ചുറ്റുമുള്ളവരൊക്കെ അവളുടെ വീഴ്ച കണ്ടു വിഷമത്തോടെയും ചിരിയോടെയുമൊക്കെ നോക്കുന്നുണ്ട്. ബഹുജനം പലവിധം ആണല്ലോ..അതിൽ ആരെയും കുറ്റം പറയുന്നില്ല.
കാലു നിലത്തു അമർത്തി ചവിട്ടാൻ അവൾക്കു പറ്റുന്നില്ല. നിലത്തു ഇടം കാൽ ചവിട്ടുമ്പോൾ തീയിൽ ചവിട്ടിയപോലെ പിൻവലിച്ചു എന്നെ നോക്കി കണ്ണിറുക്കി വേദന കടിച്ചമർത്തും…
“അഹ്..വയ്യെടാ…പണ്ടാരം….വേദനിച്ചിട്ട് വയ്യ ..”
മഞ്ജുസ് എന്റെ തോളിൽ വലം കൈ ചുറ്റികൊണ്ട് പറഞ്ഞു .
“സാരല്യ മഞ്ജുസേ ..”
ഞാൻ പെട്ടെന്ന് ആരും കാണാതെ അവളുടെ ചുണ്ടത്തു പയ്യെ ഒരുമ്മ നൽകി..
അവൾ ഒന്ന് ഞെട്ടിയെങ്കിലും ആ സമയത്തു അത് ഒരാശ്വാസം ആണ് .
“പോടാ..നീ കാരണം ആണ് ഇതൊക്കെ ”
മഞ്ജുസ് പെട്ടെന്ന് ദേഷ്യപ്പെട്ടു..
“ആഹ്..ആണെന്കി നന്നായി…ആര് പറഞ്ഞു ചാടി തുള്ളി പോകാൻ ”
ഞാൻ തിരിച്ചും പറഞ്ഞതോടെ മഞ്ജുസ് ഒന്നും മിണ്ടിയില്ല..
“എങ്ങനെ പോകും ..കുറെ ഉണ്ട് നടക്കാൻ ”
ഞാൻ അവളുമായി പയ്യെ മുൻപോട്ടു ചുവടുവെച്ചുകൊണ്ട് പറഞ്ഞു. എന്റെ തോളിലൂടെ കയ്യിട്ടു ഒരു കാൽ മാത്രം നിലത്തു ചവിട്ടി കൊക്കി ചാടിയാണ് നടത്തം..
“ആഹ്..സ്സ്…ആഹ്…”
നടത്തിനിടെ ഈ സൈസ് ശബ്ദങ്ങളും ഉണ്ട് ..പാവം..നല്ല വേദന ഉണ്ട് !
“ഞാൻ എടുക്കണോ മഞ്ജുസേ ?”
അവൾ ഒന്നും മിണ്ടാതെ എന്റെയൊപ്പം പയ്യെ വിഷമിച്ചു നടക്കുന്നത് കണ്ടു പ്രയാസം തോന്നിയപ്പോൾ ഞാനവളെ നോക്കി ചോദിച്ചു ..
“മ്മ്….ഹും..വേണ്ട …”
അവളതു സ്നേഹപൂർവ്വം നിരസിച്ചു..
“എന്താ നാണക്കേടാ ?”
ഞാൻ ചിരിയോടെ ചോദിച്ചു..
“ആഹ്..ആണെന്ന് വെച്ചോ…ആൾക്കാരൊക്കെ കാണും ”
മഞ്ജുസ് വേദനയിലും പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു .
ഞങ്ങൾ ചേർന്നു നടക്കുന്നത് , പ്രേത്യേകിച് അവളെ ചേർത്ത് പിടിച്ചു പയ്യെ നടത്തിക്കുന്നത് പലരും അത്ഭുത കാഴ്ച പോലെ നോക്കി നിൽപ്പുണ്ട്..ആ കൂട്ടത്തിൽ ഇനി ഞാനവളെ എടുത്തോണ്ട് പോയാൽ മഞ്ജുസിനു നാണക്കേട് തോന്നും .