തിരിച്ചു ടാറ്റയും ഫ്ലയിങ് കിസ്സും കൊടുത്ത ശേഷം ലിനു ദേവിയെ നോക്കി..
ശരിക്കും ദേവി തന്നെ.. എന്ത് ഐശ്വര്യം. സുഖമോ ദേവി യിലെ ഉർവശി ആണെന്ന് തോന്നും. ഇരുപത്തെട്ട് വയസ്സ് ആയെങ്കിലും ദേവിയുടെ മുഖത്ത് ഇപ്പോഴും ഒരു കുട്ടിത്തം ഉണ്ട്.. അത് ആ സൗന്ദര്യത്തിനു മാറ്റ് കൂട്ടുന്നു.. പെരുമാറ്റത്തിലും മുഖ ഭാവങ്ങളിലും കുസൃതിയും കുട്ടിത്തവും ഉണ്ടെങ്കിലും ആവശ്യ സമയത്ത് തികഞ്ഞ പക്വത ഉള്ള ഒരു കുടുംബിനി ആണ് ദേവി. ആരും ഇങ്ങനെ ഒരു സുന്ദരിയെ സ്വന്തമായി കിട്ടാൻ ആഗ്രഹിക്കും.
എന്താടാ ചെക്കാ ഇങ്ങനെ നോക്കുന്നേ..?
ദേവിയുടെ സൗന്ദര്യത്തെ ആരാധിച്ചതാ.. ക്ഷമിക്കണം.. അവൻ പറഞ്ഞു.
ആണോ.. ദേവി ക്ഷമിക്കും.. പക്ഷേ പൂജക്ക് ഉടക്ക് വരാതെ നോക്കണം.. എന്താ സാർ ഇന്ന് ഇത്ര നേരത്തെ എണീറ്റത്?
Monday അല്ലേ.. പൂജയെ കോളേജിൽ ആക്കണം.. ആനന്ദേട്ടനോ.. എണീറ്റില്ലേ?
ഉവ്വ ജിമ്മിൽ പോയേക്കാ..
ദേവിയുടെ ഭർത്താവ് ആണ് ആനന്ദ്, ഒരു മൾട്ടി നാഷണൽ കമ്പനിയിൽ മാർക്കറ്റിംഗ് വിഭാഗത്തിൽ നല്ല പൊസിഷനിൽ ആണ്.
ചായ കുടിച്ചോ..? ദേവി ചോദിച്ചു..
ഇല്ല അവിടെന്താ ഉള്ളത്..
നൂൽ പുട്ടും മുട്ട കറിയും.. അവിടെയോ..
ഇവിടെ സ്ഥിരം ഐറ്റം.. ചപ്പാത്തി സബ്ജി.. ഞാൻ അങ്ങോട്ട് വരാം.
ദേവിയുടെ വീട്ടിലെ ഒരംഗത്തെ പോലെ ആണ് ലിനു..വർഷങ്ങൾ ആയി അങ്ങനെ ആണ്. നൂൽപുട്ട് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഒരു പണി ഫോണിലൂടെ വന്നത്. അമ്മാവന്റെ മകൾ ശ്വേത. അവളെയും കോളേജിൽ ആക്കണം. ഡിഗ്രി ഫസ്റ്റ് ഇയർ ആണ്.. ഇവിടെങ്ങും കോളേജ് ഇല്ലാത്തത് കൊണ്ട് 35 കിലോമീറ്റർ അപ്പുറത്താണ് കൊണ്ട് ചേർത്തിരിക്കുന്നത്. ഇനിയിപ്പോ ഈ കുരിശ് കൂടെ ഉണ്ടാവും.. പൂജയെ ആദ്യം കോളേജിൽ ഇറക്കിയിട്ട് വേണം ശ്വേതയുടെ കോളേജിലേക്ക് പോവാൻ. പൂജയുമായി ഒരു സൊള്ളലും നടക്കില്ല.. 4-5 വർഷത്തെ ബന്ധം ഉണ്ടെങ്കിലും ഈ അടുത്ത് എൻഗേജ്മെന്റ് നു ശേഷം ആണ് അവൾ ഒന്ന് വഴങ്ങികിട്ടിയത്.
ഒരു ചാൻസ് കിട്ടിയത് നശിപ്പിച്ചു. പിന്നെ ശ്വേത ഒരു പാവം ആണ് ലിനുവിനോട് നല്ല സ്നേഹം ആണ്.. അത് കൊണ്ട് പിന്നെ അവൻ ഒഴികഴിവ് ഒന്നും പറഞ്ഞില്ല.. കാറിൽ ശ്വേതയെ കണ്ടതോടെ പൂജയുടെ മുഖത്ത് ചിരി വിരിഞ്ഞു.. കള്ള ചെക്കന്റെ അഭ്യാസങ്ങൾ ഒന്നും ഇന്ന് നടക്കൂല. പൂജ കോളേജിൽ ഇറങ്ങിയപ്പോ അവളുടെ മെയിൽ id യും പാസ്സ്‌വേഡ് ഉം ലിനുവിന് പറഞ്ഞു കൊടുത്തു.. ഒരു പ്രൊജക്റ്റ് കംപ്ലീറ്റ് ചെയ്ത് അവളുടെ H.O. D യുടെ മെയിലിലേക്ക് അയച്ചു കൊടുക്കണം.. dtp.. സ്കാനിങ്.. അങ്ങനെ കുറച്ചു പരിപാടികൾ ഉണ്ട്.