അവൾ മടിയിലേക്ക് തൊട്ടുകാണിച്ചു എന്നെ നോക്കി.ഞാൻ ഉരുണ്ടു മഞ്ജുസിന്റെ മടിയിലേക്കു തലവെച്ചുകൊണ്ട് അങ്ങനെ കിടന്നു അവളെ മുഖം ഉയർത്തി നോക്കി..
മഞ്ജുസ് എന്റെ നെറ്റിയിൽ അവളുടെ ഇടം കൈകൊണ്ട് തഴുകി ..
“അല്ല..അപ്പൊ നമ്മള് മാത്രം ആവില്ലേ ? വീട്ടിലൊക്കെ എന്ത് പറയും ?”
ഞാൻ മഞ്ജുസിനെ സംശയത്തോടെ നോക്കി ..
“കുറച്ചു കാലം മാറി നിൽക്കാം ..വീക്കെൻഡിൽ നിന്റെ വീട്ടിൽ പോകാം..എന്താ ?”
മഞ്ജുസ് എന്നെ പ്രതീക്ഷയോടെ നോക്കി..
“മ്മ്…എന്നാലും ..നമ്മള് പിരിഞ്ഞു നിക്കുമ്പോ അമ്മക്കും അഞ്ജുനുമൊക്കെ വിഷമം ആവില്ലേ ?”
ഞാൻ വിഷമത്തോടെ അവളെ നോക്കി..
“ഇപ്പൊ നീ കോയമ്പത്തൂർ നിന്നതും പിരിഞ്ഞിട്ട് തന്നല്ലേ …അതൊക്കെ അവര് അഡ്ജസ്റ്റ് ചെയ്തോളും .അധികം ഒന്നും വേണ്ടാലോ നിന്റെ ആക്രാന്തം കഴിയുന്ന വരെ നിന്നാൽ മതി…”
മഞ്ജുസ് അർഥം വെച്ചെന്നോണം പറഞ്ഞു എന്റെ മൂക്കിൻത്തുമ്പിൽ പിടിച്ചു വായിച്ചു..
“ആഹ്….സ് ”
ഞാൻ എരിവ് വലിച്ച പോലെ അവളെ നോക്കി ..
“എനിക്കിപ്പോഴേ നിന്നെ മടുത്തു …ഞാനാ സരിത മിസ്സിനെ ഒന്നുടെ ട്യൂൺ ചെയ്യട്ടെടി ..?”
മഞ്ജുസ് എന്റെ മൂക്കിന് തുമ്പിൽ നിന്നും കൈമാറ്റിയപ്പോൾ അവളെ ഒന്ന് ചൊറിയാൻ ആയി ഞാൻ ചോദിച്ചു .
“പോടാ പന്നി ..”
മഞ്ജുസ് അത് കേട്ടതും മുഖം വീർപ്പിച്ചു എന്റെ തലക്കു കിഴുക്കികൊണ്ട് എന്നെ തുറിച്ചു നോക്കി.
“ചുമ്മാ പറഞ്ഞതല്ലേ മോളൂസേ..നീ ഇങ്ങനെ തിളച്ചാലോ ?”
ഞാൻ ചിരിയോടെ പറഞ്ഞു..
“അയ്യടാ ..അങ്ങനെ വല്ലോം ഉണ്ടായിട്ട് എന്റെ അടുത്തൊട്ട് വന്നാലുണ്ടല്ലോ ..”
മഞ്ജുസ് ഒരു ഭീഷണിയെന്നോണം എന്റെ ചെവിയിൽ പിടിച്ചു തിരുംമി…