“എന്താടി ഇതൊക്കെ…”
ആര്യ ദേഷ്യത്തോടെ അലറി..
“എടാ…നീ…”
അവൾ അനൂപിനെയും തുറിച്ചു നോക്കി .
അവർ രണ്ടാളും ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു .
“ശേ…നിങ്ങളെ കുറിച്ച് ഞനിങ്ങനെ ഒന്നും വിചാരിച്ചില്ല..ചെ..കൂടെ നടന്നിട്ട് നീ..”
ആര്യ രേഷ്മയെ നോക്കി കണ്ണിറുക്കികൊണ്ട് ദേഷ്യപ്പെട്ടു .
“എടി..ആര്യേ..ഞാന്..അത്…”
രേഷ്മ വിക്കി..
ആര്യ പെട്ടെന്ന് മുന്നോട്ട് നടന്നു ചെന്ന് അനൂപിന്റെ അടുത്തെത്തി..
“എടാ..നിനക്കു നാണം ഉണ്ടോ….ഞാനിത് എന്തായാലും വീട്ടിൽ അറിയിക്കും…തെണ്ടി “
ആര്യ ചേട്ടനെ നോക്കി ദേഷ്യപ്പെട്ടു.
അതോടെ അനൂപ് ആകെ പരുങ്ങലിൽ ആയി .
“ആര്യേ ..എടി ഞാൻ അറിയാതെ..പ്ലീസ്…”
അവൻ പെട്ടെന്ന് തന്നെ അടവ് നയം പുറത്തെടുത്തു .
“അതെ ആര്യേ ഞാൻ നിര്ബന്ധിച്ചിട്ട അവൻ..”
രേഷ്മയും അനൂപിനെ പിന്താങ്ങി..
“ഇല്ല..ഞാനെന്തായാലും പറയും…ഇതൊന്നും ശരി അല്ല…”‘
ആര്യ തീർത്തു പറഞ്ഞു . അവളുടെ അഭിനയം കണ്ടു രേഷ്മക്കും ചെറുതായി ചിരി വന്നു തുടങ്ങി . പക്ഷെ ഒരുവിധം അവൾ കടിച്ചു പിടിച്ചു നിന്നു .
അതോടെ അനൂപ് പരുങ്ങലിൽ ആയി .
“ഹാ..നീ ഒന്ന് ക്ഷേമിക്കെടി പെണ്ണെ “
രേഷ്മ പെട്ടെന്ന് അവളുടെ തോളിൽ കൈചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു .
ആര്യ ഒന്നും മിണ്ടാതെ രണ്ടു പേരെയും മാറി മാറി നോക്കി.
“മ്മ്..ശരി ..ഇതവണത്തേക്ക് ഞാൻ ക്ഷമിച്ചു…”
ആര്യ മയപ്പെട്ടു കൊണ്ട് പറഞ്ഞു .
“പക്ഷെ ഇനി ഇങ്ങനെ ഒറ്റയ്ക്ക് വരുന്നത് ഞാൻ കാണാൻ പാടില്ല..”
ആര്യ അനൂപിനെ നോക്കികൊണ്ട് പറഞ്ഞു ..
“പിന്നെ ?”