അമ്മ മഞ്ജുസിനെ കെട്ടിപിടിച്ചു യാത്രയാക്കി…
ആരും എന്നോടൊന്നും പറയുന്നില്ല. ഞാനെന്തോ കുട്ടിക്കളി നടത്താൻ പോകുവാണെന്ന ഭാവം ആണ് എല്ലാവർക്കും..
ഞാൻ ചാവി കൈയ്യിലെടുത്തു ഷൂ ഇട്ടുകൊണ്ട് മുറ്റത്തേക്കിറങ്ങി . ഒരു ബ്ലാക് ഷർട്ടും നീല ജീൻസും ആണ് എന്റെ വേഷം . മഞ്ജുസ് ചുരിദാറിൽ ആണ് .
മഞ്ജു എന്റെ പുറകെ ഇറങ്ങി അമ്മയെ നോക്കി ടാറ്റ കാണിച്ചു പിന്നെ അഞ്ജുവിനെ കെട്ടിപിടിച്ചു..
“ചേച്ചി..ഹാപ്പി ജേർണി ”
അഞ്ജു അവളുടെ കവിളിൽ ഉമ്മകൊടുത്തു ചിരിയോടെ പറഞ്ഞു..
“താങ്ക്സ് മോളെ ..”
മഞ്ജു ചിരിയോടെ അവളെ കെട്ടിപിടിച്ചു ഇറുക്കികൊണ്ട് വിട്ടു .
അപ്പോഴേക്കും ഞാൻ കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു . വണ്ടിയുടെ ഞെരക്കം കേട്ട മഞ്ജുസ് ഇട്ടെന്ന് ചാടിത്തുള്ളി അതോടെ എന്റെ അടുത്തുള്ള സീറ്റിലേക്ക് ഡോർ തുറന്നു കയറി..
“അച്ഛാ..അമ്മ….ഡീ പോത്തേ …ന്ന പോയിട്ട് വരാം ”
ഞാൻ തല പുറത്തേക്കിട്ട് എല്ലാരോടായും പറഞ്ഞു …
പിന്നെ പതിയെ മുന്നോട്ട് !
വണ്ടി നീങ്ങി കുറച്ചു കഴിഞ്ഞതും മഞ്ജുസ് ടേപ് ഓണാക്കി …
“ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടെലൊരു വണ്ടുണ്ടോ”
എന്ന സിറ്റുവേഷന് അനുസരിച്ചുള്ള പാട്ടു തന്നെ പാടി തുടങ്ങിയതും മഞ്ജുസ് എന്നെ നോക്കി ചിരിച്ചു…
“എന്തുവാ ഇത്ര കിണിക്കാൻ ?”
ഞാൻ വണ്ടി വേഗം പറത്തിവിട്ടുകൊട് തിരക്കി…
“ചുമ്മാ….പിന്നെ മര്യാദക്ക് വണ്ടി ഓടിച്ചോളുണ്ട് ..നിന്റെ ഷോ ഒന്നും വേണ്ട ”
എന്റെ ഡ്രൈവിങ്ങിലെ അഡ്വെഞ്ചർ കണ്ടുകൊണ്ട് മഞ്ജു ശകാരിച്ചു…
“ഓ പിന്നെ…ഞാനിപ്പോ ഇയാളെക്കാൾ എക്സ്പെർറ്റ് ആയി .”
ഞാൻ ചിരിയോടെ പറഞ്ഞു ആക്സിലറേറ്ററിൽ കാലമർത്തി…അതോടെ കാർ റോഡിലൂടെ നിലം തൊടാതെ പറക്കാൻ തുടങ്ങി..
“സ്…..കവി…ഡാ പതുക്കെ…”
മഞ്ജു എന്നെ നോക്കി കണ്ണുരുട്ടി..
“എന്തിനാ ഇങ്ങനെ പേടിക്കണേ ..ചത്താൽ ഒപ്പം ചാവാലോ”
ഞാൻ തമാശ പോലെ പറഞ്ഞപ്പോൾ മഞ്ജുസിന്റെ മുഖം മാറി…അവളെന്നെ കടുപ്പിച്ചൊരു നോട്ടം നോക്കി..
“ആഹ്..പിന്നെ നമ്മള് അന്നെടുത്ത സെയിം കോട്ടജ് തന്നെ മതി …”