“ഓഹ്..പിന്നെ ഞാൻ നോക്കും…കിട്ടുവാണേൽ അമ്മാതിരി ഡിക്കി ഉള്ള പെണ്ണുങ്ങളെ കിട്ടണം ഇതൊരുമാതിരി അമ്പഴങ്ങ വലിപ്പമേ ഉള്ളു ”
ഞാൻ മഞ്ജുസിനെ ഒന്ന് കളിയാക്കാനായി പറഞ്ഞു പെടലിൽ ആഞ്ഞു ചവിട്ടി..
“നീ റൂമിലോട്ടു വാടാ ..ഇതിനുള്ളത് ഞാൻ അവിടന്ന് തരാം ”
എന്റെ വർത്താനം കേട്ടു മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
“അയ്യോ ചതിക്കല്ലേ മഞ്ജുകുട്ടി..ഞാൻ ഒരു കോമെഡി പറഞ്ഞതല്ലേ ”
ഞാൻ അവളുടെ കൈത്തലം പിടിച്ചമർത്തി ചിരിയോടെ പറഞ്ഞു .
“മ്മ്..മ്മ്…”
അവൾ തലയാട്ടി ചിരിച്ചു .പിന്നെ നേരത്തെ പറഞ്ഞ പീസിനെ അടിമുടി സ്കാൻ ചെയ്തു .
“നീ പറഞ്ഞത് ശരിയാ മോനെ അതിന്റെ ചന്തിക്ക് എന്ത് വലിപ്പമാ”
പെട്ടെന്ന് പ്ളേറ്റ് മാറ്റി മഞ്ജുസും ആ പെണ്ണിനെ അമ്പരപ്പോടെ നോക്കി വാ പൊളിച്ചു ..
“അയ്യടി ..അപ്പൊ ഞാൻ പറഞ്ഞാലേ കുഴപ്പമുള്ളൂ അല്ലെ ”
ഞാൻ അവളെ നുള്ളികൊണ്ട് പറഞ്ഞു .
“ആഹ്…എടാ..പട്ടി”
അവൾ എന്നെ നോക്കി വേദനിച്ചപ്പോ ഒന്ന് ചീറ്റി ..പിന്നെ കയ്യെത്തിച്ചു ലേക്കിലെ വെള്ളം എന്റെ ദേഹത്തേക്ക് തെറിപ്പിക്കാൻ എന്നോണം മെനക്കെട്ടു ..
“ഏയ്…. വേണ്ട ..മഞ്ജുസേ വേണ്ട ..”
ഞാൻ പെടലിലെ ചവിട്ടു നിർത്തി അവളെ നോക്കി കൊഞ്ചി..
“എന്ന മര്യാദക്കിരുന്നോളുണ്ട് ”
അവൾ കൽപ്പന ഇറക്കി ഞെളിഞ്ഞിരുന്നു .
പിന്നെ കാലു കഴക്കും വരെ അവിടെ തന്നെ. പിന്നെ വീണ്ടും നടന്നു കോട്ടേജിലേക്ക് തന്നെ കയറി . കാർ എടുത്തു പുറത്തൊക്കെ ഒന്ന് കറങ്ങണം..പറ്റിയാൽ മഞ്ജുസിനൊരു പൂച്ചകുട്ടിയെ വാങ്ങണം എന്നൊക്കെ പറഞ്ഞു.ഊട്ടി പൂച്ച ഫേമസ് ആണല്ലോ!
അങ്ങനെ പിന്നെ പുറത്തൊക്കെ കറങ്ങി .ഉച്ചക്ക് നല്ലൊരു ഹോട്ടലിൽ നിന്ന് കേരള സ്റ്റൈൽ ബിരിയാണിയും തട്ടി ഞാനും അവളും കൂടി നേരെ സൂയിസൈഡ് പോയിന്റ് കാണാനായി പോയി . മുൻപ് വന്നപ്പോൾ പോയതാണേലും അവൾക്കു വീണ്ടും ഒരേ നിർബന്ധം .
എന്നാപ്പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് ഞാനും വിചാരിച്ചു . പക്ഷെ പോയി കഴിഞ്ഞു ഒരു അബദ്ധം പറ്റിയപ്പോ വേണ്ടിയിരുന്നില്ല എന്നായി . ദൊഡ്ഡബേട്ട എന്ന പേരിലറിയപ്പെടുന്ന ആ പീക്കിലേക്ക് മുക്കാൽ മണിക്കൂറിനകം ഞങ്ങൾ എത്തി . വളരെ സാവധാനം ആണ് മഞ്ജുസ് വണ്ടി ഓടിച്ചത് .
ഉച്ചക്ക് ശേഷം നേരിയ മഴ ചാറ്റൽ കൂടെ ഊട്ടിയിൽ തുടങ്ങിയതോടെ അന്തരീക്ഷം ഭീകരമായി . നേരിയ ഇടിമുഴക്കവും , കൊള്ളിയാൻ മിന്നലുമെല്ലാമായി കലുഷിതമായ സായാഹ്നത്തിലേക്ക് പ്രകൃതി നീങ്ങുകയാണെന്നു തോന്നി..