ഞാൻ കാൾ എടുത്ത ഉടനെ മുഖവുര കൂടാതെ റോസമ്മ പറഞ്ഞ വാക്കുകൾ അതായിരുന്നു .
“എന്താ റോസമോ …ഒരു സോറി ഒകെ?”
ഞാൻ ചിരിയോടെ തിരക്കി..
“എനിക്ക് മാര്യേജ് നു വരാൻ പറ്റില്ലെടാ ..സോറി..ചിക്കെൻ പോക്സ് ആണ് ..”
റോസമ്മ സ്വല്പം ക്ഷീണം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു ..
“അയ്യോ..കഷ്ടം ആയല്ലോ…’
ഞാൻ നിരാശയോടെ ആരോടെന്നില്ലാതെ പറഞ്ഞു ..
“മ്മ്..സാരല്യ ഡാ ..ഞങ്ങൾ എന്തായാലും നിങ്ങളെ വന്നു കാണുന്നുണ്ട്..ഇതൊക്കെയൊന്ന് മാറിക്കോട്ടെ ”
റോസമ്മ ചെറിയ ചിരിയോടെ പറഞ്ഞു .
“മ്മ്…”
ഞാൻ മൂളി..
“ഞാൻ നിന്റെ മഞ്ജുസിനും വിളിച്ചു പറഞ്ഞിട്ടുണ്ട്..anyway കൺഗ്രാറ്റ്സ് ബോത്ത് ഓഫ് യു ഡിയെർസ് ..ഹാപ്പി മാരീഡ് ലൈഫ് …”
റോസമ്മ നേർത്ത മന്ദഹാസത്തോടെ പറഞ്ഞു ..
“താങ്ക്സ് റോസമോ …”
ഞാനും ചിരിയോടെ ആ അഭിനന്ദനം സ്വീകരിച്ചു.
അവളുമായി കുറച്ചു നേരം സംസാരിച്ചു ഞാൻ ഫോൺ വെച്ചു. പിന്നെ അടുത്ത് ബെഡിൽ കിടന്നു മൊബൈൽ നോക്കി ഇരിക്കുന്ന ശ്യാമിനെ നോക്കി..
“അളിയാ ശ്യാമേ ..”
ഞാനവനെ തോണ്ടി..
“ആഹ്..പറ മൈരേ ..”
അവൻ ഫോണിലെ ശ്രദ്ധ മാറ്റാതെ തന്നെ പറഞ്ഞു .
“ഡേയ്..എനിക്കെന്തോ പേടി പോലെ ..നല്ല ടെൻഷൻ ഉണ്ട്..ഈ കല്യാണം എന്നൊക്കെ പറയുമ്പോ..”
ഞാൻ ആധിയോടെ പറഞ്ഞൊപ്പിച്ചു ..
“ആഹ്..അതൊക്കെ സ്വാഭാവികം ആണ്…നീ എന്തിനാ പേടിക്കുന്നെ..മിസ് നമുക്ക അറിയാത്ത ആളൊന്നും അല്ലല്ലോ ”
ശ്യാം എന്നെ അത്ഭുതത്തോടെ നോക്കികൊണ്ട് പറഞ്ഞു .
“അതൊക്കെ ഒകെ എന്നാലും എനിക്കെന്തോ പോലെ..എല്ലാരേം ഫേസ് ചെയ്യണ്ടേ …ആലോചിച്ചിട്ട് കയ്യും കാലും വിറച്ചിട്ട് വയ്യ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവനെ നോക്കി.
“എന്ന പിന്നെ നിനക്കു വല്ല രജിസ്റ്റർ മാര്യേജ് ഉം പണ്ടാരമടക്കിയാൽ പോരായിരുന്നോ ?”
ശ്യാം പെട്ടെന്ന് ദേഷ്യപ്പെട്ടു എണീറ്റിരുന്നു എന്നെ നോക്കി .
“അതിനു അവൾ സമ്മതിക്കണ്ടേ , അവൾക്കു ഗ്രാൻഡ് ആവണം എന്ന് പറഞ്ഞു വാശിയാ”