ഓർക്കാപുറത്തുള്ള വരവിൽ തോമയും ശോശാമ്മയും ഒക്കെ സ്തബ്ധരായി….. എല്ലാരും അന്തം വിട്ട് നിൽക്കുകയായിരുന്നു…
അവർ ആറേഴ് പേരേ ഉണ്ടായിരുന്നുള്ളു എങ്കിലും, അവരെ “ഇരുത്താൻ ” വേണ്ട കസേരകൾ പോലും അയല്വക്കത്തു നിന്നും പെറുക്കേണ്ടി വന്നു…
വന്നവരിൽ മുതിർന്നത് എന്ന് തോന്നിക്കുന്ന ആൾ ആഗമന ഉദ്ദേശം ഉണർത്തിച്ചു, “ഞങ്ങൾ ടോമിന് വേണ്ടി കുറച്ചു നാളായി പെണ്ണിനെ അന്വേഷിക്കുകയായിരുന്നു….. അവന് ഇണങ്ങുന്ന കുട്ടി ഇവിടെ ഉണ്ടെന്ന് അറിഞ്ഞു… അങ്ങനെ വന്നു “
“ഇവനാണ് പയ്യൻ, ടോം… എന്റെ മകൻ !” മമ്മി ടോമിന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു..
മമ്മി കൈ പൊക്കിയപ്പോൾ ശോശാമ്മയുടെ നോട്ടം മുഴുവൻ ഒരു കൗതുക വസ്തു കാണുമ്പോലെ മണിക്കൂറുകൾക്ക് മുമ്പ് മാത്രം വടിച്ച അവരുടെ കക്ഷത്തിൽ ആയിരുന്നു…. “നാണമില്ലല്ലോ, തള്ളയ്ക്ക് !” ശോശാമ്മ ചിന്തിച്ചു…. “ആ വീട്ടിൽ ചെല്ലുന്ന മോൾടെ കാര്യം എന്താവും? “
“ഞങ്ങൾക്ക് നിങ്ങളുടെ കുട്ടിയെ ഇഷ്ടായി… ഞങ്ങളുടെ പയ്യനെ ഇഷ്ടമായെങ്കിൽ……? ” മുതിർന്ന ആൾ പറഞ്ഞു
“പയ്യനെ ഒക്കെ ഞങ്ങൾക്ക് ഇഷ്ടായി…. ഞങ്ങൾക്ക് ഒന്ന് ആലോചിക്കണം !” തോമ പറഞ്ഞു
“നിങ്ങളുടെ ബുദ്ധിമുട്ട് ഞങ്ങക്ക് മനസിലായി… സാധാരണ പെണ്ണ് വീട്ടുകാർ സ്ത്രീ ധനം കൊടുകയാണ് പതിവ്…. ഇവിടെ നമുക്കു ആ പതിവ് തിരുത്താം…. നിങ്ങളുടെ മകളെ ഞങ്ങൾക്ക് തരുന്നതിന് ഞങ്ങൾ ഒരു കോടി രൂപ പുരുഷ ധനം നൽകും… പിന്നെ വിവാഹച്ചെലവും ഡ്രെസും ആഭരണങ്ങളും എല്ലാം ഞങ്ങൾ ഏർപ്പാട് ചെയ്യും…. ” മുതിർന്ന ആൾ വിശദീകരണം എന്നോണം പറഞ്ഞു…
ഇതിനകം തോമയുടെയും ശോശാമ്മയുടെയും അടുത്ത ബന്ധുക്കൾ എത്തിയിരുന്നു…
വാസ്തവത്തിൽ ഇത്രയും കേട്ടപ്പോൾ തോമ അനുകൂല ഭാവം പ്രകടിപ്പിച്ചു…
ശോശാമ്മക്കാണെങ്കിൽ അശേഷം തൃപ്‌തി ഇല്ല..
“അങ്ങോട്ടെങ്ങാൻ ചെന്നാൽ നമുക്ക് ഒരു വിലയും കാണില്ല ” ശോശാമ്മ ഉള്ളത് പറഞ്ഞു…
“അവർ നമ്മളെ വിലക്കെടുക്കുകയാ ” വേറൊരാൾ പറഞ്ഞു..
“നമ്മളെ എത്ര വില കുറച്ചാ കണ്ടേക്കുന്നത്? “
“പാവങ്ങളാണേലും അഭിമാനം വിൽക്കരുത്, തോമാ… ” തോമയ്ക്ക് നല്ലത് വല്ലോം വന്നാലോന്ന് ഭയന്ന ഒരു കുശുമ്പൻ പറഞ്ഞു…
“അല്ല, വെറുതെ അവർ കുറെ കാശ് തന്നേച്ചു പോകും !”അരിശത്തോടെ തോമ അഭിപ്രായപ്പെട്ടു