“ഉണ്ടാവണം ..”
മഞ്ജുസ് ചിരിച്ചുകൊണ്ട് തോളിലൂടെ തൂക്കിയ ചെറിയ ഹാൻഡ് ബാഗ് എടുത്തു പിടിച്ചുകൊണ്ട് പറഞ്ഞു .
അപ്പോഴേക്കും ഞാൻ ചായ ഓർഡർ ചെയ്തു കഴിഞ്ഞിരുന്നു. മഞ്ജുസ് ബാഗിൽ നിന്ന് ഇരുപതു രൂപ ചില്ലറ എടുത്തു സ്വല്പം പ്രായമുള്ള , ചായ വിൽക്കുന്ന ആ തമിഴന് നൽകി..അയാളത് സ്വീകരിച്ചു ഞങ്ങൾക്കുള്ള ചായ പകർന്നു നൽകി. മീശയും താടിയുമൊക്കെ വളർത്തി ഒരു സ്വാമിജിയെ പോലെ ഉണ്ട് അങ്ങേരെ കാണാൻ മങ്കി കാപ്പും കോട്ടും ഒകെ ഇട്ടു സെറ്റപ്പിൽ ആണ് കക്ഷി ..
ചായ ഊതികുടിച്ചു അഞ്ചു മിനുട്ട് അവിടെ നിന്ന ശേഷം ഞങ്ങൾ വീണ്ടും നടന്നു . ഒടുക്കം പാറക്കൂട്ടങ്ങൾ ചെറുതായുള്ള ദൊഡ്ഡബേട്ട പീക്കിന്റെ മുനമ്പിലെത്തി . സുരക്ഷാ മുൻകരുതൽ എന്ന പോലെ ചുറ്റിനും കമ്പി ഉണ്ട് . മൂടൽ മഞ്ഞും കുളിർ കാറ്റും നേർത്ത മഴചാറ്റും ആയി നല്ല ഫീൽ ഉള്ള സായാഹ്നം !
മഞ്ജുസും ഞാനും കൈകോർത്തു പിടിച്ചു കിന്നാരം പറഞ്ഞു പടവുകൾ ഇറങ്ങി . മഞ്ജുസ് അപ്പോഴേക്കും മൊബൈൽ പുറത്തെടുത്തു ഫോട്ടോ എടുക്കാൻ തുടങ്ങിയിരുന്നു .എന്നെ പിടിച്ചു നിർത്തി പല പോസിൽ സെൽഫി എടുത്തു മതിവരാഞ്ഞിട്ട് ഒടുക്കം വേറൊരു കപ്പിള്സിന്റെ കയ്യിൽ ഫോൺ കൊടുത്തു..
ഞങ്ങളുടെ അടുത്തൂടെ നടന്നു പോകുകയായിരുന്ന അവരെ മഞ്ജുസ് തന്നെയാണ് ശൂ..ശൂ …എന്ന് ഒച്ചയുണ്ടാക്കി വിളിച്ചത് .ബാംഗ്ലൂരിൽ നിന്നോ മറ്റോ ഉള്ള ടീമ് ആണ് . പെണ്ണ് നല്ല സുന്ദരിയാണ്..വെളുത്തു തുടുത്തു ഒരുമാതിരി ബോളിവുഡ് സിനിമാനടിമാരെ പോലെയുണ്ട് .
“ബ്രദർ ..could you പ്ളീസ് ടേക്ക് എ ഫോട്ടോ ഓഫ് അസ് ?”
അവളൊരു മടിയും കൂടാതെ മറ്റേതോ നാട്ടിൽ നിന്നും വന്ന അവരോടു സഹായം അഭ്യർത്ഥിച്ചു .ഞാനാ സമയവും ആ പെണ്ണിനെയാണ് നോക്കി നിന്നതെന്നത് തുണിയുടുക്കാത്ത സത്യം !
ഞങ്ങളെ നോക്കി പുഞ്ചിരിച്ചു അവർ സമ്മതിക്കുകയും ചെയ്തു. പിന്നെ എന്നെ പിടിച്ചു നിർത്തി ചേർന്നു നിന്നും കെട്ടിപിടിച്ചുമൊക്കെ മഞ്ജുസ് അവരെക്കൊണ്ട് ഫോട്ടോ എടുപ്പിച്ചു..ഞങ്ങൾ തിരിച്ചു അവർക്കും എടുത്തുകൊടുത്തു സന്തോഷത്തോടെ ഹസ്തദാനം നൽകി പിരിഞ്ഞു .
“നല്ല ആൾക്കാര് അല്ലെ ”
അവർ പിരിഞ്ഞു പോകുമ്പോൾ മഞ്ജുസ് എന്റെ കയ്യിൽ തോണ്ടിക്കൊണ്ട് പറഞ്ഞു .
“ആഹ്….ആ പെണ്ണ് കൊളളാം ”
ഞാൻ പയ്യെ പറഞ്ഞു നടന്നു നീങ്ങുന്ന അവളുടെ ചന്തിയുടെ ചാട്ടം നോക്കി .
“എന്ന നീ അവളുടെ ഒപ്പം പൊക്കോ ..”
അത് കണ്ടെന്നോണം മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് പറഞ്ഞു..
“ആഹ്….”