മഞ്ജുസ് ഒന്ന് ചിണുങ്ങി..
ഞാൻ ചിരിച്ചുകൊണ്ട് വീണ്ടും ചുംബിക്കാനായി തുനിഞ്ഞതും അവളെന്നെ തള്ളി .
“ഡാ….വേണ്ട ”
മഞ്ജുസ് കട്ടായം പറഞ്ഞു എന്നിൽ നിന്നും ഓടിമാറാൻ നോക്കി .
അതാണ് ട്വിസ്റ്റ് ..വല്യ പോസ് കാണിച്ചു പാറപ്പുറത്തേക്കു ചാടിയത് ആണ് കാൽ വഴുക്കി ദേ കിടക്കുന്നു താഴെ ! മഴ ചാറ്റൽ കൊണ്ട് നനഞ്ഞ പാറയിൽ അവളുടെ ഷൂസ് തെന്നി .
“ആഹ്…കവി…”
എന്നൊരു വിളിയും കാല് മടങ്ങികൊണ്ട് പാറപ്പുറത്തേക്കു ഒരു ഇരുത്തവും ! കാലു തെന്നി രണ്ടു പാറകൾക്കിടയിലെ ഗ്യാപ്പിൽ കുരുങ്ങി ! അടുത്ത് നിന്നവരൊക്കെ അവളുടെ ശബ്ദം കേട്ട് അങ്ങോട്ടേക്ക് നോക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു..
“സ്…ആഹ്….”
മഞ്ജുസ് പരപ്പുറത്തു ഇരുന്നു എന്നെ നോക്കി വേദന കൊണ്ട് മുഖം ചുളിച്ചു . പാവം..ശരിക്കും വേദന ഉണ്ട്..പക്ഷെ ഞാൻ അത് കാര്യമാക്കാതെ അവളുടെ അടുത്തേക്ക് ചിരിയോടെ ഓടിച്ചെന്നു .
അവിടെ ഉണ്ടായിരുന്നവരൊക്കെ അടുത്തേക്ക് വരാൻ ശ്രമിച്ചെങ്കിലും ഞാൻ ഒന്നുമില്ലെന്ന് കൈകൊണ്ട് കാണിച്ചതോടെ പിൻവലിഞ്ഞു .
കാലു പറയിടുക്കിൽ നിന്നും വലിച്ചു കയറ്റി കണങ്കാലിന്റെ ഭാഗത്തു ഉഴിഞ്ഞു മഞ്ജു പല്ലിറുമ്മി വേദന കടിച്ചമർത്തി എന്നെ നോക്കി ..വീണു പോയ ബാഗ് അവൾ തോളിൽ നേരെ പിടിച്ചിട്ടു .
ഞാൻ ഒന്നും മിണ്ടാതെ അവളുടെ മുൻപിലെ പാറപ്പുറത്തു ചെന്നിരുന്നു .
“എന്ത് പറ്റി മോളെ ?”
ഞാൻ അവളെ ചിരിയോടെ നോക്കി വേദനയുള്ള കാലിലെ ഷൂ പിടിച്ചു ഇളക്കി .
‘”സ്സ്..അആഹ്….”
മഞ്ജുസ് എരിവ് വലിച്ചു എന്നെ നോക്കിയതും ആ കണ്ണിൽ നിന്നു വെള്ളം ചാടിയതും ഒപ്പം ആയിരുന്നു .
അതോടെ സംഗതി സീരിയസ് ആണെന് എനിക്ക് ബോധ്യം ആയി .ഞാൻ ഞെട്ടലോടെ അവളെ നോക്കി..
“എന്ത് പറ്റി മഞ്ജുസേ പണി ആയോ ?”
ഞാനവളെ സ്വല്പം വിഷമത്തോടെ നോക്കി..
“മ്മ്…ഉളുക്കിയെന്ന തോന്നണേ ..നല്ല വേദന ..ആഹ്.യ്യോ .”
അവൾ പറയുന്നതിനിടെയും വേദന കൊണ്ട് പുളഞ്ഞു..
“വല്ല കാര്യം ഉണ്ടായിരുന്നോ….മോളെ ”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കൈപിടിച്ചു എഴുന്നേൽപ്പിച്ചു . എന്റെ കയ്യിൽ ബലം കൊടുത്തു പിടിച്ചു അവൾ എണീറ്റ് നിന്നു ..