“ശരിയും തെറ്റും പറഞ്ഞോണ്ടിരിക്കാതെ നിങ്ങൾ ആ പെങ്കൊച്ചിന്റെ അഭിപ്രായം ഒന്ന് അറിയാൻ നോക്ക്… എന്നിട്ട് അതുപോലെ ചെയ്യ്.. “കൂടി നിന്ന ഒരു സ്ത്രീ പക്വത കൈ വിടാതെ പറഞ്ഞ അഭിപ്രായം എല്ലരും ശരിവെച്ചു… “പെണ്ണിന്റെ മനസ്സ് അറിയാൻ തോമയും ശോശാമ്മയും വേറൊരാളും നിയോഗിക്കപ്പെട്ടു….
അകത്തെ മുറിയിൽ സോഫിയ എല്ലാം കേട്ടോണ്ട് നില്കയായിരുന്നു….
“മോൾ എല്ലാം കേട്ടല്ലോ? മോളെന്ത് പറയുന്നു? ‘ വളച്ചു കെട്ടില്ലാതെ ശോശാമ്മ ചോദിച്ചു….
“എന്റെ അഭിപ്രായം കള, ഒരു കുടുംബം രക്ഷപെടില്ലെ? “സോഫിയ ഒരു ഭാവ വ്യതിയാസമില്ലാതെ പറഞ്ഞു…
“മോളെന്താ എങ്ങും തൊടാതെ….. ” ശോശാമ്മ ചോദിച്ചു..
“അയ്യോ, അമ്മച്ചി, എനിക്ക് സമ്മതം “അപ്പന്റേം അമ്മച്ചിടെം കൈ പിടിച്ചു സോഫിയ പറഞ്ഞു…
പിന്നെ എല്ലാം പെട്ടെന്നായിരുന്നു…
രണ്ടാഴ്ച്ച കഴിഞ്ഞു കത്തോലിക്കാ പള്ളിയിൽ മിന്നുകെട്ട്… തൃശൂരിൽ സ്വീകരണം…
പെണ്ണിന്റെ അളവുകളും മറ്റും വാങ്ങി… “പുരുഷ ധന “ത്തിന്റെ ചെക്കും കൊടുത്തു………………………………………………………………………
രണ്ടാഴ്ച്ച കഴിഞ്ഞു. മിന്ന് കെട്ടിന് ശേഷം തൃശൂരിലെ വീട്ടിലേക്ക്…
കല്യാണത്തിന്റെ നാലാം നാൾ ആണ് സ്വീകരണം.
ഭർതൃഗൃഹം കണ്ട് സോഫിയ ഭയന്നു പോയി…. കലേണ്ടറിൽ കണ്ട മൈസൂർ കൊട്ടാരം പോലെ…..
സോഫിയയെ സംബന്ധിച്ചു ശരിക്കും കുടിലിൽ നിന്നും കൊട്ടാരത്തിലേക്കുള്ള യാത്ര തന്നെ… സോഫിയയ്ക്ക് ശരിക്കും ഭയമായി….
കുറച്ചു നേരം ഹസിന്റെ കൂടെ കൂട്ടുകാർക്ക് മുന്നിൽ കാഴ്ച്ച വസ്തു പോലെ നിന്ന് കൊടുത്തു…
അതിന് ശേഷം മദർ ഇൻ ലാ പറഞ്ഞു, “ബെഡ്‌റൂമിൽ ഇരുന്നോളു… ഞാൻ വരാം… എനിക്ക് ചിലത് പറയാനുണ്ട് “
“ആദ്യ രാത്രി മദർ ഇൻ ലാ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുമോ? ” സോഫിയയ്ക്ക് ചെറിയ ആശങ്ക ഇല്ലാതില്ല…
താമസിയാതെ, മദർ ഇൻ ലാ മുറിയിൽ എത്തി…
“മോള് മുഷിഞ്ഞോ? “അത് ചോദിക്കുമ്പോഴും മദർ ഇൻ ലാ യുടെ ചുണ്ടിൽ ഒരു കണ്ടി ലിപ്സ്റ്റിക് ബാക്കിയായിരുന്നു…
“ഇല്ലമ്മേ.. ” സോഫിയ പറഞ്ഞു