രതിശലഭങ്ങൾ മഞ്ജുസും കവിനും 2 [Sagar Kottapuram]

Posted by

“എന്താടി കിണിക്കുന്നേ?”
ഞാൻ അഞ്ജുവിനെ നോക്കി ദേഷ്യപ്പെട്ടു..

“ഒന്നുമില്ല..ചുളുവിൽ കല്യാണം ഒപ്പിച്ചിട്ട് ..ഒന്നുമറിയാത്ത പോലെ ഉള്ള ഇരിപ്പു കണ്ടില്ലേ ”
അവൾ എന്നെ കളിയാക്കികൊണ്ട് പറഞ്ഞു…

“ഓ പിന്നെ…ഒന്ന് പോടീ…പിന്നെ നിന്റെ ഈ കോപ്പിലെ വർത്താനം അവളുടെ അടുത്ത് വേണ്ടാട്ടോ ”
ഞാൻ ഒരുപദേശം പോലെ പറഞ്ഞു..

“ഓ…ചേച്ചി നല്ല കമ്പനിയാ..എന്ത് പാവാ അത്..”
ഇത്തവണ വീണ ആണ് ചാടിക്കേറി മറുപടി പറഞ്ഞത്..

“ആഹ്..അത് തന്നെ ..ഇവന്റെ ഭാഗ്യം ..പക്ഷെ ആ ചേച്ചിയുടെ കഷ്ടകാലം ആണ്..അതോർക്കുമ്പോഴാ സങ്കടം..”
അഞ്ജുവിന്റെ ചളിക്കു വീണയും തൊട്ടപ്പുറത്തിരിക്കുന്ന ബിന്ദു അമ്മായിടെ മക്കളും ഒക്കെ ചിരിച്ചു .ഞാൻ അതുകണ്ടു അഞ്ജുവിനെ ദേഷ്യത്തോടെ നോക്കി പല്ലു കടിച്ചു .

“കണ്ണേട്ടാ..എന്തായാലും നിന്റെ സെലെക്ഷൻ സമ്മതിച്ചേ പറ്റു..എന്ത് ലുക്ക് ആണ് ആ ചേച്ചി..”
വീണ സ്വല്പം അസൂയയോടെ പറഞ്ഞു എന്നെ നോക്കി.

“അതെ ..ഈ കൊരങ്ങനെ അതിനു എങ്ങനെ പറ്റിയോ എന്തോ ”
അഞ്ജു വീണ്ടും എനിക്കിട്ടു താങ്ങി..

“എടി അഞ്ജു..നീ കൂടുതൽ ചെലക്കാതെ പൊക്കോ ..എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് ”
അവളുടെ സംസാരം ഇഷ്ടമാകാഞ്ഞ ഞാൻ ദേഷ്യപ്പെട്ടു..

“ഹാഹ് ..കണ്ണേട്ടൻ എന്തിനാ ചൂടവുന്നെ..അഞ്ജു തമാശ പറഞ്ഞതല്ലേ..”
വീണ എന്നെ സമാധാനിപ്പിച്ചു..

അപ്പോഴേക്കും കുഞ്ഞാന്റി ഉമ്മറത്തു നിന്നും ഞങ്ങളുടെ അടുത്തേക്കെത്തി .

“എന്താണിവിടെ ഒരു ഗൂഢാലോചന ”
ഞങ്ങൾ മൂന്നുപേരുടെയും ഇരുത്തം കണ്ട കുഞ്ഞാന്റി ചിരിയോടെ അന്വേഷിച്ചു ഞങ്ങൾക്കൊപ്പം അഞ്ജുവിനു അടുത്തായി വന്നിരുന്നു .

“ഏയ് ഒന്നുമില്ല ചെറിയമ്മെ …ഞങ്ങൾ ചേച്ചിടെ കാര്യം പറയുവാരുന്നു ”
വീണ ചിരിയോടെ പറഞ്ഞു..

“മ്മ്….നല്ല കുട്ടിയാ അല്ലേടി..നല്ല സ്വഭാവം ..”
കുഞ്ഞാന്റിയും മഞ്ജുസിനെ പുകഴ്ത്തി തുടങ്ങി..

ഈ തെണ്ടി [മഞ്ജുസ് ] എങ്ങനെ ഇവരെയൊക്കെ ചാക്കിട്ടു പിടിച്ചു എന്നെനിക് എത്ര ആലോചിച്ചിട്ടും മനസിലായില്ല .

“അത്ര പാവം ഒന്നുമല്ല…എനിക്കല്ലേ അറിയൂ “

Leave a Reply

Your email address will not be published. Required fields are marked *