രതിശലഭങ്ങൾ മഞ്ജുസും കവിനും 3 [Sagar Kottapuram]

Posted by

വൈപ്പർ ഓൺ ചെയ്തു ലൈറ്റുകളൊക്കെ തെളിച്ചാണ് ഞങ്ങൾ പയ്യെ മുന്നോട്ടു നീങ്ങിയത്. കോടമഞ്ഞു പരന്നൊഴുകി കാഴ്ചയും ഇടക്കിടെ അവ്യക്തമാകുന്നുണ്ട്…ഒരുമാതിരി മറ്റേടത്തെ തണുപ്പും !

ഞാൻ കൈകൾ തമ്മിലുരുമ്മി ചൂടാക്കി മഞ്ജുസിനെ നോക്കി . അവൾക്കു വല്യ മാറ്റം ഒന്നുമില്ല. എന്ത് ജന്മം ആണോ എന്തോ…

ഞാൻ വണ്ടി ഓടിക്കാൻ പറഞ്ഞ ചെറിയ ദേഷ്യം ഉണ്ട് മുഖത്ത് . അധികം വൈകാതെ ഞങ്ങൾ പറഞ്ഞ സ്പോട്ടിൽ എത്തി . അവിടെ ചെന്നപ്പോൾ അടുത്ത് നിൽക്കുന്നവരെപ്പോലും കാണാൻ പറ്റാത്ത രീതിക്ക് കോടമഞ്ഞു ആണ് .

പുകച്ചുരുൾ പോലെ നീങ്ങുന്ന മൂടൽ മഞ്ജു.അതിനിടെ തെളിയുമ്പോൾ മാത്രം ദൃശ്യമാകുന്ന ആളുകളും മരത്തലപ്പും വഴിയോര കച്ചവടക്കാരും..വീശിയടിക്കുന്ന കാറ്റിൽ നേർത്ത മഴച്ചാറ്റൽ മുഖത്ത് നനവും ശരീരത്തിൽ വിറയലും സമ്മാനിക്കുന്നുണ്ട്..

ഞങ്ങൾ കാറിൽ നിന്നിറങ്ങി ഇന്ന് ലോകാവസാനം ആണോ എന്ന ഭാവത്തിൽ മുഖാമുഖം നോക്കി . പിന്നെ വരുന്നത് വരട്ടെ എന്നുവെച്ചു തമ്മിലുരുമ്മി നടന്നു .പക്ഷെ വളരെ പെട്ടെന്ന് തന്നെ അന്തരീക്ഷം നേരിയ തോതിൽ തെളിഞ്ഞു ..അത് ഞങ്ങൾക്ക് ആശ്വാസമായി..

“ഹോ…എന്ന തണുപ്പാ ”
ഞാൻ മഞ്ജുസിന്റെ കഴുത്തിൽ കൈചുറ്റി ചെറിയ നടവഴിയിലൂടെ നടന്നു കൊണ്ട് പറഞ്ഞു.

“മ്മ്”
മഞ്ജുസ് കൈകൾ മാറിൽ പിണച്ചു കെട്ടി തലയാട്ടി അത് ശരിവെച്ചു .

വഴിയരികെയുള്ള കച്ചവടക്കാർ ഞങ്ങളെയടക്കം ആ വഴിയിലൂടെ നടക്കുന്നവരെ ശ്രദ്ധാപൂർവം വീക്ഷിക്കുന്നുണ്ട്..ചിലർ അവരിൽ നിന്നും സാധനങ്ങളും ഭക്ഷണ പദാര്ഥങ്ങള് വാങ്ങാൻ നിര്ബന്ധിക്കുന്നുമുണ്ട്..

നല്ല ആവി പറക്കുന്ന കടലയും , ചോളം പുഴുങ്ങിയതും, മസാല ചായയും എല്ലാം വഴി നീളെ ഉണ്ട് . പിന്നെ ജാക്കെറ്റും പൂവും ബൊക്കെയും തേയിലയും സ്വീറ്റ്സും കാരറ്റും ചോക്കലേറ്റും യൂക്കാലിപ്സ് ഓയിലും അങ്ങനെ ഊട്ടിയുടെ തനത് വിഭവങ്ങൾ !

“മഞ്ജുസ് …നിനക്കു ചായ വേണോ ?”
ഞാൻ തണുപ്പ് പ്രതിരോധിക്കാൻ എന്നോണം ഒരു ചായ വിൽക്കുന്ന ആളെ കണ്ടപ്പോൾ അവളോടായി തിരക്കി .

“വേണേൽ കുടിക്കാം ”
അവൾ ജീൻസിന്റെ പോക്കെറ്റിൽ കൈകൾ തിരുകികൊണ്ട് പറഞ്ഞു.

“ആഹ്…ചില്ലറ കയ്യിൽ ഉണ്ടോ ?”
ഞാനവളെ സംശയത്തോടെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *