കുറച്ചു ദിവസങ്ങൾക്കു ശേഷം രാത്രി ബെഡിൽ കിടക്കുമ്പോൾ ആനന്ദ് ദേവിയോട് ചോദിച്ചു.. കുറച്ചു ദിവസമായി നല്ല ഹാപ്പി ആണല്ലോ.. എന്ത് പറ്റി..
പ്രത്യേകിച്ച് ഒന്നുമില്ല..
ഏയ്യ്.. അങ്ങനെ പറയല്ലേ.. എന്റെ ദേവികുട്ടിയെ എനിക്കറിയില്ലേ.. എന്തോ ഉണ്ട്.. പറയെടോ..
ഏട്ടന് വെറുതെ തോന്നണതാ..
അത് കള.. വെറുതെ ഒന്നുമല്ല.. സത്യം പറ.. നിനക്ക് പുതിയ ലൈൻ വല്ലതും വീണോ.. ചിരിച്ചു കൊണ്ട് ആനന്ദ് ചോദിച്ചു..
ആ അതേ.. എനിക്കൊരു സുന്ദരനോട് പ്രേമം.. അവനു തിരിച്ചും . എന്തേ കുഴപ്പം ഉണ്ടോ?
ആ കള്ള കാമുകൻ ആരാണെന്ന് പറ.. അപ്പൊ പറയാം കുഴപ്പം ഉണ്ടോന്നു.. എന്നാലും നിന്നെ പ്രേമിക്കാൻ മാത്രം മണ്ടന്മാർ ഈ നാട്ടിൽ ഉണ്ടോ?
പോട പട്ടീ.. എന്ന് പറഞ്ഞു കൊണ്ട് ആനന്ദിന്റെ കയ്യിൽ ഒരു പിച്ച് കൊടുത്തു.
ആനന്ദ് തമാശക്ക് ചോദിച്ചതാണെങ്കിലും ദേവിക്ക് ഒരു കാമുകൻ ഉണ്ടാവാൻ ഉള്ള സാധ്യത കുറവല്ല എന്ന് അവനു അറിയാം. ലോല സ്വഭാവം ആണ് ദേവിക്ക്.. സുന്ദരന്മാരെ കണ്ടാൽ അവൾക്കൊരു കോരിത്തരിപ്പ് ആണ്. അങ്ങനെ എന്തെങ്കിലും ആയിരിക്കും.. ആനന്ദ് ചിന്തിച്ചു.
ദേവിയുടെ മനസിലും ചിന്തകളായിരുന്നു.. ആനന്ദിനോട് പറയണോ.. സൂചന കൊടുക്കാം.. പാവം എന്താണ് കാര്യം എന്നോർത്തു ടെൻഷൻ അടിക്കേണ്ട..
അതേയ്.. ശരിക്കും എനിക്കൊരു ലവർ ഉണ്ടെങ്കി ഏട്ടന് വിഷമാവോ.. ദേവി പതുക്കെ ചോദിച്ചു..
ആനന്ദ് തിരിഞ്ഞു ദേവിക്ക് അഭിമുഖമായി കിടന്നു.. അവളെ തന്റെ ദേഹത്തേക്ക് ചേർത്തു.. നെറ്റിയിൽ ഒരുമ്മ കൊടുത്തു.. ഇല്ലെടാ മുത്തേ.. പക്ഷെ എനിക്കറിയണം.. എന്താ കാര്യം എന്ന്..
എന്നാ എനിക്കൊരു കള്ള കാമുകൻ ഉണ്ട്.. നാണിച്ചു തല താഴ്ത്തി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു..
പിന്നേ.. സത്യം?
സത്യം !
അതാരാ..
അത് പറയൂല..
പ്ലീസ്..
വേണ്ടാട്ടോ.. എനിക്ക് പറയാൻ പറ്റില്ല..
ഞാൻ അറിയണ ആളാണോ..
ഉം..
ബാച്ചിലർ ആണോ?
അങ്ങനെ ഒന്നും ചോദിക്കരുത്.. ഞാൻ പറയില്ല..
എന്തൊരു ജാഡ ആണ് നിനക്ക്.. ശരി.. വേണ്ട.. ഞാനെ ലിനുവിനോട് പറഞ്ഞോളാം നിന്നെ വാച്ച് ചെയ്ത് ആളെ കണ്ടു പിടിക്കാൻ..
നല്ല ഉഗ്രൻ ഐഡിയ.. ദേവി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..
അതെന്താ..?
ഒന്നുമില്ല..