാരമില്ലെടാ …… സജിത്ത് മിണ്ടാതിരുന്നത് നന്നായി ,……… ഇല്ലെങ്കിൽ അതൊരു പ്രേശ്നമായേനെ ……. എനിക്ക് വേണ്ടി നീ ക്ഷമിക്ക് ……. നമ്മളായിട്ട് പ്രശ്നങ്ങൾ ഒന്നും വേണ്ട ……….കുറച്ചുദിവസം കഴിഞ്ഞു നമ്മുടെ കുട്ടിയെ കെട്ടാനുള്ളത ……… നാളെയും മുഖത്ത് നോക്കണ്ടേ …….. അതുകൊണ്ട് നീ ക്ഷമിക്ക്…………… പെണ്കുട്ടികളുള്ള വീട്ടിൽ പുറത്തുള്ള ഒരുത്തനെ കയറ്റി ഇരുത്തി കള്ളുകുടിച്ചത് തന്നെ തെറ്റാണ് ……….. ഇതിവിടെ തീർന്നു ……… അല്ല നമ്മൾ മറക്കുന്നു ……….
അപ്പൊ അത് വഴിവന്ന അഥിതി ……… യെന്ത രണ്ടുപേരും ഭയങ്കര പ്ലാനിങ്ങിൽ ആണെന്ന് തോന്നുന്നു ………. യെന്ത കാര്യം ……….
രാജീവൻ …… ആദി …..നീ ഒരു ഉപകാരം ചെയ്യുമോ?…… ഞങ്ങടെ റൂമിൽ ഇത്തിരി ടച്ചിങ്സ് എത്തിക്കാൻ പറ്റുമോ
ആദി ………..അത്രയേ ഉള്ളോ …… ഇതിനാണോ ……….. ഇവിടെ കിടന്നു വട്ടം കറങ്ങുന്നത് ……. നിങ്ങൾ പൊയ്ക്കോ ഞാൻ എത്തിക്കാം ……………….
പിന്നെ മേഘ ചേച്ചി റൂമിലുണ്ടോന്ന് നോക്കണേ ……. എന്റൊരു ടോപ് ചേച്ചിടെ കൈയ്യിലുണ്ട് ………..
രാജീവൻ …………..ഋഷി ..നീ മോഹനോട് ഒരു സോറി പറഞ്ഞേക്ക് ……… നീ ചെറിയ കുട്ടിയല്ലേ …… അവനിനി വിഷമം വേണ്ട …… ഇത് ഇവിടം കൊണ്ടവസാനിക്കട്ടെ ………. ഞാനുംകൂടി വന്നാൽ വീണ്ടും സംസാരമാകും നീയൊന്നു പോയി പറഞ്ഞിട്ട് വാ …………
ഋഷി …….. ഞാൻ പറയില്ല ………. നമ്മുടെ വീട്ടിലെ പെൺകുട്ടിയെ അവൻ ചീത്ത പറഞ്ഞിട്ട് ഞാൻ എന്തിനാ മോഹനോട് സോറി പറയുന്നത് ………. എനിക്ക് പറ്റില്ല
രാജീവൻ ……… ഋഷി …….പ്ലീസ് ……. ഞാൻ പറയുന്നത് കേൾക്ക് ……… കള്ളിന്റെ മുകളിൽ പറഞ്ഞതല്ലേ …….നീയത് വിട്ടുകള ……. കല്യാണത്തിനിനി കുറച്ചു ദിവസമേ ഉള്ളു ………നീ ഒരു സോറി പറഞ്ഞേക്ക് ………..
ഋഷി …….ഓക്കേ ഞാനും ഇനി കുറച്ചു ദിവസമല്ലേ ഉള്ളു ……… ഇനി ചിലപ്പോ കാണാൻപോലും പറ്റിയെന്ന് വരില്ല …….ഞാൻ പറഞ്ഞിട്ട് വരം …….രാജീവേട്ടൻ ആക്ടിവ എടുക്ക് എനിക്ക് സിഗരറ്റ് വാങ്ങണം ……….. ഒരു റൗണ്ട് കറങ്ങിയിട്ട് വരം …….അപ്പൊ അടിക്കാനുള്ള മൂഡുമാകും
ശരിയെന്ന് പറഞ് രാജീവൻ പുറത്തേക്ക് പോയി …….