ഞാൻ ചിരിയോടെ അവളുടെ അടുത്തേക്കായി കമിഴ്ന്നു കിടന്നു രണ്ടു കൈകൊണ്ടും താടിക്കു താങ്ങുകൊടുത്തു കിടന്നു ചോദിച്ചു..
“അങ്ങനെ അല്ല ..ഞാനീ ചെയ്യുന്നെന്റെ ഇടയിൽ കേറല്ലേ എന്ന പറഞ്ഞത്..ഹോ…”
ഞാൻ പറഞ്ഞത് ഇഷ്ടപെടാത്ത പോലെ മഞ്ജു എന്നെ തുറിച്ചു നോക്കി.
അവളെന്നെ അവോയ്ഡ് ചെയ്യുവാണെന്നു ഞാൻ എപ്പോഴേലും പറഞ്ഞാൽ മഞ്ജുസിനു നല്ല ദേഷ്യം വരും .
“പിന്നെ ..എന്റെ കാര്യത്തില് തീരുമാനം പറ…ഒന്നുകിൽ ഇയാള് ജോലി നിർത്തിക്കോ ..അല്ലെങ്കി ഞാൻ നിർത്തും ”
ഞാൻ കട്ടായം പറഞ്ഞു അവളെ നോക്കിയപ്പോൾ ഹെയർ ഡ്രയർ എന്റെ മുഖത്തേക്ക് നീക്കി അതിലെ കാറ്റു അവളെന്റെ മുഖത്തേക്ക് പറത്തി..
“അയ്യടാ …കൊല്ലും ഞാൻ ..”
മഞ്ജുസ് ദേഷ്യപ്പെട്ടു പറഞ്ഞു എന്റെ മുഖത്തേക്ക് ആ സാധനം നീക്കിയതും ഞാൻ മുഖം പിൻവലിച്ചു ഒരു സൈഡിലേക്ക് ഉരുണ്ടു ..
“ഛീ ..”
ഞാൻ മുഖം ചുളിച്ചു അവളെ നോക്കി..
“ഒരു ഛീ ഉം ഇല്ല ..നീയും ജോലിക്ക് പോകും.ഞാനും പോകും…”
മഞ്ജുസ് കട്ടായം പറഞ്ഞു ഹെയർ ഡ്രയർ തിരികെ ചെറിയ ടീപോയിക്ക മീതെ വെച്ചു. പിന്നെ എന്റെ നേരെ തിരിഞ്ഞു ..
“അപ്പൊ എങ്ങനാ കാര്യങ്ങളൊക്കെ നടക്കുന്നെ ?”
ഞാൻ അവളെ വിഷമത്തോടെ നോക്കി..
“നിനക്കെന്താ എന്നെ കണ്ടില്ലെങ്കി ഉറക്കം കിട്ടില്ലേ ?
മഞ്ജുസ് ചിരിയോടെ ചോദിച്ചു..
“ഇല്ല..എനിക്ക് നീ വേണം ..ഇല്ലാണ്ടെ പറ്റില്ല ”
ഞാൻ തീർത്തു പറഞ്ഞപ്പോൾ അവളുടെ മുഖത്ത് അഞ്ഞൂറിന്റെ ബൾബ് കത്തിയ തെളിച്ചം ഉണ്ടായിരുന്നു..
“എടാ നമുക്ക് ശരിയാക്കടാ..ഞാൻ ട്രാൻസ്ഫർ നോക്കുന്നുണ്ട് ..ശരിയായാൽ പാലക്കാട്ടേക്ക് മാറാം ..നിന്നെ കോയമ്പത്തൂരിന് പാലക്കാട്ടെ ഓഫീസിലേക്ക് മാറ്റാനും പറയാം…പോരെ ”
മഞ്ജു നിലത്തേക്കിട്ടിരുന്ന കാലുകൾ ബെഡിലേക്കയറ്റി വെച്ചു എന്നെ മടിയിൽ കിടക്കാനായി ക്ഷണിച്ചു കണ്ട പറഞ്ഞു…
“വാ..വാ…”